നാലു ലില്ലി പൂക്കൾ (ബിനി മൃദുൽ, കാലിഫോർണിയ )

sponsored advertisements

sponsored advertisements

sponsored advertisements


23 February 2023

നാലു ലില്ലി പൂക്കൾ (ബിനി മൃദുൽ, കാലിഫോർണിയ )

ബിനി മൃദുൽ, കാലിഫോർണിയ

പൂക്കൾ അവൾക്കെന്നും പ്രിയപ്പെട്ടതായിരുന്നു…
ജനാലക്കരികിലെ നോട്ടം എന്നും പൂക്കളിൽ തട്ടി നിന്നു..
നാലു ലില്ലി പൂക്കൾ.
നിറം മായാത്ത വെയിലിൽ വാടാത്ത ലില്ലി പൂക്കൾ..
കണ്ണു നിറയുമ്പോഴും ചിരി തൂകുമ്പോഴും അവളുടെ കണ്ണുകൾ..
എന്നും വിടരുന്ന പൂക്കളിൽ ഉടക്കി..
വെള്ള ലില്ലി പൂക്കളെ അവളെന്നും അവഗണിച്ചു..
വെള്ളയെന്നാൽ മരണമെന്നാരോ പഠിപ്പിച്ച കാരണം കണ്ണുകൾ അടുത്ത നിറത്തിലേക്കോടി..
ചുവപ്പ് അക്രമം എന്നാരോ പഠിപ്പിച്ച കാരണം കണ്ണുകൾ വീണ്ടും വേഗത്തിലോടി..
ആകാശമെന്നും അവൾക്കു പ്രിയപ്പെട്ട തായിരുന്നു..അതോടൊപ്പം നീല നിറവും..
അതിനടുത്തായി ഹരിത ഭംഗിയിൽ പൊതിഞ്ഞ ലില്ലി പൂക്കൾ..
നീലയിലും പച്ചയിലും എന്നും നോക്കിയിരിക്കാൻ അവൾക്കിഷ്ടമായിരുന്നു..
മനസ്സ് ഏറെ വേദനിക്കുമ്പോൾ ഈ ലില്ലി പൂക്കൾ അവൾക്കൊരു ആശ്വാസമായിരുന്നു..
എങ്ങനെ തളരാതിരിക്കണമെന്ന് ലില്ലി പൂക്കൾ പഠിപ്പിച്ചു…
വെയിലേറ്റാലും, കാറ്റ് വീശിയാലും…
മഴ ആഞ്ഞടിച്ചാലും
നിറഭേദമില്ലാതെ..ഒരേ നിൽപ്പ്..
കണ്ണു ലില്ലിപ്പൂക്കളിൽ ആയിരുന്നേലും..
അവളുടെ മനസ്സ് ശൂന്യമായിരുന്നു..
ലക്ഷ്യബോധം ഇല്ലാത്ത നോട്ടം കാറ്റിൽ പറന്നു…
ലില്ലി പൂക്കൾ കാറ്റിൽ തലയാട്ടി..
നിറം മങ്ങാത്തസ്വപ്നങ്ങളുമായി
നിറം മങ്ങിയ കാഴ്ചകളുമായി…
നിറം മങ്ങാത്ത ലില്ലി പൂക്കളെ നോക്കി
അവളിരുന്നു…

ബിനി മൃദുൽ, കാലിഫോർണിയ