ഷിക്കാഗോ സെന്റ് വിൻസെന്റ് ഡിപോൾ സൊസൈറ്റി റാഫിൾ ടിക്കറ്റ് വിതരണോദ്ഘാടനം

sponsored advertisements

sponsored advertisements

sponsored advertisements

3 April 2022

ഷിക്കാഗോ സെന്റ് വിൻസെന്റ് ഡിപോൾ സൊസൈറ്റി റാഫിൾ ടിക്കറ്റ് വിതരണോദ്ഘാടനം

ബിനോയി സ്റ്റീഫൻ കിഴക്കനടി

ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ക്നാനായ ദൈവാലയത്തിൽ സെന്റ് വിൻസെന്റ് ഡിപോൾ സൊസൈറ്റി റാഫിൾ ടിക്കറ്റ് വിതരണോദ്ഘാടനം ഫൊറോനാ വികാരി വെരി. റവ. ഏബ്രഹാം മുത്തോലത്ത് നിർവഹിച്ചു. മാർച്ച് 27 ഞായറാഴ്ച 9:45 നുള്ള വിശുദ്ധ കുർബാനയ്ക്കുശേഷം സെന്റ് വിൻസെന്റ് ഡിപോൾ സൊസൈറ്റി മുൻ പ്രസിഡന്റും പ്രവർത്തകനുമായ ശ്രീ. ജേക്കബ് പുല്ലാപ്പള്ളിക്ക് നൽകിക്കൊണ്ടാണ് ഉദ്‌ഘാടനം നിർവഹിച്ചത്.

ഷിക്കാഗോ തിരുഹൃദയ ക്നാനായ ദൈവാലയത്തിൽ സെന്റ് വിൻസെന്റ് ഡിപോൾ സൊസൈറ്റി അംഗങ്ങൾ അനേകരെ സഹായിക്കുന്നുണ്ടെന്നും, അവരുടെ പ്രവർത്തങ്ങളിൽ പ്രത്യേകിച്ച് പാവപ്പെട്ടവർക്കുള്ള ഫണ്ട് റൈസിംഗ് പ്രോഗ്രാമായ റാഫിൾ ടിക്കറ്റ് എടുത്ത് സഹകരിക്കണമെന്നും റവ. ഏബ്രഹാം മുത്തോലത്ത് തന്റെ സന്ദേശത്തിൽ അറിയിക്കുകയുണ്ടായി.

ഒന്നാം സമ്മാനമായി സാബു & ജോസ്സി പടിഞ്ഞാറേൽ സ്പോൺസർ ചെയ്ത 65” Samsung 4K UHD സ്മാർട്ട് TV യും, രണ്ടാം സമ്മാനമായി ലിന്റൊ & ആഗ്നസ് ഒരവകുഴിയിൽ സംഭാവന ചെയ്ത ഡെൽ ഇൻസ്‌പൈറോൺ 17” ലാപ്‌ടോപ്പും, മൂന്നാം സമ്മാനമായി ബെന്നി & ഷീജ പടിഞ്ഞാറേൽ നൽകുന്ന ആപ്പിൾ സീരീസ് 4 വാച്ചും നൽകുന്നു. ടിക്കറ്റ് പ്രിന്റ് സ്പോൺസർ ചെയ്തത് ദീപു എറിക്കാട്ടാണ്. 10 ഡോളറിന്‍റെ 2500 ടിക്കറ്റുകളാണ് വിതരണത്തിനായി തയാറാക്കിയിരിക്കുന്നത്. നറുക്കെടുപ്പ് ഷിക്കാഗോ തിരുഹൃദയ ക്നാനായ ദൈവാലയത്തിന്റെ പ്രധാന തിരുന്നാളായ ജൂൺ 12 ഞായറാഴ്ചക്കുള്ള വിശുദ്ധ കുർബാനക്ക് ശേഷമാണ് ക്രമീകരിച്ചിരിക്കുന്നത്.

എളിയവനിൽ ഒരുവനെ സഹായിക്കുമ്പോൾ അത് എനിക്ക് തന്നെയാണ് ചെയ്തതെന്ന് നമ്മെ പഠിപ്പിച്ച വചനമനുസരിച്ച്, നമ്മുടെ സഹോദരെ സഹായിക്കുന്നതിനുള്ള ധനശേഖരാർഥം സംഘടിപ്പിച്ചിട്ടുള്ള റാഫിൾ ടിക്കറ്റ് എടുത്ത് വിജയിക്കണമെന്ന് പ്രസിഡണ്ട് ബിനോയ് കിഴക്കനടിയുടെ നേത്യുത്വത്തിലുള്ള എക്സിക്കുട്ടീവ് അംഗങ്ങൾ അഭ്യർത്ഥിച്ചു .

വെരി. റവ. ഏബ്രഹാം മുത്തോലത്ത് ശ്രീ. ജേക്കബ് പുല്ലാപ്പള്ളിക്ക് റാഫിൾ ടിക്കറ്റ് നൽകി ഉദ്‌ഘാടനം നിർവഹിക്കുന്നു. പിൻ നിരയിൽ: ബിനോയ് കിഴക്കനടി, ട്രഷറർ ജെയ്‌മോൻ പടിഞ്ഞാറേൽ, സാബു പടിഞ്ഞാറേൽ, മത്തായി ഐക്കരപ്പറമ്പിൽ. മുൻ നിരയിൽ: ജോയിന്റ് സെക്രട്ടറി തങ്കമ്മ നെടിയകാല, വൈസ് പ്രസിഡണ്ട് കുഞ്ഞുമോൻ നെടിയകാല, സെക്രട്ടറി ഫിലിപ്പ് കണ്ണോത്തറ, പാരീഷ് കൗൺസിൽ മെമ്പർ മാത്യു ഇടിയാലി, സബിത & സിറിക് എറിക്കാട്ട്, ജോസ്സി പടിഞ്ഞാറേൽ എന്നിവർ