ഫൊക്കാന ഒർലാണ്ടോ കൺവൻഷൻ കൺവെൻഷനുകളുടെ കൺവെൻഷനാകും:ചാക്കോ കുര്യൻ

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

29 June 2022

ഫൊക്കാന ഒർലാണ്ടോ കൺവൻഷൻ കൺവെൻഷനുകളുടെ കൺവെൻഷനാകും:ചാക്കോ കുര്യൻ

ഫൊക്കാന വിജയവഴികൾ 2
ഫൊക്കാനയുടെ 19-മത് അന്താരാഷ്ട്ര കണ്‍വന്‍ഷന്‍ ഒര്‍ലാണ്ടോയിലെ ഡിസ്നി വേള്‍ഡിലുള്ള ഹില്‍ട്ടണ്‍ ഡബിള്‍ ട്രീ ഹോട്ടലിൽ നടക്കുമ്പോൾ കൺവെൻഷനുകളുടെ കൺവെൻഷനായി ചരിത്രത്തിൽ രേഖപ്പെടുത്തുന്ന ദിനങ്ങളായിരിക്കും ആ നിമിഷങ്ങളെന്ന് ഫൊക്കാന കൺവെൻഷൻ ചെയർമാൻ ചാക്കോ കുര്യൻ

വിസ്മയ നഗരത്തിലേക്ക്
ഫൊക്കാനാ കൺവെൻഷൻ അമേരിക്കൻ മലയാളികളുടെ ഏറ്റവും വലിയ സാംസ്കാരികോത്സവമാണ് .ഇത്തവണ ആ ഉത്സവം നടക്കുന്നത് ലോകത്തിലെ തന്നെ ഏറ്റവും വലിയ വിനോദ സഞ്ചാര കേന്ദ്രമായ ഒർലാണ്ടോയിലും .കൺവെൻനായി എത്തുന്ന എല്ലാവർക്കും എല്ലാ സൗകര്യങ്ങളും ഇതിനോടകം തന്നെ ഒരുക്കിക്കഴിഞ്ഞു. ഒര്‍ലാണ്ടോ
കണ്‍വന്‍ഷന്‍ നടത്തുവാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിട്ട് നാളേറെയായി. അതിനായി ഫൊക്കാനയുടെ പ്രഗത്ഭരായ നേതാക്കന്മാരുടെ നേതൃത്വത്തിൽ കമ്മിറ്റികളും സബ്കമ്മിറ്റികളും രൂപീകരിച്ച് പ്രവർത്തിക്കുകയാണ് .ലോകത്തെ തന്നെ അത്ഭുതമായ വിസ്മയ, വിനോദ സഞ്ചാര കേന്ദ്രമായ ഡിസ്നി വേള്‍ഡിലെ ഈ ഹോട്ടലില്‍ നടക്കുന്ന ഈ കണ്‍വന്‍ഷന്‍, നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബാംഗങ്ങള്‍ക്ക് മറക്കാനാവാത്ത ഒരു അനുഭവമായി മാറും! ഫ്ളോറിഡ വിനോദസഞ്ചാര ക്രൂയിസ് ഷിപ്പുകളുടെ ലോകമാണ്. എല്ലാ വിധത്തിലുള്ള വിനോദങ്ങള്‍ക്കുമുള്ള സൗകര്യങ്ങളും ഈ കണ്‍വന്‍ഷന്‍ ഒരുക്കിയിട്ടുണ്ട്.ഇനി നിങ്ങൾ ഇവിടേക്ക് വന്നാൽ മാത്രം മതി . ഫൊക്കാനയുടെ രണ്ടുവർഷത്തെ പ്രവർത്തനങ്ങളുടെ പരിസമാപ്തിക്ക് നമുക്ക് ഒന്നിക്കാം. പുതിയ പ്രവർത്തനങ്ങൾക്ക് തുടക്കമിടാം.

മറിയാമ്മ പിള്ള നഗർ
ഒരിക്കലും പ്രതീക്ഷിക്കാത്ത വിയോഗമായിരുന്നു നമ്മുടെ പ്രിയപ്പെട്ട മുൻ ഫൊക്കാനാ പ്രസിഡന്റ് മറിയാമ്മ പിള്ളയുടേത്.
ഫൊക്കാനയുടെ ആദ്യ വനിതാ പ്രസിഡണ്ട് ആയിരുന്ന മറിയാമ്മ പിള്ളയുടെ വിയോഗം ഫൊക്കാന ഒർലാണ്ടോ കൺവൻഷന് തീരാ നഷ്ടം തന്നെയാണ്. കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ ചിക്കാഗോയില്‍ നിന്ന് ആദ്യമായി രെജിസ്റ്റര്‍ ചെയ്തതും മറിയാമ്മ പിള്ളയായിരുന്നു. അതുകൊണ്ടു തന്നെ അവരുടെ സാന്നിധ്യമില്ലാത്ത ഒരു സമ്മേളനത്തെക്കുറിച്ച് ആലോചിക്കാന്‍ പോലും നമുക്ക് സാധിക്കില്ല. ഈ കൺവൻഷൻ മറിയാമ്മ പിള്ളയുടെ സ്മരണകൾക്ക് മുൻപിൽ സമർപ്പിച്ചു കൊണ്ട് കൺവൻഷൻ നഗറിന് മറിയാമ്മ പിള്ള നഗർ എന്ന് നാമകരണം ചെയ്തു. അവരുടെ ഓര്‍മ്മകള്‍ നമുക്ക് കരുത്തേകട്ടെ. ആ ഓർമകൾ ഫൊക്കാനാ പ്രവർത്തകർക്ക് കരുത്താകട്ടെ.

ജോര്‍ജി വര്‍ഗീസ്, സജിമോന്‍ ആന്‍റണി ടീം
ഫൊക്കാനയുടെ കഴിഞ്ഞ രണ്ട് വർഷങ്ങളിലെ വിജയത്തേരിലേറിയ ഫൊക്കാനയുടെ യാത്രയ്ക്ക് നേതൃത്വം നൽകിയത് ഫൊക്കാന പ്രസിഡന്റ് ജോർജി വർഗ്ഗീസ്, സജിമോൻ ആന്റെണി എന്നിവരുടെ നേതൃപാടവത്തെ പ്രത്യേകം അഭിനന്ദിക്കേണ്ട നിമിഷം കൂടിയാണ്. നൂറിലേറെ വിജയപ്രദമായ പദ്ധതികള്‍ നടത്തി. ലോകത്തിന് തന്നെ പ്രയോജനകരമായ കാരുണ്യ പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പാക്കിയതിന് ശേഷമാണ് കണ്‍വെന്‍ഷനിലേക്ക് ഫൊക്കാന നേതൃത്വം ശ്രദ്ധ നൽകിയത്.. ഇത്രത്തോളം ഒത്തൊരുമയും കഠിനാധ്വാനവും നടത്തിയ മറ്റൊരു നേതൃത്വം അമേരിക്കൻ മലയാളി കൂട്ടായ്മയിൽ ഉണ്ടോ എന്ന് സംശയമാണ്.

ഒരിക്കൽ കൂടി എല്ലാ മലയാളി സുഹൃത്തുക്കളേയും ഒർലാണ്ടോയിലേക്ക് ഫൊക്കാനാ കൺവൻഷൻ ചെയർമാൻ എന്ന നിലയിൽ സ്വാഗതം ചെയ്യുന്നു.