ചിക്കാഗോ എക്യുമെനിക്കല്‍ വോളിബോള്‍ ടൂര്‍ണമെന്‍റില്‍ ക്നാനായ കാത്തലിക് ചര്‍ച്ച് ജേതാക്കള്‍

sponsored advertisements

sponsored advertisements

sponsored advertisements

28 July 2022

ചിക്കാഗോ എക്യുമെനിക്കല്‍ വോളിബോള്‍ ടൂര്‍ണമെന്‍റില്‍ ക്നാനായ കാത്തലിക് ചര്‍ച്ച് ജേതാക്കള്‍

ബഞ്ചമിന്‍ മാത്യു
ചിക്കാഗോ: എക്യുമെനിക്കല്‍ കൗണ്‍സിലിന്‍റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട പുരുഷവിഭാഗത്തിന്‍റെയും വനിതാ വിഭാഗത്തിന്‍റെയും വോളിബോള്‍ മത്സരങ്ങളില്‍ ക്നാനായ കാത്തലിക് ചര്‍ച്ച് വിജയികളായി. പുരുഷവിഭാഗം മത്സരത്തില്‍ ക്നാനയ ചര്‍ച്ച് ഒന്നാം സ്ഥാനവും ചിക്കാഗോ മാര്‍ത്തോമ്മാ ചര്‍ച്ച്, ഡെസ്പ്ലെയിന്‍സ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വനിതകള്‍ക്കായി ഇദംപ്രഥമമായി നടത്തിയ വോളിബോള്‍ മത്സരത്തില്‍ ക്നാനായ കാത്തലിക് ചര്‍ച്ച് ഒന്നാം സ്ഥാനവും സെ. തോമസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ഓഫ് ഇന്ത്യ ചിക്കാഗോ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
പുരുഷ വിഭാഗത്തില്‍ വിജയിച്ച ക്നാനായ കാത്തലിക് ചര്‍ച്ച് ടീമിന് ബഞ്ചമിന്‍ തോമസ് സംഭാവനചെയ്ത എവര്‍ റോളിങ് ട്രോഫിയും കാഷ് അവാര്‍ഡും രണ്ടാം സ്ഥാനക്കാരായ ചിക്കാഗോ മാര്‍ത്തോമ്മാ ചര്‍ച്ചിന് രഞ്ജന്‍ ഏബ്രഹാം സംഭാവന ചെയ്ത എവര്‍ റോളിങ് ട്രോഫിയും നല്കി.
വനിതാ വിഭാഗത്തില്‍ ഒന്നാമതായിവന്ന ക്നാനായ കാത്തലിക് ചര്‍ച്ചിന് ഏബ്രഹാം വര്‍ക്കി സംഭാവന ചെയ്ത റവ. ഫാ. ദാനിയേല്‍ ജോര്‍ജ് മെമ്മോറിയല്‍ എവര്‍ റോളിങ് ട്രോഫിയും രണ്ടാം സ്ഥാനക്കാരായ സെ. തോമസ് ഓര്‍ത്തഡോക്സ് ചര്‍ച്ചിനുള്ള ട്രോഫിയും ഓഗസ്റ്റില്‍ നടത്തുന്ന കൗസില്‍ മീറ്റിംഗില്‍വെച്ച് നല്കും.
സെല്‍വിന്‍ പൂതക്കരി ബെസ്റ്റ് ഡിണ്‍ഫന്‍സ്, റോബിന്‍ തോമസ് ബെസ്റ്റ് ഒഫന്‍സ്, ലെറിന്‍ മാത്യു എംവിപിയായും തെരഞ്ഞെടുക്കപ്പെട്ടു. ഇവര്‍ക്ക് പ്രത്യേക ട്രോഫികളും വിജയിച്ച ടീം അംഗങ്ങള്‍ക്ക് വ്യക്തിഗത ട്രോഫികളും മെഡലുകളും വിതരണം ചെയ്തു.
നൈല്‍സിലുള്ള ഫെല്‍ഡ്മന്‍ റിക്രിയേഷന്‍ സെന്‍റര്‍ ഇന്‍ഡോര്‍ കോര്‍ട്ടില്‍ ജൂലൈ 17-ന് ഉച്ചകഴിഞ്ഞ് ഒരു മണിക്ക് ആരംഭിച്ച മത്സരത്തില്‍ വിവിധ ഇടവകകളെ പ്രതിനിധീകരിച്ച് പുരുഷവിഭാഗത്തില്‍ എട്ട് ടീമുകളും വനിതാ വിഭാഗത്തില്‍ നാല് ടീമുകളും പങ്കെടുത്തു. എക്യുമെനിക്കല്‍ കൗണ്‍സില്‍ പ്രസിഡണ്ട് മോണ്‍. തോമസ് മുളവനാലിന്‍റെ പ്രാര്‍ത്ഥനയ്ക്കും സ്വാഗതപ്രസംഗത്തിനും ശേഷം വോളിബോള്‍ കിക്ക് ചെയ്ത് ടൂര്‍ണമെന്‍റിന്‍റെ ഉദ്ഘാടനം നടത്തി. ടൂര്‍ണമെന്‍റ് കണ്‍വീനര്‍ മോന്‍സി ചാക്കോ ടൂര്‍ണമെന്‍റിന്‍റെ നിര്‍ദേശങ്ങള്‍ നല്കുകയും എംസി എന്ന നിലയില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു.
ടൂര്‍ണമെന്‍റിന്‍റെ വിജയത്തിനുവേണ്ടി മോണ്‍. തോമസ് മുളവനാല്‍ (പ്രസിഡണ്ട്), റവ. അജിത് തോമസ് (ചെയര്‍മാന്‍), മോന്‍സി ചാക്കോ (കണ്‍വീനര്‍), ഏലിയാമ്മ പുന്നൂസ് (സെക്രട്ടറി), പ്രവീണ്‍ തോമസ് (ട്രഷറര്‍), സാം തോമസ് (ജോ. സെക്രട്ടറി), ബഞ്ചമിന്‍ തോമസ്, ജെയിംസ് പുത്തന്‍പുരയില്‍, ബിനോയി സ്റ്റീഫന്‍, ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ഏബ്രഹാം വര്‍ക്കി, സൈമണ്‍ തോമസ്, ഷാജന്‍ വര്‍ഗീസ്, മെല്‍ജോ വര്‍ഗീസ്, ജാസ്മിന്‍ ഇമ്മാനുവല്‍, ഷീബാ ഷാബു എന്നീ കമ്മിറ്റി അംഗങ്ങള്‍ നേതൃത്വം നല്കി.
ജനപങ്കാളിത്തം കൊണ്ടും ചെണ്ടമേളം, വാദ്യഘോഷം എന്നിവകൊണ്ടും ടൂര്‍ണമെന്‍റ് ഒരു ഉത്സവമേളം തന്നെയായിരുന്നു.
ടൂര്‍ണമെന്‍റിന്‍റെ സമാപനത്തില്‍ കണ്‍വീനര്‍ മോന്‍സി ചാക്കോ ഏവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു.