കോടതി വരാന്തയിലൂടെ(ഭാഗം 2 -ബിനി മൃദുൽ,കാലിഫോർണിയ)

sponsored advertisements

sponsored advertisements

sponsored advertisements

15 March 2023

കോടതി വരാന്തയിലൂടെ(ഭാഗം 2 -ബിനി മൃദുൽ,കാലിഫോർണിയ)

ബിനി മൃദുൽ,കാലിഫോർണിയ
നവംബർ 1…
വൈകുന്നേരം ആയപ്പോൾ വീണ്ടും വക്കിലിന്റെ call. “Unfortunately defense side got covid” വിചാരണ മാറ്റി വച്ചിരിക്കുന്നു.ഈശ്വര.. എന്തായാലും അവരെ ഒന്നും ഞാൻ പോയ ദിവസത്തിൽ കാണാതിരുന്ന കാരണം exposure warning ഒന്നും ഉണ്ടായില്ല
തിങ്കളാഴ്ച ആയപ്പോ ആകെ ഒരു ക്ഷീണം. പതിയെ തൊണ്ടവേദനയിലേക്ക് മാറിയതോടെ ഡോക്ടർ നെ വിളിച്ചു. നേരെ പോയി കോവിഡ് ടെസ്റ്റ്‌ ചെയ്യാൻ പറഞ്ഞു.
തൊണ്ടവേദന പതിയെ തോരാത്ത മൂക്കിലേക്ക് വഴി മാറി. അയൽവാസിയുടെ teriyaki chicken ന്റെ മണം വന്നപ്പോൾ കോവിഡ് അല്ലെന്ന് ഞാൻ അങ്ങു ഉറപ്പിച്ചു.
എന്നാലും വീണ്ടും കാത്തിരുപ്പിന്റെ 36 മണിക്കൂറുകൾ..
എല്ലാ ടെസ്റ്റും നെഗറ്റീവ്. ആശ്വാസം. എന്തായാലും എനർജി വീണ്ടെടുക്കാൻ ദിവസങ്ങൾ എടുത്തു. അതിനിടയിൽ 2 പിറന്നാൾ ആഘോഷങ്ങളും മിസ്സ്‌ ആയി.
എവിടെ പാർട്ടി ഉണ്ടേലും ഞങ്ങൾ ഹാജർ എന്ന പതിവ് മാറ്റേണ്ടി വന്നു.

നവംബർ 8, തിങ്കളാഴ്ച.. വീണ്ടും വ ക്കിലിന്റെ ഇമെയിൽ. ഞങ്ങൾ ജഡ്ജിനെ കാണാൻ പോകുന്നു. Be teady for tomorrow. പറഞ്ഞതൊക്കെ കൊള്ളാം, വ്യാഴാഴ്ച veterans day ആയതു കാരണം വെള്ളിയാഴ്ച കൂടെ ലീവ് എടുത്തു 4 ദിവസം വീട്ടിൽ ഇരിക്കാനുള്ള എന്റെ ആഗ്രഹത്തിന് എവിടെയോ മങ്ങലേറ്റു.
അപ്പൊ തന്നെ വക്കീലിന് മറുപടി കൊടുത്തു. ജഡ്ജിനെ കാണാൻ പോകുന്ന update നു നന്ദി. ഞാൻ വെള്ളിയാഴ്ച അവധി ആണ്. ഇനി വെള്ളിയാഴ്ച ആക്കാൻ തോന്നിയാൽ മാറ്റിവെക്കട്ട എന്ന എന്റെ കടുത്ത ആഗ്രഹത്തിന്റെ ഒരു ഒപ്പ്….വൈകുന്നേരം ആയപ്പോ മറുപടി വന്നു.
വെള്ളിയാഴ്ച ഹാജരാകാൻ ജഡ്ജ് ഓർഡർ ചെയ്തിരിക്കുന്നു.
ഞാൻ അവധി ആണേൽ എവിടെ ആയിരിക്കും, എന്താണ് എന്റെ പ്ലാൻ എന്നൊക്ക അങ്ങേര് ചോദിച്ചു.
അങ്ങേർക്ക് അവിടെ ഇരുന്നു ഓർഡർ ചെയ്‌താൽ മതിയല്ലോ എന്റെ അപേക്ഷക്ക് ഒരു വിലയുമില്ലേ .
പിന്നെയ്!! എന്റെ വീക്കെൻഡ് പ്ലാൻ ഒക്കെ അങ്ങേരോട് എന്തിനാ വിളമ്പുന്നെ എന്നായിരുന്നു എന്റെ ചിന്ത. കള്ളത്തരം പറഞ്ഞാലോ എന്ന് ഒരു നിമിഷം ആലോചിച്ചു. സ്ഥലം എവിടെ ആണെന്ന് പറഞ്ഞാൽ , അവിടുത്തെ കോടതി യിൽ ഹാജരാകാൻ പറഞ്ഞാൽ എന്റെ കള്ളം വെളിച്ചത്താകും. വീട്ടിൽ ഇരുന്നു ഒരു പടം വരയ്ക്കാൻ ആണെന്ന സത്യം അങ്ങേരോട് വിളമ്പേണ്ട ആവശ്യമില്ലെന്ന് തോന്നി.
പെട്ടെന്ന് വന്ന ദേഷ്യമൊക്ക അടുക്കി മറുപടി അയച്ചു. I will be there…
വൈകീട്ട് വീണ്ടും call..
എല്ലാ ചോദ്യങ്ങളും വീണ്ടും ആവർത്തിച്ചു… നാളെ 9 മണിക്ക് കാണാം എന്ന് പറഞ്ഞു വെച്ചു.

നവംബർ 12 വെള്ളിയാഴ്ച..
അവധി എടുത്തു ഒരു പെയിന്റിംഗ് ചെയ്യാം എന്ന് വച്ച എന്നെ അതെല്ലാം അതിമോഹമാണെന്ന് ഓർമിപ്പിച്ചുകൊണ്ട് ഞാൻ വീണ്ടും കോടതി വരാന്തയിൽ കുത്തിയിരുപ്പ് തുടങ്ങിയിട്ട് 1.30 മണിക്കൂർ ആയി.
ഇടക്കിടക്ക് വന്ന് എന്റെ ക്ഷേമവിവരം അന്വേഷിച്ചു പോകുന്ന വക്കീൽ പുറത്ത് മൂടൽ മഞ്ഞിൽ പൊതിഞ്ഞ downtown sacramento…

സമയം 11.30 am.
വീണ്ടും വക്കിലിന്റെ ക്ഷമാപണം..its taking longer than we expected,..
എന്റെ വയറിനകത്തു വിശപ്പിന്റെ പൂരം…എന്റെ ഇന്നത്തെ പ്ലാൻ എല്ലാം ഓരോന്നായി അസ്തമിച്ചു കൊണ്ടിരിക്കുന്നു….

കോടതി സമയം 1.30 വരെയേ ഉള്ളു എന്ന പരമാർത്ഥം എന്നെ വേട്ടയാടി കൊണ്ടിരിക്കുന്നു. “ഇനി ഒരു തിരിച്ചു വരൽ ഉണ്ടാവില്ല്യ ഉണ്ണിയേ.”..എന്ന് പറയാൻ തോന്നി .

സമയം 12.30
വക്കീൽ വീണ്ടും ക്ഷമാപണവുമായി…
” ഇനി ഒരാൾ കൂടെ ഉണ്ട്‌ .കുറച്ചു ദൂരെ നിന്നാണ്… His return flight is in couple of hrs.”
Lunch break നു അനുമതി.. അങ്ങനെ ഞാൻ down town ന്റെ പ്രാന്തപ്രദേശങ്ങിലേക്ക്…

ഭക്ഷണം ഓർഡർചെയ്ത് 3-4 സ്പൂൺ കഴിച്ചതെ ഉള്ളു… വീണ്ടും call..Can u pls report back in 5mints?

ഞാൻ :Can i finish my lunch quick?

അപ്പുറത്ത് നിന്നും അതേ response can you be here in 5 mints pls?
കഴിച്ചു തുടങ്ങിയ lunch തിരിച്ചു പാക്ക് ചെയ്ത് വീണ്ടും കോടതിയിലേക്ക്. Elevator ന്റെ അടുത്ത് തന്നെ അക്ഷമനായ അസിസ്റ്റന്റ് വക്കീൽ . They will call you in any mint. You can finish lunch from our conference room”
അതേ ഇനിം ഞാൻ അവിടെ പോയി കഴിച്ചത് തന്നെ എന്ന് ആത്മഗതം ഉരുവിട്ട് വീണ്ടും conference റൂമിലേക്ക്‌.

സമയം 12.57
വേറൊരു വക്കീൽ കതകിൽ തട്ടി. അതേ ആഴ്ചകളായി കാത്തു മുഷി ഞ്ഞിരുന്ന സമയം ആഗതമായിരിക്കുന്നു.. ഡബിൾ doors ഓരോന്നായി തുറന്നു അകത്തേക്ക്..
അകത്തു കയറിയ ഞാൻ പന്തം കണ്ട പെരുച്ചാഴി യെ പോലെയായി.
Judicial clerk മൈക്കിൽ എനിക്ക് നിർദേശങ്ങൾ തരുന്നുണ്ടായിരുന്നു.. ആളുകളെ നോക്കണോ ജഡ്ജിനെ നോക്കണോ അതോ എതിർഭാഗം വക്കീലന്മാരെ നോക്കണോ,അതോ മൈക്കിൽ വരുന്ന നിർദേശങ്ങൾ അനുസരിക്കണോ ഞാൻ ആകെ അങ്കലാപ്പിലായി. പതിയെ ഞാൻ എന്റെ നിർദ്ദേശിച്ച സ്ഥലത്തെത്തി.
Judge with a smile “you made it”
ഇതേതു പാതാളത്തിൽ നിന്ന് വരുന്നതാണെന്ന് അങ്ങേരു ചിന്തിച്ചു കാണും.

ജുഡീഷ്യൽ clerk എന്നോട് വലതു കൈ നീട്ടാൻ പറഞ്ഞു. ഞാൻ എല്ലാം സത്യമേ പറയു എന്ന വാചകത്തിന് ശേഷം ഇരിക്കാൻ പറഞ്ഞു..
നമ്മുടെ കഥയിൽ നിറഞ്ഞാടിയ വക്കീൽ അവിടെ ഇരിപ്പുണ്ടായിരുന്നു.
അങ്ങേര് എന്നെ പഠിപ്പിച്ച എല്ലാ ചോദ്യങ്ങളും ആവർത്തിച്ചു. എന്റെ ഓർമ പുതുക്കാൻ ചില പേപ്പേഴ്സ് എന്നെ കാണിച്ചു. ഞാൻ എന്റെ കണ്ണട എടുത്തു വച്ചു. മാസ്ക് വച്ച ഞാൻ ഒന്ന് ആഞ്ഞു ശ്വാസം വിട്ടു. ഹാ കണ്ണട മൊത്തം മൂടി പോയി. ചുറ്റുള്ളതൊന്നും കാണൂല്ല സാറേ എന്ന് പറഞ്ഞ പോലെ ആയി .
കണ്ണട വീണ്ടും എടുത്തു വച്ചു.
എന്തായാലും അങ്ങേരുടെ ചോദ്യപരമ്പര റിഹേഴ്സൽ പല തവണ നടന്നതിനാൽ എളുപ്പമായിരുന്നു. അത് കഴിഞ്ഞല്ലോ എന്ന ആശ്വാസത്തിൽ ഇരുന്നു ഞാൻ കോടതി റൂം മൊത്തം ഒന്ന് വീക്ഷിച്ചു .

Judge: Any cross examination?

ജാങ്കോ ഞാൻ പെട്ടു!!
ഇനി എന്തൊക്കെ ചോദ്യങ്ങളാണാവോ വരുന്നത് എന്റെ കുലദൈവങ്ങളെ…
എന്തായാലും പ്രതിഭാഗം വക്കീൽ എന്റെ പിറകിൽ ഇരുന്ന പല യമണ്ടൻ ഫയലുകളും എടുപ്പിച്ചു.. പല പേജുകളും ഞാൻ തിരിച്ചറിയുന്നുണ്ടോ എന്ന് ചോദിച്ചു.. ചോദ്യങ്ങൾ തെരുതരെ വന്നു.
അവർ പ്രതിയെ രക്ഷിക്കാൻ ശ്രമിക്കുന്ന വിധവും മനസ്സിലായി. അവർ വേറെ ഒരു കേസ് പൊക്കി കൊണ്ട് വന്നു അതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ആവർത്തിച്ചു. ആ case എനിക്കറിയില്ല എന്ന ഒറ്റ വാചകത്തിൽ ഞാൻ ഒതുക്കി. IT ആദ്യമായി ആണ് court presentation നു വന്നതെന്ന് എന്ന് അവരുണ്ടോ അറിയുന്നു
എന്നെ രക്ഷിക്കാൻ എന്റെ വക്കീൽ എഴുന്നേറ്റു ” objection your owner”. പിന്നെ കഥ അവർ തമ്മിലായി
..
എന്തായാലും.. ജഡ്ജ് ഇടപെട്ടു. വേറൊരു കേസുമായി ബന്ധപ്പെട്ട ഒരു ചോദ്യവും ചോദിക്കാൻ പാടില്ല എന്ന ഉത്തരവ്. അതോടെ എതിർഭാഗം വക്കീലിന് നിർത്തേണ്ടി വന്നു.

Judge: This candidate has excused.
The case will be continued on Monday

അങ്ങനെ എന്റെ കോടതി പുരാണത്തിനു ഇവിടെ തിരശീല വീഴുന്നു…
രവിയേട്ടൻ കൈ നോക്കി പറഞ്ഞ കോടതി കയറ്റം യാഥാർഥ്യമായിരിക്കുന്നു…കൈരേഖ ശാസ്ത്രം ഞാൻ വിശ്വസിക്കണോ വേണ്ടയോ..
അത് ഞാൻ വായനക്കാർക്കായി വിട്ടു തരുന്നു.

ബിനി മൃദുൽ,കാലിഫോർണിയ