ഷിക്കാഗോ കെ. സി. എസ്സ് ക്നാനായ ലീഗൽ ഫണ്ട് സമാഹരണം ഉദ്‌ഘാടനം ചെയ്തു

sponsored advertisements

sponsored advertisements

sponsored advertisements


16 December 2022

ഷിക്കാഗോ കെ. സി. എസ്സ് ക്നാനായ ലീഗൽ ഫണ്ട് സമാഹരണം ഉദ്‌ഘാടനം ചെയ്തു

ഷിക്കാഗൊ: ഡിസംബർ 10 ശനിയാഴ്ച വൈകുന്നേരം ഷിക്കാഗോ ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ ക്നാനായ സമുദായത്തിന്റെ അടിസ്ഥാന മൂല്യങ്ങളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ക്നാനായ ലീഗൽ ഫണ്ട് സമാഹരണം ഉദ്‌ഘാടനം ചെയ്തു. മുൻ കെ. സി. എസ്സ് പ്രസിഡന്റ് ഷാജി എടാട്ടിന്റെ കൈയ്യിൽ നിന്നും ചെക്ക് കെ. സി. സി. എൻ. എ. പ്രസിഡന്റ് ശ്രീ. സിറിയക് കൂവക്കാടൻ സ്വീകരിച്ചുകൊണ്ടാണ് ഫണ്ട് സമാഹരണത്തിന് തുടക്കം കുറിച്ചത്. കെ. സി. എസ്സ് പ്രസിഡന്റ് ശ്രീ. ജെയിൻ മാക്കിൽ, ശ്രീ. ജിനോ കക്കാട്ടിൽ (വൈസ് പ്രസിഡന്റ്), ശ്രീ. സിബു കുളങ്ങര (സെക്രട്ടറി), ശ്രീ. തോമസ്കുട്ടി തേക്കുംകാട്ടിൽ (ജോയിന്റ് സെക്രട്ടറി), ശ്രീ. ബിനോയ് കിഴക്കനടിയിൽ (ട്രഷറർ) എന്നിവർ സന്നിഹിതരായിരുന്നു. കെ. സി. എസ്സ് പ്രസിഡന്റായി അധികാരം ഏറ്റെടുത്ത ശ്രീ. ജെയിൻ മാക്കീലിന്റെ നേത്രുത്വത്തിലാണ് ക്നാനായ ലീഗൽ ഫണ്ട് സമാഹരണം നടത്തുന്നത്.

ചിക്കാഗോ കെസിഎസ് സമാഹരിച്ച് ലീഗൽ ഫണ്ടിന്റെ ആദ്യ തുക, നവീകരണ സമിതിയുമായുള്ള കേസിൽ കക്ഷി ചേർന്ന് കെസിസി എന്നെയുടെ ഫണ്ടിലേക്ക് നൽകി.ഷിക്കാഗോ കെ. സി. എസ്സിന്റെ പ്രവർത്തനങ്ങളെ ശ്രീ. സിറിയക് അഭിനന്ദിക്കുകയും, പുതിയ നേതൃത്വത്തിന് എല്ലാ ഭാവുകങ്ങൾ ആശംസിക്കുകയും ചെയ്തു. നൂറ്റാണ്ടുകളായി ക്നാനായ സമുദായം പിന്തുടരുന്ന സ്വവംശനിഷ്ഠ അഭംഗുരം പിന്തുടരണമെന്നും, അത് പരിപാലിക്കുന്നതിനായി ഏതറ്റം വരേയും താൻ പോകുമെന്നും ശ്രീ. ഷാജി എടാട്ട് ഏറ്റം ശക്തമായ ഭാഷയിൽ സംസാരിച്ചു. ശ്രീ. ജെയിൻ മാക്കീൽ സിറിയക് കൂവക്കാടനും, ഷാജി എടാട്ടിനും നന്ദി പ്രകാശിപ്പിച്ചു.