ഷിക്കാഗോ മലയാളി അസ്സോസിയേഷന്റെ വനിതാ ഫോറം ഉദ്ഘാടനം ഡി.ജി.പി ടോമിൻ തച്ചങ്കരി ഉദ്ഘാടനം ചെയ്തു

sponsored advertisements

sponsored advertisements

sponsored advertisements

13 February 2022

ഷിക്കാഗോ മലയാളി അസ്സോസിയേഷന്റെ വനിതാ ഫോറം ഉദ്ഘാടനം ഡി.ജി.പി ടോമിൻ തച്ചങ്കരി ഉദ്ഘാടനം ചെയ്തു

ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ വനിതാ വിഭാഗമായ വിമൻസ് ഫോറത്തിന്റെ ഉദ്ഘാടനം കേരള ഡി.ജി.പി ടോമിൻ തച്ചങ്കരി നിർവ്വഹിച്ചു. ” കൂടുതൽ വനിതകൾ സംഘടനയിലൂടെ മുന്നോട്ട് വന്ന് പ്രവർത്തിച്ച് തങ്ങളുടെ കഴിവുകൾ വളർത്തണമെന്ന് ” അദ്ദേഹം പറഞ്ഞു. അസോസിയേഷൻ പ്രസിഡന്റ് ജോഷി വള്ളിക്കളം അദ്ധ്യക്ഷത വഹിച്ചു. ” കഴിവുകൾ തെളിയിച്ച വനിതകൾ ചിക്കാഗോ മലയാളി അസോസിയേഷനിൽ പ്രവർത്തിക്കുവാൻ മുന്നോട്ട് വന്നത് സോഷ്യൽ ഓർഗനൈസേഷനിൽ വനിതാ വിഭാഗത്തിന്റെ പ്രാതിനിധ്യം ഉറപ്പു വരുത്തുന്നതിന്റെ മകുടോദാഹരണമാണെന്ന് ജോഷി വള്ളിക്കളം ചൂണ്ടിക്കാട്ടി. ചരിത്രത്തിൽ ആദ്യമായാണ് ഇത്രയധികം വനിതകൾ മുന്നോട്ടു വന്ന് പ്രവർത്തിക്കുന്നത്. വനിതാ പ്രതിനിധികളായി ഡോ. റോസ് വടകര, ഷൈനി തോമസ്, ഡോ. സ്വർണ്ണം ചിറമേൽ എന്നിവരെ കൂടാതെ ഷീല ജോസഫ് (സെക്രട്ടറി) , ഷൈനി ഹരിദാസ് (ട്രഷറർ), ഡോ. സിബിൾ ഫിലിപ്പ് (ജോ. സെക്രട്ടറി, ഡോ. സൂസൻ ചാക്കോ (ബോർഡ് മെമ്പർ ) എന്നിവരും വനിതാ വിഭാഗത്തോട് ചേർന്ന് പ്രവർത്തിക്കുന്നു.