വാലെന്റെയാ( ബിനി മൃദുൽ , കാലിഫോർണിയ )

sponsored advertisements

sponsored advertisements

sponsored advertisements

10 February 2023

വാലെന്റെയാ( ബിനി മൃദുൽ , കാലിഫോർണിയ )

ബിനി മൃദുൽ , കാലിഫോർണിയ 

ഫെബ്രുവരി 14, 2023. സ്ഥലം തിരുവനന്തപുരം പ്രാന്ത പ്രദേശം. പതിവില്ലാതെ ചാല മാർക്കറ്റിന്റെ അടുത്ത് ഒരു ആൾക്കൂട്ടം. പലയിടങ്ങളിൽ കറങ്ങിയ പശുക്കൾ എല്ലാം ഒത്തു കൂടിയിട്ടുണ്ട്. പഴവങ്ങാടിയിൽ തേങ്ങ ഉടക്കാൻ നിൽക്കുന്നതിനേക്കാൾ ക്ഷമയോടെ നിൽക്കുന്ന ജനക്കൂട്ടം. എല്ലാരുടെയും കയ്യിൽ ഒരു പാക്കറ്റ് പിണ്ണാക്ക്. പശുക്കൾ ഉച്ചവരെ സമയം അനുവദിച്ചിട്ടുണ്ട്. ഓരോരുത്തരായി ക്ഷമയോടെ പിണ്ണാക്ക് വച്ചു പശുക്കളെ ആലിംഗനം ചെയ്തു മടങ്ങി. സമയം വൈകിയതോടെ തിക്കും തിരക്കുമായി. ആരോ പശുവിന്റെ വാലിൽ പിടിച്ചു വലിച്ചു.. പ്രണരക്ഷാർത്ഥം ഓടിയ പശു വിളിച്ചു പറഞ്ഞു – “വാലെന്റതാ” ഡേയ് (day)
ഇതു കേട്ട അപ്പുറത്തെ അമ്മച്ചി പറഞ്ഞു ” അപ്പി.. Valentines day എന്തരെന്ന് ഇപ്പോളാ പിടി കിട്ട്യേ. ഞാൻ ച്വവായിക്കാൻ ഇരിക്കയാർന്നു”

ബിനി മൃദുൽ , കാലിഫോർണിയ