മലയാളി ട്രക്കേഴ്സ് അസോസിയേഷൻ ഓഫ് കാനഡയ്ക്ക് പുതിയ നേതൃത്വം

sponsored advertisements

sponsored advertisements

sponsored advertisements


25 February 2023

മലയാളി ട്രക്കേഴ്സ് അസോസിയേഷൻ ഓഫ് കാനഡയ്ക്ക് പുതിയ നേതൃത്വം

കാനഡയിലെ ട്രക്കാരൻമാരുടെ ഏറ്റവും വലിയ സംഘടനായ മലയാളി ട്രക്കേഴ്സ് അസോസിയേഷൻ ഓഫ് കാനഡയുടെ 2023-2024 ലേക്കുള്ള 19 അംഗ എക്സ്ക്യൂട്ടിവ് കമ്മറ്റിയാണ് ചുമതലയേറ്റെടുത്തത്. പ്രസിഡന്റായി സോമോൻ സക്കറിയ കൊണ്ടൂരാനും, സെക്രട്ടറി റ്റിജോ ചാക്കോയും ട്രഷർ ആയി അർജുൻ പ്രസാദ് കുളത്തുങ്കലും, വൈസ് പ്രസിഡന്റായി ഷൈജു മാത്യുവും, ജോയിന്റ് സെക്രട്ടറിയായി ബ്ലെസ്സൺ പി മാത്യുവും, ജോയിന്റ് ട്രഷർ ആയി വിശാഖ് അനിലും സ്ഥാനങ്ങൾ ഏറ്റെടുത്തു. ചാർലി ജോസഫ്, എബി ബാബു, ഗോവിന്ദൻ ജയ്മോൻ, ജിത്തു എൽ ബാബു, ജോസഫ് മാത്യു, രഞ്ജിത് വിജയൻ, രൂപേഷ് ടി ഗോപാലൻ, സജു ജോർജ്, സിബിൻ പോൾ, സുബിൻ ജോസ്, അഖിൽ ഷാജി, എബിൻ സേവ്യർ, അലക്സാണ്ടർ കുര്യാക്കോസ് എന്നീ കമ്മറ്റി അംഗങ്ങളും ഭാരവാഹികളായി ചുമതലകൾ ഏറ്റെടുത്തു.

മുൻ പ്രസിഡന്റ് പ്രിൻസ് പെരേപ്പാടാൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മുൻ സെക്രട്ടറി അനീഷ് കുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ എബിൻ കണക്കുകൾ അവതരിപ്പിച്ചു. കഴിഞ്ഞ ഒരു വർഷം നടത്തിയ പ്രവർത്തനങ്ങളെ യോഗം വിലയിരുത്തി.
യോഗത്തിലെ മറ്റു തീരുമാനങ്ങൾ ഇവയാണ്. എല്ലാവർഷവും മാർച്ച് 31നു മുൻപ് അംഗത്വം പുതുക്കണം എന്നും ഫീസ് അമ്പത് ഡോളറായും നിശ്ചയിച്ചു. എമർജൻസി മെമ്പർ സഹായ തുക ആയ1000 ഡോളറും, മെംബേർസ് ലോൺ 2000 ഡോളറും നിബദ്ധനകൾക്ക് വിധേയമായി നിലനിർത്താൻ തീരുമാനിച്ചു
സംഘടനയുടെ സുഗമമായ നടത്തിപ്പിന് ഭരണഘടന രൂപീകരിക്കാനും, അംഗങ്ങൾക്കുള്ള പ്രിവിലേജ് കാർഡ് സംവിധാനം ഏർപ്പെടുത്താനുള്ള വഴികൾ കണ്ടു പിടിക്കാനും പുതിയ കമ്മിറ്റിയെ ചുമതലപ്പെടുത്തിക്കൊണ്ട് യോഗത്തിൽ തീരുമാനമായി. MTAC നിന്നും സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തി പുറത്താക്കിയ ആളുകളെ ഇനി സംഘടനയിൽ തിരിച്ചു എടുക്കാൻ പാടില്ല എന്ന സുപ്രധാന തീരുമാനവും യോഗം അംഗീകരിച്ചു.