ബിന്ദു കാന, ടെക്സാസ്
അതിജീവിതയുടെ കേസ് ടി.വിയിൽ കണ്ട് കൊണ്ടിരിക്കുമ്പോഴാണ് ചിന്തിച്ചത് ..കഥയിലെ വില്ലൻ കഥാപാത്രം എത്ര കാലമായി കാണും ശരിക്കൊന്ന് ഉറങ്ങിയിട്ട് ..എത്ര കാലമായി ഈ കേസ് കെട്ട് തലയിൽ വെച്ച് വാദി ഭാഗവും പ്രതിഭാഗവും കോടതികൾ കയറി ഇറങ്ങുന്നു….ഈ ദിവസങ്ങളിൽ ഏതെങ്കിലും ദിവസം മന സമാധാനമെന്തെന്ന് ഇവർ അറിഞ്ഞിട്ടുണ്ടാകുമോ..
ഒരു പക്ഷെ എനിക്ക് വെറുതെ തോന്നുന്നതാകാം .:തെറ്റുകളുടെ കൂമ്പാരം എന്നും തലയിൽ ഏറ്റി കൊണ്ട് നടക്കുന്നവർക്ക് എന്ത് അസമാധാനം..അവർ ഉറങ്ങുന്നുണ്ടാകും ..ശരികളുടെ വഴിയിൽ കൂടെ നടക്കുന്നവരെക്കാൾ നന്നായി ..മനസാക്ഷി ഉള്ളവർക്കല്ലെ മനസാക്ഷി കുത്ത് അനുഭവപ്പെടു..
ലോകം എത്ര മാത്രം ചീഞ്ഞളിഞ്ഞു എന്നതാണ് എന്നെ ദുഃഖിപ്പിക്കുന്നത് ..എത്ര മനോഹരമായി ജീവിക്കാൻ പറ്റുന്ന ഒരു ജീവിതമാണ് മനുഷ്യർ തമ്മിൽ തല്ലി നശിപ്പിക്കുന്നത്
കഴിയുന്നതും ഇപ്പോൾ അത്തരം വാർത്തകളിലേക്ക് നോക്കാതിരിക്കയാണ്
മാറ്റങ്ങൾ വരുത്താൻ സ്വയം മാറുന്നതാണ് ഏറ്റവും നല്ലത് എന്ന് എന്നേ ഞാൻ തിരിച്ചറിഞ്ഞു
എൻ്റെ മുൻകോപം പോലും ഇല്ലാതായി തുടങ്ങി ..നെഗറ്റീവ് ലോകം ഇന്നെനിക്ക് അന്യമാണ്
നല്ല വർണ്ണമുള്ള വായുവും വെളിച്ചവുമുള്ള ഒരു കുഞ്ഞു ലോകം ഞാൻ എനിക്കായി പണിത് കൊണ്ടിരിക്കുന്നുണ്ട് ..അവിടെ സ്നേഹ കാറ്റാണ് വീശുന്നത് ..നന്മ മനസ്സുകളെ ഞാൻ പല ഇടത്ത് നിന്നും പെറുക്കി കൂട്ടിയിട്ടുണ്ട് ..അവിടെ കലഹമില്ല ..സ്വാർത്ഥത ഇല്ല…
ശുഭാപ്തി വിശ്വാസം എനിക്കുണ്ട് ..മരിക്കും മുൻപ് പറ്റാവുന്നിടത്തോളം ഈ നന്മയുടെ ലോകം വിസ്തൃതമാക്കണം ..
കരുണയുടെ അടയാളം പതിപ്പിച്ചിട്ട് വേണം ഈ ലോകം വിട്ടപോകാൻ
മരിച്ച് കിടക്കുന്ന എന്നെ നോക്കി ആത്മാർത്ഥതയോടെ കരയാൻ ഒരാൾ എങ്കിലും വേണം
കള്ളക്കരച്ചിലുകളുടെ ലോകത്തിൽ ആത്മാർഥതയുടെ സ്നേഹത്തിൻ്റെ കണ്ണുനീർ തുള്ളികൾ കൊണ്ട് എങ്കിലും ഈ ലോകം വിട്ടു പോകുമ്പോൾ നനയാൻ കഴിയണം.
