ചാള്‍സ് ബ്രിട്ടന്റെ പുതിയ രാജാവ്

sponsored advertisements

sponsored advertisements

sponsored advertisements

9 September 2022

ചാള്‍സ് ബ്രിട്ടന്റെ പുതിയ രാജാവ്

ലണ്ടൻ: എലിസബത്ത് രാജ്ഞിയുടെ മരണത്തെത്തുടർന്ന് അവരുടെ മൂത്തമകൻ ചാൾസ് ബ്രിട്ടന്റെ പുതിയ രാജാവാകും. ചാൾസിന് 73 വയസ്സാണ് പ്രായം. ‘കിങ് ചാൾസ് III’ എന്നാണ് ഇനി അദ്ദേഹം അറിയപ്പെടുക. ബ്രിട്ടന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽകാലം സിംഹാസനത്തിലിരുന്ന നേട്ടം സ്വന്തമാക്കിയാണ് 96കാരിയായ എലിസബത്ത് വിടപറഞ്ഞത്.

പ്രിയപ്പെട്ട അമ്മയുടെ, രാജ്ഞിയുടെ മരണം തനിക്കും കുടുംബാംഗങ്ങൾക്കും അത്യന്തദുഃഖത്തിന്റെ നിമിഷമാണെന്ന് ചാൾസ് രാജാവ് പ്രസ്താവനയിൽ അറിയിച്ചു. എലിസബത്ത് രാജ്ഞിയുടെയും ഭർത്താവ് ഫിലിപ്പ് രാജകുമാരന്റെയും മകനായി 1948 നവംബർ 14 നാണ് ചാൾസിന്റെ ജനനം.

എലിസബത്ത് രാജ്ഞിയുടെ ഭർത്താവ് ഫിലിപ് രാജകുമാരൻ കഴിഞ്ഞ വർഷം ഏപ്രിലിൽ 99-ാം വയസ്സിലാണ് അന്തരിച്ചത്. ചാൾസിനെക്കൂടാതെ, ആൻ, ആൻഡ്രൂ, എഡ്വാർഡ് എന്നിവരാണ് മറ്റുമക്കൾ.

ചാൾസ് രാജാവാകുന്നതോടെ അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയായ കാമില പാർക്കർ രാജപത്‌നിയാകും. ചാൾസ് രാജാവാകുന്നതോടെ കാമിലയ്ക്ക് രാജപത്‌നി അഥവാ ക്വീൻ കൺസോർട്ട് സ്ഥാനം ലഭിക്കുമെന്ന് ഇക്കൊല്ലം ആദ്യം എലിസബത്ത് രാജ്ഞി പ്രഖ്യാപിച്ചിരുന്നു.