ചിക്കാഗോ എക്യുമെനിക്കല്‍ ക്രിസ്തീയ സഭകളുടെ ആത്മീയ കണ്‍വന്‍ഷനില്‍ റവ.ഫാ. അലക്സാണ്ടര്‍ ജെ. കുര്യന്‍ മുഖ്യപ്രസംഗകൻ

sponsored advertisements

sponsored advertisements

sponsored advertisements

9 September 2022

ചിക്കാഗോ എക്യുമെനിക്കല്‍ ക്രിസ്തീയ സഭകളുടെ ആത്മീയ കണ്‍വന്‍ഷനില്‍ റവ.ഫാ. അലക്സാണ്ടര്‍ ജെ. കുര്യന്‍ മുഖ്യപ്രസംഗകൻ

മോന്‍സി ചാക്കോ
ചിക്കാഗോ: എക്യുമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസിന്‍റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഈ വര്‍ഷത്തെ കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 17-ന് ശനിയാഴ്ച വൈകുന്നേരം 6 മുതല്‍ 8 വരെ ഡെസ്പ്ലെയിന്‍സിലുള്ള ചിക്കാഗോ മാര്‍ത്തോമ്മാ പള്ളിയില്‍ (240 pott Rd., Desp.) വെച്ച് നടത്തപ്പെടുന്നതാണ്.
എക്യുമെനിക്കല്‍ കൗണ്‍സിലിന്‍റെ ഈ വര്‍ഷത്തെ മുഖ്യ ചിന്താവിഷയമായ ‘We are in the master’s hand’ (Jeremiah 18:1-12)എന്ന വിഷയത്തെ ആസ്പദമാക്കി മുഖ്യ പ്രസംഗകനായി എത്തുന്നത്, മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അഭിമാനവും അമേരിക്കന്‍ രാഷ്ട്രീയത്തിലും ഉദ്യോഗസ്ഥ തലങ്ങളിലും തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ച് മലയാളിസമൂഹത്തിന്‍റെ നിറസാന്നിദ്ധ്യമായി നിലകൊള്ളുന്ന റവ.ഫാ. അലക്സാണ്ടര്‍ ജെ. കുര്യനാണ്. ജീവിതത്തില്‍ പടിപടിയായി ദൈവം അനുഗ്രഹങ്ങള്‍ നല്കുമ്പോള്‍ താന്‍ വളര്‍ന്നുവന്ന സാഹചര്യം മറന്നുപോകാതെ ആവോളം മറ്റുള്ളവരെ സഹായിച്ച്, വിശ്വാസവും പ്രാര്‍ത്ഥനയും മുറുകെപ്പിടിച്ച് മുന്നേറുന്ന ലളിതമായ ജീവിതശൈലിയുടെ ആത്മീയ ഉടമയാണ് റവ.ഫാ. അലക്സാണ്ടര്‍ ജെ. കുര്യന്‍.
ഈ ആത്മീയ കണ്‍വന്‍ഷനില്‍ പങ്കെടുത്ത് ജീവിതത്തില്‍ അനുഗ്രഹം പ്രാപിച്ച് നമ്മുടെ ജീവിതങ്ങളെ കുറച്ചുകൂടെ ക്രമീകരിച്ച് ജീവിച്ചാല്‍ ഈ കണ്‍വന്‍ഷന്‍ ഇടയാക്കട്ടെ. ചിക്കാഗോയിലുള്ള എല്ലാ ക്രിസ്തീയ വിശ്വാസസമൂഹത്തിന്‍റെയും പ്രാര്‍ത്ഥനയും സഹകരണവും ചിക്കാഗോ എക്യുമെനിക്കല്‍ കൗണ്‍സില്‍ പ്രതീക്ഷിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കും ഈ കണ്‍വന്‍ഷന്‍റെ സുഗമമായ നടത്തിപ്പിനുമായി കൗണ്‍സില്‍ അംഗങ്ങളെ കൂടാതെ കണ്‍വീനറായി പ്രവര്‍ത്തിക്കുന്ന ഫാ. തോമസ് മാത്യു 210 597 8604 സാം തോമസ് 630 935 7355 ബിനോയി സ്റ്റീഫന്‍ 312 513 2361 എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.

റവ.ഫാ. അലക്സാണ്ടര്‍ ജെ. കുര്യന്‍