ബിനി മൃദുൽ, കാലിഫോർണിയ
ഒക്ടോബർ 29.ഒരു വെള്ളിയാഴ്ച.
സാധാരണ ദിവസമാണെൽ ഇപ്പോൾ വീട്ടിൽ നിന്ന് login ചെയ്തു ഇരിപ്പുണ്ടാകും. ഇന്ന് പതിവിന് വിപരീതമായി ഞാൻ കോടതിയിലാണ്.
Sacramento Federal court ന്റെ പതിനാലാം നിലയിലെ വരാന്തയിൽ ഇരുന്ന് സാക്രമെന്റോയുടെ ഭംഗി കണ്ടിരിക്കുന്നു. ഇന്നലെ ഉച്ച വരെ ഞാൻ ഇന്ന് കോടതിയിൽ വന്നിരിക്കേണ്ടി വരുമെന്ന് വിചാരിച്ചതല്ല.
ഇന്ന് കോട്ടും സൂട്ടുമിട്ട വക്കീലന്മാരുടെ കൂടെ നടന്നു നീങ്ങുമ്പോൾ ഒരു ലൂസിഫർ സ്റ്റൈൽ ആണ് മനസ്സിൽ വന്നത് .
അതേ… Narcotics is a nasty business.
എങ്ങനെ ഞാൻ കോടതിയിൽ എത്തിപ്പെട്ടു എന്നറിയാൻ ആകാംക്ഷ ഉണ്ടാകും അല്ലെ. അത് പറയുന്നതിന് മുൻപ് 22വർഷം പിന്നോട്ട് പോകണം.
കോളേജ് കാലത്തു ആരെകൊണ്ടെങ്കിലും കൈ നോക്കിച്ചു ഭാവി പറയുന്നത് കേട്ടിരിക്കാൻ രസമായിരുന്നു. എന്തായാലും അന്ന് കൈ നോക്കിയപ്പോ രവിയേട്ടൻ പറഞ്ഞ കാര്യങ്ങളൊന്നും മനസ്സിന് സുഖിച്ചില്ല.
MBBS കോച്ചിംഗ് നു പോകുന്ന എന്നോട് medical ഫീൽഡ്ലേക്കുള്ള യാതൊരു തലവരയും കാണുന്നില്ല എന്ന് പറഞ്ഞപ്പോൾ ചെറുതായി വിഷമം തോന്നിയെങ്കിലും രവിയേട്ടൻ പറഞ്ഞ വിധം എന്റെ മനസ്സിനെ വിഷമിപ്പിച്ചില്ല. Medical field നു പകരം enginnering or technical future ആണെന്ന് കാണുന്നത് എന്നു പറഞ്ഞ രവിയേട്ടൻ എന്നെ നിരുത്സാഹപ്പെടുത്താതിരിക്കാൻ അത് ചിലപ്പോ medical research side ആകാം എന്ന് പറഞ്ഞു എന്നെ സമാധാനിപ്പിച്ചു.
എന്തായാലും പറഞ്ഞ പോലെ technology ഫീൽഡിൽ തന്നെ എത്തി പെട്ടു.
അതേ ദിവസം രവിയേട്ടൻ ഒരു കാര്യം കൂടെ പറഞ്ഞു. മുപ്പതാം വയസ്സ് കഴിഞ്ഞാൽ കോടതി കയറാൻ ഉള്ള രേഖ കാണുന്നുണ്ടെന്ന്. എന്റെ ഹൃദയം നിലച്ചു പോയില്ലെന്നേ ഉള്ളു. എന്റെ ഭാവമാറ്റം കണ്ട രവിയേട്ടൻ അതിനും പ്രതിവിധി പറഞ്ഞു. ചിലപ്പോ സുഹൃത്തിന്റെ കാർ ആരെയേലും തട്ടി അവരുടെ കൂടെ സാക്ഷിയായി പോകേണ്ടി വന്നാലോ. അന്ന് അത് കേട്ട് ആശ്വസിച്ചെങ്കിലും മനസ്സിന്റെ ഒരു കോണിൽ അത് മായാതെ ഇരിപ്പുണ്ടായിരുന്നു.
വർഷങ്ങൾക്കിപ്പുറം ജസ്റ്റിസ് ഡിപ്പാർട്മെന്റ് ൽ join ചെയ്തപ്പോ ആശ്വസിച്ചു.
വക്കീലന്മാരുടെ ഓഫീസ് തന്നെ അല്ലെ. IT ആയാൽ എന്താ, ഇതായിരിക്കും രവിയേട്ടൻ പറഞ്ഞ തലവര എന്നു വിചാരിച്ചു മനസ്സിൽ നിന്ന് പഴയ പേടി പതുക്കെ ഇല്ലാതായി.
ഇന്നലെ വക്കീലന്മാർ കോടതി റൂമിലെ നിയമങ്ങളും പ്രതികൂട്ടിൽ കയറിയാലുള്ള വിസ്താരവും ഒക്കെ വിശദീകരിച്ചതോടെ പഴയ ഓർമ വീണ്ടും തലപൊക്കി. യഥാർഥത്തിൽ ഞാൻ കോടതി കയറാൻ പോകുന്നു.
വക്കീലന്മാർ 2-3 round sample ചോദ്യങ്ങൾ ആവർത്തിച്ചു എന്നെ ഫൈനൽ റൗണ്ടിന് തയ്യാറാക്കി കൊണ്ടിരുന്നു.
എന്തായാലും ഇന്ന് ഒന്നും നടന്നില്ല.
1.30 ആയതോടെ കോടതി സമയം കഴിഞ്ഞു. ആദ്യത്തെ കേസ് തീരാൻ വൈകി. ഇനി വീണ്ടും ചൊവ്വാഴ്ച ഹാജരാകണം.
എന്തായാലും ഒരു പാട് കാലത്തിനു ശേഷം screen time ൽ നിന്നും ഒരു ബ്രേക്ക്. വെറുത ഒറ്റയ്ക്ക് കോടതി വരാന്തയിൽ പുറം കാഴ്ചകൾ കണ്ടിരുന്ന ഒരു ദിവസം…മറക്കില്ല ഒരിക്കലും.. 2-4 ദിനം കൊണ്ടൊരുത്തനെ മാറാപ്പ് കേറ്റുന്നതും ഭവാൻ എന്ന ചൊല്ലാണ് ഓർമ വന്നത്..
PS: ഇപ്പോഴും ഞാൻ എന്തിനു പ്രതികൂട്ടിൽ പോകുന്നെന്ന് ആലോചിക്കുന്നുണ്ടാവും അല്ലെ..
IT പ്രതിനിധി ആവശ്യമായി വന്നത് കൊണ്ടു പോകേണ്ടി വന്നു. അല്ലാതെ മനസാ വാചാ കർമണാ ഞാൻ ഒന്നും ചെയ്തില്ല..
കഥ തുടരും…
