ഷിക്കാഗോ കെ. സി. എസ്സ്.പുതിയ ഭരണസമിതി സത്യപ്രതിജ്ഞ ചെയ്തു

sponsored advertisements

sponsored advertisements

sponsored advertisements

13 December 2022

ഷിക്കാഗോ കെ. സി. എസ്സ്.പുതിയ ഭരണസമിതി സത്യപ്രതിജ്ഞ ചെയ്തു

ഷിക്കാഗൊ: ഡിസംബർ 10 ശനിയാഴ്ച വൈകുന്നേരം ഷിക്കാഗോ ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ 2022 –24 കാലഘട്ടത്തിലേക്കുള്ള പുതിയ കെ. സി. എസ്സ് ഭരണസമിതി സത്യപ്രതിജ്ഞ ചെയ്തു. പ്രസിഡന്റ് ശ്രീ. ജെയിൻ മാക്കിൽ, ശ്രീ. ജിനോ കക്കാട്ടിൽ (വൈസ് പ്രസിഡന്റ്) എന്നിവർ സത്യപ്രതിജ്ഞ ചെയ്തു, തുടർന്ന് ശ്രീ. സിബു കുളങ്ങര (സെക്രട്ടറി), ശ്രീ. തോമസ്കുട്ടി തേക്കുംകാട്ടിൽ (ജോയിന്റ് സെക്രട്ടറി), ശ്രീ. ബിനോയ് കിഴക്കനടിയിൽ (ട്രഷറർ) എന്നിവരെ നോമിനേറ്റ് ചെയ്യുകയും അവർ എക്സിക്യൂട്ടീവ് അംഗങ്ങളായി നിറഞ്ഞ സദസ്സിൽ സത്യപ്രതിജ്ഞ ചെയ്തു. ലെയ്സൺ ബോർഡ് ചെയർമാൻ ശ്രീ. പോൾസൺ കുളങ്ങരയാണ് പുതിയ ഭാരവാഹികൾക്ക് സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തത്. ശ്രീ. ഷാജി എടാട്ട്, ശ്രീ. സ്റ്റീഫൻ കിഴക്കേക്കുറ്റ്, ശ്രീ. റോയ് നെടുംചിറ, ശ്രീ. സിറിൽ കട്ടപ്പുറം ,ബിജു കണ്ണച്ചാൻപറമ്പിൽ എന്നിവർ നാഷണൽ കൗൺസിൽ അംഗങ്ങളായായും, വുമൺ റെപ്രെസെന്ററ്റീവ് ആയി ശ്രീമതി പീന മണപ്പള്ളിയും, യൂത്ത് റെപ്രെസെന്ററ്റീവ് ആയി ശ്രീമതി ബെക്കി ജോസഫ് ഇടിയാലിയും സത്യപ്രതിജ്ഞ ചെയ്തു. ഇതേതുടർന്ന് ലെജിസ്ലേറ്റീവ് അംഗങ്ങളായി ജോസ്‌മോൻ കടവിൽ (വാർഡ് 1), ജോണി ജേക്കബ് തൊട്ടപ്ലാക്കൽ (വാർഡ് – 2), മെർലിൻ പറവതൊടത്തിൽ (വാർഡ് – 3), ജോസ് കുരുവിള ചേത്തലികരോട്ട് (വാർഡ് – 4), ബിനു എബ്രാഹം ഇടകരയിൽ (വാർഡ് – 5), ടിനോ ജോയ് വളത്താട്ട് (വാർഡ് – 6), അഭിലാഷ് സൈമൺ നെല്ലാമറ്റം (വാർഡ് – 7), അനിൽ ജേക്കബ് മറ്റത്തികുന്നേൽ (വാർഡ് – 8) എന്നിവർ സത്യപ്രതിജ്ഞ ചെയ്തു.
അധികാരം ഏറ്റെടുത്ത പുതിയ പ്രസിഡന്റ് ശ്രീ. ജെയിൻ മാക്കിൽ, അടുത്ത 2 വർഷത്തേക്കുള്ള ആസൂത്രിത പരിപാടികളും പ്രവർത്തനങ്ങളുടെ രൂപരേഖ അവതരിപ്പിക്കുകയും, തങ്ങളെ തിരഞ്ഞെടുത്ത എല്ലാ കെ. സി. എസ്സ് അംഗങ്ങൾക്കുമുള്ള പ്രത്യേകം നന്ദി പ്രകാശിപ്പിക്കുകയും, തുടർന്നുള്ള പ്രവർത്തങ്ങൾക്കുള്ള സഹകരണം അഭ്യർത്തിക്കുകയും ചെയ്തു,

ഷിക്കാഗോ കെ. സി. എസ്സിനെ പ്രതിനിധാനം ചെയ്ത് കെ. സി. സി. എൻ. എ. പ്രസിഡന്റായി മത്സരിക്കുന്ന ശ്രീ. ഷാജി എടാട്ട് പൊതുയോഗത്തെ അഭിസംബോധന ചെയ്തു. താൻ പ്രസിഡന്റ് ആയാൽ ക്നാനായ സമുദായത്തിന്റെ അടിസ്ഥാന മൂല്യങ്ങളായ ജന്മം കൊണ്ട് മാത്രമല്ല കർമ്മങ്ങൾ കൊണ്ടും കൂടി മാത്രമേ ക്നാനായക്കാരനാകുകയുള്ളുവെന്നും, നമ്മുടെ ഇപ്പോഴത്തെ പ്രതിസന്ധികളെ സധൈര്യം നേരിട്ടുകൊണ്ട് ക്നാനായ സമുദായത്തിന്റെ കെട്ടുറപ്പും ഐക്യവും കാത്തുസൂക്ഷിക്കുമെന്നും, യുവജനങ്ങളെ മുഖ്യധാരയിലേക്ക് വളർത്തികൊണ്ട് വരികയാണ് തന്റെ ലക്ഷ്യമെന്നും തന്റെ ഉന്നത വിജയത്തിനുവേണ്ടി പ്രവർത്തിക്കണമെന്ന് അഭ്യർത്തിക്കുകയും ചെയ്തു.
ശ്രീ. ജെയിൻ മാക്കിൽ മുൻ എക്സിക്കുട്ടീവിന്റെ പ്രവർത്തങ്ങളെ അഭിനന്ദിക്കുകയും, പുതിയതായി തിരഞ്ഞെടുക്കപ്പെട്ട എല്ലാ ബോർഡ് അംഗങ്ങളെ അനുമോദിക്കുകയും, ലെയ്സൺ ബോർഡ് അംഗങ്ങളായ പോൾസൺ കുളങ്ങര, മാത്യു ഇടിയാലി, ജോയ് ഇണ്ടിക്കുഴി, ജോയൽ ഇലക്കാട്ട്, ബിജു വക്കേൽ എന്നിവർക്ക് നന്ദി പറയുകയും ചെയ്തു. ഈ സത്യപ്രതിജ്ഞ ചടങ്ങ് ഏറ്റവും മനോഹരമാക്കിയ ദൈവത്തിനും, യോഗത്തിൽ പെങ്കെടുത്ത ഏവർക്കും ഹ്യദയപൂർവം നന്ദി അർപ്പിക്കുകയും ചെയ്തു. ഇതേതുടർന്ന് വിഭവ സമൃദമായ സദ്യയും ഉണ്ടായിരുന്നു.

ബിനോയ് സ്റ്റീഫൻ