അടൂരില്‍ കാര്‍ കനാലിലേയ്ക്ക് മറിഞ്ഞു; മൂന്ന് മരണം

sponsored advertisements

sponsored advertisements

sponsored advertisements

9 February 2022

അടൂരില്‍ കാര്‍ കനാലിലേയ്ക്ക് മറിഞ്ഞു; മൂന്ന് മരണം

പത്തനംതിട്ട: അടൂരില്‍ കാര്‍ കനാലിലേയ്ക്ക് മറിഞ്ഞ് അപകടം. മൂന്ന് പേര്‍ മരിച്ചു. ഏഴുപേരാണ് കാറിലുണ്ടായിരുന്നത്. അടൂര്‍ കരുവാറ്റ പള്ളിക്ക് സമീപം കാര്‍ കനാലിലേയ്ക്ക് വീണത്. നിലവില്‍ വാഹനം കരയ്ക്ക് കയറ്റിയിട്ടുണ്ട്.

കൊട്ടാരക്കരയില്‍ നിന്നും അടൂര്‍ ഭാഗത്തേക്ക് വന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തിയിട്ടുണ്ട്. എങ്ങനെയാണ് അപകടം നടന്നതെന്നതില്‍ വ്യക്തത വന്നിട്ടില്ല.