സുബി സുരേഷിൻ്റെ അകാല മരണത്തിൽ നിന്നും പഠിക്കേണ്ട പാഠം (ബിന്ദു കാന )

sponsored advertisements

sponsored advertisements

sponsored advertisements

27 February 2023

സുബി സുരേഷിൻ്റെ അകാല മരണത്തിൽ നിന്നും പഠിക്കേണ്ട പാഠം (ബിന്ദു കാന )

ബിന്ദു കാന

സുബി സുരേഷിൻ്റെ അകാല മരണത്തിൽ നിന്നും പഠിക്കേണ്ട ഒരു പാട് കാര്യങ്ങൾ ഉണ്ട് ..അത് അവർ തന്നെ അവരുടെ വീഡിയോയിലൂടെ പറഞ്ഞിട്ടുമുണ്ട് ..ആ വീഡിയോ ചെയ്യുമ്പോൾ പോലും അവർ വിചാരിച്ചിട്ടുണ്ടാകില്ല അത്ര പെട്ടെന്ന് അവർ മരിക്കുമെന്ന് ..
മരണം എപ്പോൾ വേണമെങ്കിലും വരാം എന്നാലും നമ്മൾ ശ്രദ്ധിച്ചാൽ നമ്മുടെ ആരോഗ്യം ഒരു പരിധി വരെ കാത്ത് സൂക്ഷിക്കാൻ നമുക്ക് കഴിയും ..
വർഷത്തിൽ ഒരിക്കൽ എങ്കിലും ഒരു complete physical check up എന്നത് ഓരോ വ്യക്തിയും നടത്തേണ്ട കാര്യമാണ്
അതിൽ കൂടെ നമ്മുടെ ശരീരത്തിൻ്റെ ആരോഗ്യത്തിന്റെ ചെറിയൊരു ചിത്രം നമുക്ക് മനസ്സിലാക്കാൻ പറ്റും
നാല്പത് വയസ്സ് കഴിയുന്നതോടെ കൃത്യമായി സ്ത്രീകളും പുരുഷന്മാരും നടത്തേണ്ട ടെസ്റ്റുകൾ ഉണ്ട്
Breast cancer ഉണ്ടോ എന്നറിയാൻ വേണ്ടി മാമോ ഗ്രാം ..colon cancer ഉണ്ടോ എന്നറിയാൻ വേണ്ടി colonoscopy അങ്ങനെ തുടങ്ങി ജീവിതത്തിന്റെ ഓരോ സമയത്തും നടത്തേണ്ട ടെസ്റ്റുകൾ ഉണ്ട്
മലയാളികൾ പൊതുവെ രോഗം മൂർച്ഛിക്കുമ്പോൾ ആശുപത്രിയിൽ പോകുന്ന കൂട്ടരാണ്
അത് കൊണ്ട് തന്നെ അകാല മരണങ്ങളും നമുക്ക് ഇടയിൽ കൂടുതലാണ്
സൂക്ഷിച്ചാൽ ദുഃഖിക്കണ്ട എന്ന പഴഞ്ചൊല്ല് വെറുതെ പറയുന്നതല്ല എന്ന് നമ്മൾ എന്ന് മനസ്സിലാക്കും ..?

ബിന്ദു കാന