ചിക്കാഗോ സെന്റ് തോമസ് സീറോ മലബാർ കത്തീഡ്രൽ ദേവാലയത്തിൽ എട്ടുനോമ്പ് ആചരണം വ്യാഴാഴ്ച്ച ആരംഭിക്കും

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements


31 August 2022

ചിക്കാഗോ സെന്റ് തോമസ് സീറോ മലബാർ കത്തീഡ്രൽ ദേവാലയത്തിൽ എട്ടുനോമ്പ് ആചരണം വ്യാഴാഴ്ച്ച ആരംഭിക്കും

ജോർജ് കുട്ടി അമ്പാട്ട്

ചിക്കാഗോ: ചിക്കാഗോ സീറോ മലബാർ സഭ കത്തീഡ്രൽ ദേവാലയത്തിൽ എട്ടുനോമ്പ് ആചരണം വ്യാഴാഴ്ച്ച ആരംഭിക്കും. വൈകുന്നേരം 6:30 ന് ഗ്രോട്ടോയിൽ ജപമാല പ്രാർത്ഥനയോടെയാണ് നോമ്പാചരണത്തിന് തുടക്കം കുറിക്കുന്നത്. ശനി , ഞായർ ഒഴികെയുള്ള മറ്റു ദിവസങ്ങളിൽ വൈകുന്നേരം ഏഴിന് വിശുദ്ധ കുർബാനയും ശനി, ഞായർ ദിവസങ്ങളിൽ രാവിലെ എട്ടിന് ജപമാലയെ തുടർന്ന് വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും.
പരിശുദ്ധ കന്യാമറിയത്തിന്റെ ജന്മദിനാഘോഷത്തോടെ സെപ്റ്റംബർ എട്ടാം തീയതി വൈകുന്നേരം ഏഴു മണിക്ക് വിശുദ്ധ കുർബാനയോടെ നോമ്പാചരണം സമാപിക്കും. കുർബാനയെ തുടർന്ന് ലദീഞ്ഞ് , നേർച്ച , സ്നേഹ വിരുന്ന് എന്നിവ ഉണ്ടാകും. കത്തീഡ്രൽ വനിതാ ഫോറം അംഗങ്ങളാണ് എട്ടുനോമ്പ് ആചരണത്തിനുള്ള ക്രമീകരണങ്ങൾ നടത്തുന്നത്.
എട്ടു നോമ്പ് വേളയിൽ ഒരുമിച്ചുള്ള നമ്മുടെ പ്രാർത്ഥന പരിശുദ്ധ മാതാവ് കേൾക്കുമെന്നും ദൈവത്തിന്റെ കരുണ നമ്മെ എല്ലാവരേയും സംരക്ഷിക്കുമെന്നും വികാരി ഫാ. തോമസ് കടുകപ്പിള്ളിൽ, അസി. വികാരി ഫാ. ജോബി ജോസഫ് എന്നിവർ പറഞ്ഞു.