ഒരു ചാടൽ കഥ – തൃശൂർ ഓർമ്മകൾ(ബിനി മൃദുൽ )

sponsored advertisements

sponsored advertisements

sponsored advertisements

30 January 2023

ഒരു ചാടൽ കഥ – തൃശൂർ ഓർമ്മകൾ(ബിനി മൃദുൽ )

ബിനി മൃദുൽ
തൃശൂർ എന്ന് പറയുമ്പോ പെട്ടെന്നു എല്ലാർക്കും മനസ്സിൽ വരുന്നത് പൂരങ്ങളുടെ നാടാണ്.. തൃശ്ശിവപേരൂർ എന്ന തൃശൂർ.

പൂരം അല്ലാതെ ഒരു പാട് ഓർമ്മകൾ അവിടെ തങ്ങി നിൽപ്പുണ്ട്..

ആദ്യമായി ഹോസ്റ്റൽ വാസം ആരംഭിച്ച സ്ഥലം, പിന്നെ എല്ലാർക്കും ചിരപരിചിതനായ pc തോമസ് sir ന്റെ ക്ലാസ്സ്‌ , തനി തലശ്ശേരി ഭാഷ പറയുന്ന എന്നെ കേരളത്തിൽ മലയാള ഭാഷയുടെ വേറെയും വകഭേദങ്ങൾ ഉണ്ടെന്ന് പഠിപ്പിച്ച നഗരം, വടക്കും നാഥന്റെ ക്ഷേത്രത്തിനടുത്ത ice cream parlor, അങ്ങനെ ലിസ്റ്റ് നീണ്ടു പോകും. ഹോസ്റ്റലിൽ രാത്രി പഠിത്തം കഴിഞ്ഞാൽ പിന്നെ വാചകമടി. Home sickness അതിന്റ മൂർദ്ധന്യ ത്തിൽ ആയതു കാരണം പോയ അതേ സ്പീഡിൽ തന്നെ തിരിച്ചും വന്നു.

എന്നാലും 3 മാസ കാലയളവിൽ നല്ല കുറച്ചു സുഹൃത്തുക്കളെ കിട്ടിയിരുന്നു.

എന്തായാലും പിടിച്ചു നിന്ന അവരൊക്കെ ഇന്ന് doctors ആയി വിലസുന്നു. പണ്ടേ ക്ലീനിങ് ഉസ്താദ് ആയ എനിക്ക് evening room വൃത്തിയാക്കൽ ഒരു hobby ആയിരുന്നു.

Dental collegel നിന്ന് break എടുത്ത് വീണ്ടും MBBS കിട്ടാൻ പരിശ്രമിച്ച ഒരു sslc rank holder ആയിരുന്നു എന്റെ room mate ഉം സുഹൃത്തും.

Dental കോളേജ് ഹോസ്റ്റൽ കഥകൾ പറയുന്ന കൂട്ടുകാരിയുടെ മുന്നിൽ വിളമ്പാൻ എന്റെ കയ്യിൽ ഒന്നുമില്ലായിരുന്നു.

ഒരു ദിവസം cleaning നു ഇടയിൽ ഒരു പേപ്പർ ചുരുട്ടി ജനലിലൂടെ ചാടി കളയാൻ ഞാൻ സുഹൃത്തിനോട് പറഞ്ഞു.

അവൾ കണ്ണും മിഴിച്ചു എന്നെ നോക്കി

” അല്ല ബിനി, പേപ്പർ താഴോട്ടേക്ക് കളഞ്ഞാൽ പോരെ, ഞാൻ എന്തിനാ ചാടുന്നെ…’

അപ്പോഴാണ് മ്മക്ക് ഗുട്ടൻസ് പിടി കിട്ടിയത്.

കണ്ണൂർ ഭാഷയിൽ ” ചാടികളയുക ” എന്ന് പറഞ്ഞാൽ കളയുക എന്നേ അർത്ഥമുള്ളു…

ആലപ്പുഴ ക്കാരി അതിനെ ചാടി + കളയുക എന്നാണ് ഉദേശിച്ചത്‌ എന്നു മനസിലായപ്പോൾ ഞാൻ നിക്കണോ അതോ പോണോ എന്ന അവസ്ഥയിലായി. എന്തായാലും അതിനു ശേഷം അവൾ എന്നെ കണ്ടത് ഒരു ജഗതി ശ്രീകുമാർ dupe ആയിട്ടാണ്.

രാത്രി പഠിത്തം കഴിഞ്ഞാൽ kannur ഭാഷയിൽ ഒരു ചിന്ന കഥ..

ഒരു 3 months ഫ്രണ്ട്ഷിപ് ആയിരുന്നേലും ഒരു പാട് കാര്യങ്ങൾ പഠിപ്പിച്ച കൂട്ടുകാരി.. ഇപ്പോൾ എവിടെയാണോ ആവോ…

എന്തായാലും പിന്നെയുള്ള hostel വാസങ്ങൾ എന്നെ ഭാഷയുടെ അവസ്ഥാന്തരങ്ങൾ പഠിപ്പിച്ചു .

PS: ഇനി P. C തോമസ് സാറിന്റെ അടുത്ത് പോയി പഠിച്ചിട്ടും നീ ഡോക്ടർ ആയില്ലേ എന്ന ചോദ്യവുമായി ആരും ഈ വഴിക്ക് വരരുത് .

ബിനി മൃദുൽ