കാഞ്ഞിരപ്പള്ളി പാറേക്കാട്ട് മോളൊപ്പറമ്പിൽ എം.വി വർക്കി അന്തരിച്ചു

sponsored advertisements

sponsored advertisements

sponsored advertisements

3 June 2022

കാഞ്ഞിരപ്പള്ളി പാറേക്കാട്ട് മോളൊപ്പറമ്പിൽ എം.വി വർക്കി അന്തരിച്ചു

കാഞ്ഞിരപ്പള്ളി പാറേക്കാട്ട് മോളൊപ്പറമ്പിൽ എം വി വർക്കി (100) അന്തരിച്ചു. കടന്നു പോയത് ഒരു നൂറു വർഷത്തെ ചരിത്രം നിറച്ച ഓർമ്മകൾ.കാഞ്ഞിരപ്പള്ളി പാറേക്കാട്ട് മോളൊപ്പറമ്പിൽ എം വി വർക്കി (100) അന്തരിച്ചു.കടന്നു പോയത് ഒരു നൂറു വർഷത്തെ ചരിത്രം നിറച്ച ഓർമ്മകൾ.കാഞ്ഞിരപ്പള്ളി പാലമ്പ്ര പാറേക്കാട്ട് മോളൊപ്പറമ്പിൽ എം വി വർക്കി ( കുഞ്ഞൂട്ടി ) അന്തരിച്ചു, നൂറു വയസായിരുന്നു, വിട വാങ്ങിയത് ശതകവാർഷികം ആഘോഷിച്ചു ദിവസങ്ങൾ പിന്നിടുമ്പോൾ,കാഞ്ഞിരപ്പള്ളിയിലെ ആദ്യ കാല കുടിയേറ്റകുടുംബങ്ങളിലൊന്നായിരുന്നു അദ്ദേഹത്തിന്റെത്, സമൂഹത്തിന്റെയും നാടിന്റെയും വികസനത്തിനും അഭിവൃദ്ധിക്ക് വേണ്ടിയും നിലകൊള്ളുകയും സമൂഹത്തിൽ അതിനു വേണ്ടി വ്യക്തമായി ഇടപെടലുകൾ നടത്തുകയും ചെയ്തിരുന്ന ഒരു മഹദ് വ്യക്തിത്വത്തിനുടമയായിരുന്നു അദ്ദേഹം.

കുടിയേറ്റ കാലം മുതൽക്കു തന്നെ നാടിനാവശ്യമായ സംവിധാനങ്ങൾ, സ്ഥാപനങ്ങളടക്കം ഉയർത്തിക്കൊണ്ടു വരുന്നതിലും നേതൃത്വം കൊടുത്തിരുന്ന സർവ സമ്മതനായിരുന്നു നാട്ടുകാരുടെ കുഞ്ഞൂട്ടിച്ചേട്ടൻ ,
അദ്ദേഹത്തിൻറെ 12 മക്കളിൽ മൂന്നാമത്തെ മകൻ ബേബിച്ചന്റെ മകനാണ് ഫോമയുടെ മുൻ ജനറൽ സെക്രട്ടറിയും കേരളാ അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സിയുടെ മുൻ പ്രസിഡന്റുമായ ജിബി തോമസ് മോളൊപ്പറമ്പിൽ, മക്കൾക്കും കൊച്ചുമക്കൾക്കുമടക്കം പിന്തലമുറയ്ക്ക് ഒരു മാർഗദർശിയും അഭിമാനവുമായിരുന്നു അദ്ദേഹമെന്ന് ജിബി തോമസ് അനുസ്മരിച്ചു.

എം.വി വർക്കി

കേരള നിയമസഭാ സ്പീക്കർ എം ബി രാജേഷ് അടക്കം അനേക നേതാക്കൾ അനുശോചനം അറിയിച്ചു,

ഭൗതിക ശരീരം ഞായറാഴ്ച സ്വഭവനത്തിൽ പൊതുദർശനത്തിനു വയ്ക്കും, സംസ്കാര ശുശ്രൂഷകൾ തിങ്കളാഴ്ച ( 06 -06 -22 ) ഉച്ച കഴിഞ്ഞു 4 മണിക്ക് കാഞ്ഞിരപ്പള്ളി പാലമ്പ്ര ഗത്ത്സെമൻ പള്ളിയിലെ കുടുംബക്കല്ലറയിൽ, സംസ്കാരച്ചടങ്ങുകൾക്ക് കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസഫ് പുളിക്കൽ, മാർ മാത്യു അറക്കൽ എന്നിവർ നേതൃത്വം നൽകും.

വാർത്ത : ജോസഫ് ഇടിക്കുള.