ചിക്കാഗോ എക്യുമെനിക്കല്‍ കുടുംബസംഗമം ടിക്കറ്റ് വിതരണോദ്ഘാടനം നടത്തി

sponsored advertisements

sponsored advertisements

sponsored advertisements

6 May 2022

ചിക്കാഗോ എക്യുമെനിക്കല്‍ കുടുംബസംഗമം ടിക്കറ്റ് വിതരണോദ്ഘാടനം നടത്തി

ബെഞ്ചമിന്‍ തോമസ്

ചിക്കാഗോ: എക്യുമെനിക്കല്‍ കൗണ്‍സിലിന്‍റെ ആഭിമുഖ്യത്തില്‍ ജൂണ്‍ നാലിന് ശനിയാഴ്ച വൈകിട്ട് 5-ന് മാര്‍ത്തോമ്മാ ശ്ലീഹാ സീറോമലബാര്‍ കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ (5000 St.Charles Rd., Bellwood) വെച്ച് നടത്തപ്പെടുന്ന കുടുംബസംഗമത്തിന്‍റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായി കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിക്കുന്നു. ചിക്കാഗോയിലെ വിവിധ ദേവാലയങ്ങളില്‍ നിന്നുമുള്ള കുടുംബങ്ങള്‍ ഒരു വേദിയില്‍ ഒത്തുചേരുമ്പോള്‍ ‘ക്രിസ്തുവില്‍ നാം ഒന്ന്’ എന്ന സന്ദേശം കൂടുതല്‍ അര്‍ത്ഥവത്താകുകയാണ്.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്കുന്ന എക്യുമെനിക്കല്‍ കൗണ്‍സില്‍, കുടുംബസംഗമത്തില്‍നിന്നും ലഭിക്കുന്ന വരുമാനം കേരളത്തിലെ ഒരു നിര്‍ദ്ധന കുടുംബത്തിന് ഭവനം നിര്‍മ്മിച്ചു നല്കുന്നതിന് ഉപയോഗിക്കുന്നു. കുടുംബ സംഗമത്തിന്‍റെ ടിക്കറ്റ് വിതരണോദ്ഘാടനം റവ.ഫാ. ഹാം ജോസഫ് (ചെയര്‍മാന്‍) ജോര്‍ജ് പണിക്കര്‍ (ജന. കണ്‍വീനര്‍) എന്നിവര്‍ ആദ്യടിക്കറ്റ് മെഗാസ്പോണ്‍സര്‍ ബിജോയി സഖറിയയ്ക്ക് നല്കിക്കൊണ്ട് നിര്‍വഹിച്ചു.
ജൂണ്‍ നാലിന് ശനിയാഴ്ച 5-ന് സ്നേഹവിരുന്നോടെ ആരംഭിക്കുന്ന ആഘോഷങ്ങളില്‍ ചിക്കാഗോ ചെണ്ട ക്ലബിന്‍റെ ചെണ്ടമേളം, പൊതുസമ്മേളനം, 15 ദേവാലയങ്ങളില്‍ നിന്നുമുള്ള വര്‍ണ്ണശബളമായ നൃത്തങ്ങള്‍, സ്കിറ്റുകള്‍, ഗാനങ്ങള്‍, ഉപകരണസംഗീതം തുടങ്ങിയ ക്രൈസ്തവമൂല്യങ്ങള്‍ നിറഞ്ഞ കലാപ്രകടനങ്ങള്‍ അറങ്ങേറും.


മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അഹമ്മദാബാദ് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. ഗീവര്‍ഗീസ് മോര്‍ യൂലിയോസ് വചനസന്ദേശം നല്കി സമ്മേളനം ഉദ്ഘാടനം ചെയ്യും. ചിക്കാഗോ എക്യുമെനിക്കല്‍ സമൂഹത്തില്‍ നിന്നും 2020 ജനുവരി മുതല്‍ 2022 മെയ് വരെയുള്ള കാലഘട്ടത്തില്‍ വിവാഹിതരായ യുവദമ്പതികളെ അനുമോദിക്കുന്ന ചടങ്ങും ക്രമീകരിച്ചിട്ടുണ്ട്. സമ്മേളനത്തില്‍ പങ്കെടുക്കുന്നവരില്‍ നിന്നും റാഫിള്‍ ടിക്കറ്റ് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന മൂന്നുപേര്‍ക്ക് സമ്മേളനത്തിന്‍റെ സമാപനത്തില്‍ വളരെ ആകര്‍ഷകങ്ങളായ സമ്മാനങ്ങള്‍ നല്കുകയും ചെയ്യും.
ഈ സ്നേഹ സംഗമത്തിലേക്ക് ഏവരെയും കുടുംബസമേതം സ്വാഗതം ചെയ്യുന്നതായി കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിക്കുന്നു. റവ. ഫാ. ഹാം ജോസഫ് (ചെയര്‍മാന്‍), ജോര്‍ജ് പണിക്കര്‍ (ജന. കണ്‍വീനര്‍), ജാസ്മിന്‍ ഇമ്മാനുവല്‍ (കണ്‍വീനര്‍), ബെഞ്ചമിന്‍ തോമസ് (പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍), കൂടാതെ 20 പേരടങ്ങുന്ന സബ് കമ്മിറ്റിയും കുടുംബസംഗമത്തിന്‍റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.
ചിക്കാഗോ എക്യുമെനിക്കല്‍ കൗണ്‍സിലിന്‍റെ രക്ഷാധികാരികളായി മാര്‍ ജേക്കബ് അങ്ങാടിയത്ത്, മാര്‍ ജോയി ആലപ്പാട്ട് എന്നിവരും റവ. മോണ്‍. തോമസ് മുളവനാല്‍ (പ്രസിഡണ്ട്), റവ. ഫാ. എബി ചാക്കോ (വൈ. പ്രസിഡണ്ട്), ഏലിയാമ്മ പുന്നൂസ് (സെക്രട്ടറി), സാം തോമസ് (ജോ. സെക്രട്ടറി), പ്രവീണ്‍ തോമസ് (ട്രഷറര്‍), ബിജോയി സഖറിയ (ജോ. ട്രഷറര്‍) എന്നീ എക്സിക്യൂട്ടീവ് അംഗങ്ങളും എക്യുമെനിക്കല്‍ കൗണ്‍സിലിനു നേതൃത്വം നല്കുന്നു. വിവിധ ദേവാലയങ്ങളില്‍ നിന്നുള്ള 80 അംഗങ്ങള്‍ കൗണ്‍സിലിന്‍റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. മോണ്‍. തോമസ് മുളവനാല്‍ (310 709 5111), റവ. ഫാ. ഹാം ജോസഫ് (708 856 7490), ജോര്‍ജ് പണിക്കര്‍ (847 401 7771), ഏലിയാമ്മ പുന്നൂസ് (224 425 6510), പ്രവീണ്‍ തോമസ് (847 769 0050).