ബ്രിജിറ്റ് വിൻസന്റ് കുവൈറ്റ് നഴ്സിംഗ് എക്സലൻസ് അവാർഡ് ജൂറിയംഗം

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

22 March 2022

ബ്രിജിറ്റ് വിൻസന്റ് കുവൈറ്റ് നഴ്സിംഗ് എക്സലൻസ് അവാർഡ് ജൂറിയംഗം

കുവൈറ്റ് സിറ്റി/ ഫിലഡൽഫിയ: പെൻസിൽവേനിയാ സ്റ്റേറ്റ് നേഴ്സിങ്ങ് ബോർഡ് ഏ പി എൻ ചെയർ ബ്രിജിറ്റ് വിൻസൻ്റ്, ‘കുവൈത്ത് നഴ്സിംഗ് എക്സലൻസ് അവാർഡ് ഓഫ് ഏഷ്യാനെറ്റ്’ ജൂറിയംഗമാകുമെന്ന്, കുവൈറ്റ് ഏഷ്യാനെറ്റ് ന്യൂസ് ഡയറക്ടർ ഫ്രാങ്ക് പി തോമസ് അറിയിച്ചു. അമേരിക്കയിലെ ഒരു സംസ്ഥാന നേഴ്സിങ്ങ് ബോർഡിൽ അംഗമാകുന്ന ആദ്യ ഇന്ത്യൻ വംശജയാണ് ബ്രിജിറ്റ്. നേഴ്സുമാരുടെ സർട്ടിഫിക്കറ്റുകൾ, കേരളത്തിലെ സ്വകാര്യമേഖലാ ഹോസ്പിറ്റലുകൾ, നിയമന സമയത്ത് കസ്റ്റഡിയിൽ വയ്ക്കുന്നതിനെതിരെ, പെൻസിൽവേനിയാ ഇന്ത്യൻ അമേരിക്കൻ നേഴ്സസ് ഓർഗനസേഷൻ്റെ (പിയാനോ) സ്ഥാപക പ്രസിഡൻ്റ് ആയിരിക്കേ, ബ്രിജിറ്റ് വിൻസൻ്റിൻ്റെ നേതൃത്വത്തിൽ, കേസ് നടത്തി, വിജയിച്ചിരുന്നു. നേഴ്സിങ്ങ് സംഘടനാ രംഗത്ത് പിയാനോ ചെലുത്തിയ ഇത്തരത്തിലുള്ള പരിവർത്തന മൂല്യങ്ങളുടെ പ്രതിനിധി എന്ന നിലയിൽ, ബ്രിജിറ്റ് വിൻസൻ്റ്, ജഡ്ജിങ്ങ് പാനലിൽ അംഗമായിരിക്കുന്നത് ജൂറിടീമിൻ്റെ മേന്മയും ഗൗരവവും വർദ്ധിപ്പിക്കുന്നൂ എന്ന് അഭിപ്രായപ്പെട്ടു.

കുവൈത്തിലെ നേഴ്സിങ്ങ് രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡ്, നേഴ്സ് അഡ്‌മിനിസ്റ്റ്റേറ്റർ അവാർഡ്, നേഴ്സ് ഓഫ് ദി ഇയർ അവാർഡ്, കോവിഡ് ടൈം ബെസ്റ്റ് നേഴ്സസ് അവാർഡ് എന്നീ പുരസ്കാരങ്ങളാണുള്ളത്. അമ്പതിനായിരം രൂപയും പ്രശംസാ പത്രങ്ങളുമാണ് സമ്മാനിക്കുക. ഖത്തറിലെ ഡോക്ടറും സാമൂഹ്യ പ്രവർത്തകനുമായ ഡോക്ടർ മോഹൻ തോമസ് (ചെയർമാൻ), ട്രെയിൻഡ് നേഴ്സസ് അസ്സോസ്സിയേഷൻ ഓഫ് ഇന്ത്യാ പ്രസിഡൻ്റ് ഡോ. റോയ് കെ ജോർജ്, ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം കുവൈത്ത് പ്രസിഡൻ്റ് അമീർ അഹമ്മദ്, ട്രെയിൻഡ് നേഴ്സസ് അസ്സോസ്സിയേഷൻ ഓഫ് ഇന്ത്യാ കേരള ഘടകം പ്രസിഡൻ്റ് ഡോ.സോന എന്നിവരടങ്ങിയതാണ് ജഡ്ജിങ്ങ് പാനൽ. മാർച്ച് ഇരുപത്തിയാറാം തീയതി കുവൈത്തിലെ മില്ലേനിയം ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ ഇന്ത്യൻ അംബാസ്സിഡർ സിബി ജോർജ് അവാർഡുകൾ സമ്മാനിയ്ക്കും.

പി ഡി ജോർജ് നടവയൽ