Chicago
CHICAGO, US
-12°C

ഒരു റഷ്യൻ നാമകരണത്തിന്റ കഥ… എന്റെയും..(ബിനി മൃദുൽ )

sponsored advertisements

sponsored advertisements

sponsored advertisements

23 January 2023

ഒരു റഷ്യൻ നാമകരണത്തിന്റ കഥ… എന്റെയും..(ബിനി മൃദുൽ )

ബിനി മൃദുൽ 
പഴയ ഒരു സംഭവമാണ് കുറെ കാലമായി എഴുതണം എന്ന് വിചാരിച്ചിട്ടും സമയം എന്നേക്കാൾ മുൻപേ ഓടുന്നത് കാരണം എത്തിപ്പിടിക്കാൻ ആയില്ല. വർഷം 2005. അമേരിക്കയിൽ എത്തിയിട്ട് നാളുകൾ അധികം ആയിരുന്നില്ല. 6 മാസത്തിനിടയിൽ ഒരു മലയാളിയെ പോലും കണ്ടിട്ടില്ല. വീട്ടിൽ ഇരുന്ന് bore അടിക്കാനും തുടങ്ങി. അങ്ങനെ ഇവിടെ കോളജിൽ ചേർന്നു പുതിയ അന്തരീക്ഷം. ആഴ്ചയിൽ 2 ദിവസം വൈകുന്നേരങ്ങളിൽ ക്ലാസ്സ്‌. Class attend ചെയ്യുക, മിണ്ടാതെ തിരിച്ചു വരിക എന്നതായിരുന്നു രീതി. ഒരു ദിവസം class ടെസ്റ്റ്‌ ആയിരുന്നു. ചൊട്ട മുതൽ ചുടല വരെ എന്ന എന്റെ രീതി ഞാൻ അവിടെയും മാറ്റി പിടിച്ചില്ല. Last പേപ്പർ submit ചെയ്യുന്നവൻ എപ്പോഴും class ലെ പഠിപ്പിസ്റ്റായിരുന്നു. നമ്മൾ പിന്നെ പഠിച്ചാലും ഇല്ലേലും ആ പതിവ് തെറ്റിച്ചില്ല. പേജ് ഒക്കെ മറിച്ചു കൊണ്ട് അവിടെ ഇരുന്നു. ഒരു വിധം എല്ലാരും answer sheet തിരിച്ചേൽപ്പിച്ചു. ഞാനും കുറച്ചു പേരും ബാക്കി ഉണ്ട്. പ്രൊഫസർ പതിയെ പേപ്പർ return ചെയ്യാത്തവരുടെ പേര് വിളിക്കാൻ തുടങ്ങി. പോൾ, ജെയിംസ്, ജോസഫ് and വിസലോസ്‌കി. നാലു പേരുടെ പേരല്ലേ പറഞ്ഞുള്ളു.. എന്നെ മറന്നു എന്ന ആശ്വാസത്തിൽ ഞാൻ വീണ്ടും answer പേപ്പറിലേക്ക് കണ്ണും മിഴിച്ചിരുന്നു. നാലുപേരുടെ പേര് മാറി അത് 2 ആയി. പിന്നെ ഒന്നായി. പ്രൊഫസർ വീണ്ടും വിളിച്ചു. വിസലോസ്‌കി. ഏതോ ഒരു റഷ്യക്കാരനെ ആണല്ലോ വിളിക്കുന്നത് എന്നോർത്തു. എന്തായാലും ഞാൻ പേപ്പർ return ചെയ്യാൻ ഉള്ള തയ്യാറെടുപ്പുകൾ തുടങ്ങി. വിസലോസ്‌കി paper റിട്ടേൺ ചെയ്യാത്ത കാരണം പ്രൊഫസർ വീണ്ടും വിളിച്ചു. ഈ തവണ full name ആയിരുന്നു എന്ന് മാത്രം. ബിനി….. വിസലോസ്‌കി ( ബിനി മുകുന്ദൻ വിശാലാക്ഷി, അച്ഛന്റെ പേരും പറഞ്ഞത് കറക്റ്റ് അല്ലായിരുന്നു. ). പടച്ച തമ്പുരാനെ.. ഇങ്ങേരു ഇത്രേം സമയം എന്റെ പേരാണ് വിളിച്ചത്തതെന്ന് ഞാൻ അറിഞ്ഞില്ല. എന്തായാലും ഓടി പോയി ഒരു sorry ഉം പറഞ്ഞു പേപ്പർ return ചെയ്തു. അങ്ങനെ എന്റെ പേര് ഇങ്ങനെയും പറയാം എന്ന സത്യം ഞാൻ മനസ്സിലാക്കി.
വർഷങ്ങൾക്കിപ്പുറം സ്റ്റേറ്റ് ഡിപ്പാർട്മെന്റിൽ ജോലിക്കു കയറി. വിസലോസ്‌കി യെ ഒക്കെ ഞാൻ മറന്നിരുന്നു. കുറച്ചു ദിവസങ്ങൾക്കു ശേഷം ഒരു call വന്നു. Is this വിസലോസ്‌കി? No wrong നമ്പർ എന്ന് പറഞ്ഞു ഞാൻ phone വച്ചതും പെട്ടെന്ന് ഒരു ഞെട്ടൽ. അയ്യോ എനിക്കുള്ള call ആയിരുന്നല്ലോ അത്. സ്വന്തം പേര് പോലും തിരിച്ചറിയാൻ പറ്റാത്ത കാലം..
എന്തായാലും കുറച്ചു കാലത്തിനുള്ളിൽ എല്ലാരും first name വിളിക്കാൻ തുടങ്ങി. ആശ്വാസം… കാലങ്ങൾ പിന്നിട്ടു. ഒരു പ്രോജക്ടിന്റെ സമയത്തു പുതിയ കോൺട്രാക്ടർ join ചെയ്തു. പേര് നെല്ലി പെറ്റുസ്‌കി. കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ അവരെന്നോട് പറയ്യാ.. ബിനി, “we both got similar last name.”.
Really? ഞാൻ ആലോചിച്ചപ്പോ ശരിയാ.
അവരുടെ ഭാഷയിൽ പറഞ്ഞാൽ, പെറ്റുസ്‌കി, വിസലോസ്‌കി, എന്തൊരു സാമ്യം… തലകുലുക്കി സമ്മതിക്കുകയല്ലാതെ വേറെ വഴി ഉണ്ടായില്ല. ഇപ്പോഴും ചിലർ എന്നോട് ചോദിക്കും.. ” If u dont mind, can u tell me actual pronounciation? “. Try ചെയ്തു അത് വിസാലാസ്കി യിൽ എത്തിക്കുന്നവരും കുറവല്ല. എന്തായാലും ഞാൻ വർക്ക്‌ ചെയ്യുന്ന ഡിപ്പാർട്മെന്റ് ലെ longest last name എന്ന തലയെടുപ്പോടെ ഇപ്പോഴും നടക്കുന്നു അമ്മയുടെ പേര് ഇങ്ങനെയും പറയാം എന്ന് കേട്ടാൽ ചിലപ്പോ അമ്മക്ക് ബോധക്കേട് വരും.. ആരും അമ്മയോട് പറയേണ്ട ട്ടോ..

എന്തായാലുംപേര് ഉണ്ടാക്കിയ പൊല്ലാപ്പുകൾ ഒരിക്കലും മറക്കാത്ത കുറെ ഓർമ്മകൾ സമ്മാനിച്ചു…

ബിനി മൃദുൽ