ചിക്കാഗോ സോഷ്യല്‍ ക്ലബ്ബ് ഇന്‍റര്‍നാഷണല്‍ വടംവലി മുഖ്യാതിഥികള്‍ : റോഷി അഗസ്റ്റിന്‍, സ്റ്റീഫന്‍ ദേവസ്യ

sponsored advertisements

sponsored advertisements

sponsored advertisements

29 August 2022

ചിക്കാഗോ സോഷ്യല്‍ ക്ലബ്ബ് ഇന്‍റര്‍നാഷണല്‍ വടംവലി മുഖ്യാതിഥികള്‍ : റോഷി അഗസ്റ്റിന്‍, സ്റ്റീഫന്‍ ദേവസ്യ

മാത്യു തട്ടാമറ്റം
ചിക്കാഗോ : പ്രവാസി മലയാളികളുടെ തറവാട് എന്നറിയപ്പെടുന്ന ചിക്കാഗോയുടെ മണ്ണില്‍ കഴിഞ്ഞ ഏഴു വര്‍ഷങ്ങളായി ഉത്സവ പ്രതീതി തീര്‍ത്തുകൊണ്ട് പ്രവാസി മലയാളികളുടെ കായികശേഷിയും കായിക കലാവിരുതുകളെയും സംഘടിപ്പിക്കുന്നതില്‍ വടംവലി മത്സരം ലോകത്തിന്‍റെ മുഴുവന്‍ ശ്രദ്ധയും നേടി. 2022 സെപ്റ്റംബര്‍ 5-ാം തീയതി നടക്കുന്ന ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്‍റെ എട്ടാമത് ഇന്‍റര്‍നാഷണല്‍ വടംവലി മത്സരത്തില്‍ ഇക്കുറി കേരള ജലവിഭവ വകുപ്പ് മന്ത്രി ശ്രീ. റോഷി അഗസ്റ്റിനും ലോകപ്രശസ്ത സംഗീത കലാകാരന്‍ സ്റ്റീഫന്‍ ദേവസ്യയും പ്രശസ്ത സിനിമ സീരിയല്‍ താരം അര്‍ച്ചന സുശീലനും പങ്കെടുക്കുന്നു.
ഈ ഇന്‍റര്‍നാഷണല്‍ വടംവലി മത്സരത്തിന് കേളികൊട്ടുയരാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കിയാകുമ്പോള്‍ ശ്രീ. ബിനു കൈതക്കത്തൊട്ടിയുടെ നേതൃത്വത്തിലുള്ള എക്സിക്യൂട്ടീവും ശ്രീ. ജോസ് മണക്കാട്ടിന്‍റെ നേതൃത്വത്തിലുള്ള ടൂര്‍ണമെന്‍റ് കമ്മിറ്റിയും ഈ വടംവലി മാമാങ്കത്തെ എതിരേല്‍ക്കാന്‍ സോഷ്യല്‍ ക്ലബ്ബിന്‍റെ കുടുംബാംഗങ്ങളോടൊപ്പവും ചിക്കാഗോ മലയാളി സമൂഹത്തോടൊപ്പവും ആഘോഷത്തോടെ ഒരുങ്ങിയിരിക്കുന്നു.

Roshy Augustine (Chief Guest)
Fr. Thomas Mulavanal
Stephen Devasia
Archana Suseelan