മാത്യു തട്ടാമറ്റം
ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ എട്ടാമത് ഇന്റര്‍നാഷണല്‍ വടംവലി മത്സരം 2022 സെപ്റ്റംബര്‍ മാസം 5-ാം തീയതി ചിക്കാഗോ സെന്റ് മേരീസ് ക്നാനായ ചര്‍ച്ച് മൈതാനത്ത് (7800 ണ ഘ്യീിെ ടേ., ങീൃീിേ ഏൃീ്ല, കഘ 60053) അരങ്ങേറുന്ന വിവരം നിങ്ങള്‍ ഇതിനോടകം അറിഞ്ഞുകാണുമല്ലോ.
ഇതിന് തുടക്കം കുറിച്ചുകൊണ്ടുള്ള കിക്കോഫ് കര്‍മ്മം 2022 ജൂണ്‍ 3-ാം വൈകിട്ട് 7.30 ന് ചിക്കാഗോ സെന്റ് മേരീസ് ക്നാനായ ചര്‍ച്ച് ഹാളില്‍ വച്ച് നടക്കുന്നതാണ്.
കേരളത്തില്‍ മാത്രം അറിയപ്പെട്ടിരുന്ന വടംവലി എന്ന കായികമത്സരത്തെ എട്ട് സംവത്സരങ്ങള്‍ക്കപ്പുറം ഇന്റര്‍നാഷണല്‍ തലത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടു വന്ന ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ എട്ടാമത് വടംവലി മത്സരം കിക്കോഫ് ചെയ്യുന്നത് കേരളത്തിലെ ബഹുമാനപ്പെട്ട നിയമസഭ സ്പീക്കര്‍ ശ്രീ. എം.ബി രാജേഷ് ആണെന്നത് ഏറെ അഭിമാനത്തോടെ ഞങ്ങള്‍ അറിയിക്കുന്നു. 2022 ജൂണ്‍ മാസം മൂന്നാം തീയതി വൈകിട്ട് 7.30 ന് ചിക്കാഗോ സെന്റ് മേരീസ് ക്നാനായ ചര്‍ച്ച് ഹാളില്‍ (7800 ണ ഘ്യീിെ ടേ., ങീൃീിേ ഏൃീ്ല, കഘ 60053) ശബ്ദമുഖരിതമാക്കുന്ന കരഘോഷങ്ങളുടെ അകമ്പടിയോടെ കേരള രാഷ്ട്രീയത്തില്‍ ചാണക്യസൂത്രങ്ങള്‍ മെനഞ്ഞ് തൃത്താല നിയജകമണ്ഡലത്തിലെ എം.എല്‍.എ. ആയി 140 മണ്ഡലങ്ങളെ പ്രതിനിധീകരിക്കുന്നവരുടെ ശബ്ദമായി മാറിയ നിയമസഭ സ്പീക്കര്‍ ശ്രീ. എം.ബി. രാജേഷ് എട്ടാമത് ഇന്റര്‍നാഷണല്‍ വടംവടി മത്സരത്തിന്റെ കിക്കോഫ് കര്‍മ്മം നിര്‍വ്വഹിക്കുന്നു. വിശിഷ്ടാതിഥികളായി കജഇചഅ നാഷണല്‍ പ്രസിഡന്റ് സുനില്‍ തൈമറ്റവും, സെന്റ് മേരീസ് ക്നാനായ ചര്‍ച്ച് വികാരി റവ. ഫാ. തോമസ് മുളവനാലും പങ്കെടുക്കുന്നതാണ്.
ലോകചരിത്രത്തില്‍ ആദ്യമായി പ്രൈസമണി കൊണ്ട് പെരുമഴ തീര്‍ക്കുന്ന ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ എട്ടാമത് ഇന്റര്‍നാഷണല്‍ വടംവലി മത്സരത്തിന്റെ കിക്കോഫിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ബിനു കൈതക്കത്തൊട്ടിയില്‍ (പ്രസിഡന്റ്), ബൈജു ജോസ് പരുമല (വൈസ് പ്രസിഡന്റ്), മനോജ് വഞ്ചിയില്‍ (സെക്രട്ടറി), റോയി മുണ്ടയ്ക്കപ്പറമ്പില്‍ (ട്രഷറര്‍), സാജന് മേലാണ്ടശ്ശേരിയില്‍ (ജോയിന്റ് സെക്രട്ടറി), ജോസ് മണക്കാട്ട് (ടൂര്‍ണമെന്റ് ചെയര്മാന്), മാത്യു തട്ടാമറ്റം (പി.ആര്.ഒ.) എന്നിവര്‍ സംയുക്തമായി അറിയിച്ചു.