മിബിന്‍ ചാക്കോ തടത്തില്‍
ചിക്കാഗോ: ഫെബ്രുവരി 12-ാം തീയതി ക്നാനായ സെന്‍ററില്‍ വെച്ച് ചിക്കാഗോ ഫ്രണ്ട്സ് ക്ലബ് വാലെന്‍റൈന്‍സ് ഡേയും ഹോളിഡേ പാര്‍ട്ടിയും സംയുക്തമായി ആഘോഷിച്ചു. ചിക്കാഗോ ഫ്രണ്ട്സ് ക്ലബ് പ്രസിഡണ്ട് ബിനു പൂത്തുറയില്‍ അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ത തെന്നിന്ത്യന്‍ സിനിമാതാരം ഗീത ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ഫൊക്കാന ദേശീയ വിമന്‍സ് ഫോറം ചെയര്‍പേഴ്സണ്‍ ഡോ. ബ്രിജിറ്റ് ജോര്‍ജ് വാലെന്‍റൈന്‍സ് ദിന സന്ദേശം നല്കി. ജോയിന്‍റ് സെക്രട്ടറി മാത്യു കല്ലിടുക്കില്‍ സ്വാഗതവും സെക്രട്ടറി മിബിന്‍ ചാക്കോ തടത്തില്‍ കൃതജ്ഞതയും പറഞ്ഞു. പരിപാടികള്‍ക്ക് വൈസ് പ്രസിഡണ്ട് ജ്യോതിഷ് തെങ്ങനാട്ട്, ട്രഷറര്‍ ജോണ്‍സണ്‍ ചെമ്മാന്തറ, എന്‍റര്‍ടെയിന്‍മെന്‍റ് കോ-ഓര്‍ഡിനേറ്റര്‍മാരായ ആല്‍ഫി വാക്കേല്‍, ബിനി മണപ്പള്ളി എന്നിവര്‍ നേതൃത്വം നല്കി. ഫ്രണ്ട്സ് ക്ലബ് അംഗങ്ങളുടെ വര്‍ണ്ണശബളമായ കലാപരിപാടികളും അരങ്ങേറി.
ഫോട്ടോ :മോനു വർഗീസ്