ടൊറൊന്റോ മലയാളി സമാജത്തിനു പുതു നേതൃത്വം

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements


1 March 2023

ടൊറൊന്റോ മലയാളി സമാജത്തിനു പുതു നേതൃത്വം

ആസാദ് ജയൻ
മലയാളി സമാജത്തിന്റെ 2023-24 വർഷത്തേക്കുള്ള പുതിയ കമ്മിറ്റിയെയാണ് ഇപ്പോൾ തിരഞ്ഞെടുത്തിരിക്കുന്നത്. രണ്ടു പാനലുകൾ മത്സര രംഗത്ത് ഇല്ലായിരുന്നതിനാൽ, നാമനിർദേശ പത്രിക സമർപ്പിച്ച പാനൽ എതിരില്ലാതെ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.

വാഹന നിർമാണ കമ്പിനിയുടെ ജനറൽ മാനേജർ ആയി പ്രവർത്തിക്കുന്ന രാജേന്ദ്രൻ തലപ്പത്താണ് ഇക്കുറി സമാജത്തെ നയിക്കുക. 1993 മുതൽ സമാജവുമായി ബന്ധപ്പെട്ടു പല പദവികയിൽ സേവനം അനുഷ്ടിച്ചിട്ടുള്ള ആളാണ് അദ്ദേഹം.
ടോറോന്റോയിലെ പ്രമുഖ വ്യക്തിത്വങ്ങളിൽ ഒരാളായ ജോർജ് എം ജോർജാണ് വൈസ് പ്രസിഡന്റ്. ഐടി പ്രൊഫഷണൽ സുബിൻ സ്കറിയയെ സെക്രട്ടറിയായും, അദ്ധ്യാപികയായ ഷീജ ജോസഫിനെ ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുത്തു.

അക്കൗണ്ടന്റായ സിജു മാത്യുവിനെ ട്രഷററായും, നിർമാണ രംഗത്ത് പ്രവർത്തിക്കുന്ന ടോജി പുളിക്കലിനെ ജോയിന്റ് ട്രെഷററായും, ഐ ടി പ്രൊഫഷണലായ മനു മാത്യുവിനെ എന്റർടൈൻമെന്റ് കൺവീനറായും, അദ്ധ്യാപികയായ എലിസബത്ത് കലോണിനെ ജോയിന്റ് കൺവീനറായും, ബ്രോഡ്‌കാസ്റ്റിംഗ്‌ മാധ്യമ രംഗത്ത് പ്രവർത്തിക്കുന്ന സേതു വിദ്യാസാഗറിനെ പിആർഓ ആയും തിരഞ്ഞെടുത്തു. ടോണി പുളിക്കൽ, സോണി മാത്യു എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ. ട്രസ്റ്റീ ബോർഡ് അംഗങ്ങളായ ജോസഫ് മാത്യു, സണ്ണി ജോസഫ്, ടോംസൺ, ടോമി കോക്കാട്ട്, ഷിബു ജോൺ, ജോസി കാരക്കാട്ടു എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾ.

54വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ളതും നോർത്ത് അമേരിക്കയിലെ തന്നെ ഏറ്റവും പുരാതന മലയാളി സംഘടനകളിലൊന്നാണ് ടോറോന്റോ മലയാളി സമാജം. ടോറോന്റോ നഗരത്തിലെ മാത്രമല്ല മറ്റു സമീപ നഗരങ്ങളിലെ മലയാളികളെയും കൂടി ഉൾക്കൊള്ളിക്കുന്ന രീതിയിലാണ് സമാജത്തിന്റെ രൂപകൽപന. പ്രവർത്തന മികവുകൊണ്ടും അംഗങ്ങളുടെ സാന്നിധ്യം കൊണ്ടും കാനഡയിലെ മലയാളികൾക്കിടയിൽ എന്നും സജീവമായി നിൽക്കുന്ന സംഘടന കൂടിയാണ് ടോറോന്റോ മലയാളി സമാജം അഥവാ ടിഎംഎസ്‌. ടൊറൊന്റോ മലയാളി സമാജം സംഘടിപ്പിക്കുന്ന പരിപാടികളെക്കുറിച്ചും മറ്റു വിവരങ്ങൾക്കുമായി സമാജത്തിന്റെ വെബ്സൈറ്റായ www.torontomalayaleesamajam.com സന്ദർശിക്കുക.