ചിക്കാഗോ മലയാളി അസോസിയേഷന്‍ ഓണം വിപുലമായി ആഘോഷിച്ചു

sponsored advertisements

sponsored advertisements

sponsored advertisements


20 September 2022

ചിക്കാഗോ മലയാളി അസോസിയേഷന്‍ ഓണം വിപുലമായി ആഘോഷിച്ചു

ജോഷി വള്ളിക്കളം
ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്‍റെ ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ വളരെ വിപുലമായി നടത്തി. സെപ്റ്റംബര്‍ 10-ന് ശനിയാഴ്ച വൈകുന്നേരം 4-ന് ചിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളില്‍ പ്രസിഡണ്ട് ജോഷി വള്ളിക്കളത്തിന്‍റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ചിക്കാഗോ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്നും പൊളിറ്റിക്കല്‍ ആന്‍ഡ് കണ്‍സ്യൂമര്‍ ടി.ഡി. ബുട്ടിയ മുഖ്യാതിഥിയായി പങ്കെടുത്തു. സൗത്ത് ബാരിങ്ടണ്‍ സിറ്റി മേയര്‍ പോള മക്കോസി, സെ. മേരീസ് ഓര്‍ത്തഡോക്സ് ഓക്ലോ പള്ളി വികാരി ഫാ. തോമസ് മാത്യു എന്നിവര്‍ ആശംസകളര്‍പ്പിച്ചു.
ഉച്ചകഴിഞ്ഞ് നാലു മണിയോടെ വിഭവസമൃദ്ധമായ ഓണസദ്യയ്ക്കുശേഷം സാറാ അനില്‍ കോ-ഓര്‍ഡിനേറ്റ് ചെയ്ത മെഗാ തിരുവാതിര ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. മെഗാ തിരുവാതിരയോടനുബന്ധിച്ച് മാവേലി മന്നനെ താലപ്പൊലിയുടെയും ചെണ്ടമേളത്തിന്‍റെയും അകമ്പടിയോടുകൂടി ലെജി പട്ടരുമഠം കോ-ഓര്‍ഡിനേറ്റ് ചെയ്ത ഘോഷയാത്രയായി സമ്മേളന ഹാളിലേക്ക് ആനയിച്ചു. ഡോ. സിബിള്‍ ഫിലിപ്പ് മാസ്റ്റര്‍ ഓഫ് സെറിമണിയായി നടത്തിയ യോഗാനന്തരം ചിക്കാഗോയിലെ വിവിധ കലാകാരികള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ ഏറ്റവും ആസ്വാദ്യകരമായി. എസ്.എസ്.ആര്‍ ചിക്കാഗോ, സീറോ മലബാര്‍ കള്‍ച്ചറല്‍ അക്കാഡമി, മല്‍ഹാര്‍ ടീം, കഥക് ഡാന്‍സ്-തേജോ ലക്ഷ്മി ആന്‍ഡ് ടീം എന്നിവരുടെ ഡാന്‍സും ശോഭ ജിബി, മെര്‍ലിന്‍, ക്ലെമന്‍റ്, അയ്ന എന്നിവരുടെ ഗാനങ്ങളും പരിപാടിക്ക് കൊഴുപ്പേകി.
ഈ വര്‍ഷം ഹൈസ്കൂളില്‍ നിന്നും ഏറ്റവും മികച്ച രീതിയില്‍ ഗ്രാജുവേറ്റ് ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് ചടങ്ങില്‍ വെച്ച് സ്കോളര്‍ഷിപ്പ് നല്കി. ഒന്നാം സമ്മാനത്തിന് അര്‍ഹയായ സ്വപ്ന അമ്പലത്തിങ്കലിന് സ്വര്‍ണ്ണം ചിറമേല്‍ സ്പോണ്‍സര്‍ ചെയ്ത കാഷ് അവാര്‍ഡും രണ്ടാം സമ്മാനത്തിണ്‍ന് അര്‍ഹയായ ജാസ്മിന്‍ സജിക്ക് ചിക്കാഗോ മലയാളി അസോസിയേഷന്‍ സ്പോണ്‍സര്‍ ചെയ്ത കാഷ് അവാര്‍ഡും നല്കി. അവാര്‍ഡ് കമ്മിറ്റി കോ-ഓര്‍ഡിനേറ്റര്‍മാര്‍ ഡോ. സ്വര്‍ണ്ണം ചിറമേല്‍, ഡോ. സിബിബിള്‍ ഫിലിപ്പ് എന്നിവരായിരുന്നു.
കലാമേളയില്‍ വിജയികളായ സബ് ജൂണിയര്‍ റൈസിംഗ്സ്റ്റാര്‍ സ്ലോക കൊട്ടാരത്ത് നമ്പ്യാര്‍, ഹയ അനീഷ്, ജൂണിയര്‍ റൈസിംഗ് സ്റ്റാര്‍ തേജോ ലക്ഷ്മി ആചാരി എന്നിവര്‍ക്കുള്ള ട്രോഫികളും യോഗത്തോടനുബന്ധിച്ച് നല്കുകയുണ്ടായി.
ഓണാഘോഷ പരിപാടികളുടെ ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍ സജി തോമസ്, കോ-ഓര്‍ഡിനേറ്റേഴ്സായ സാറാ അനില്‍, ജയന്‍ മുളങ്ങാട്ട് എന്നിവരുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരത്തിന്‍റെ ഭാഗമായി പ്ലാക്കുകള്‍ നല്കി. അത്തപ്പൂക്കളം ഉണ്ടാക്കുന്നതിന് നേതൃത്വം നല്കിയത് ടോബിന്‍ തോമസ് ആയിരുന്നു. ചെണ്ടമേളത്തിണ്‍നും മറ്റു പരിപാടികള്‍ക്കും നേതൃത്വം നല്കിയത് ജോ. ട്രഷറര്‍ വിവീല്‍, അനില്‍ ശ്രീനിവാസന്‍, ഷൈനി തോമസ്, തോമസ് മാത്യു, മനോജ് കോട്ടപ്പുറം, സാബു കട്ടപ്പുറം, ജോണ്‍സണ്‍ കണ്ണൂക്കാടന്‍, സെബാസ്റ്റ്യന്‍ വാഴേപ്പറമ്പില്‍, ജയ്മോന്‍ സ്കറിയ, സൂസന്‍ ചാക്കോ, ബിജോയ് കാപ്പന്‍, അനിയന്‍ കോണാട്ട് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
പരിപാടികളുടെ പ്ലാറ്റിനം സ്പോണ്‍സര്‍ അമേരിക്കന്‍ ആന്‍ഡ് ഡിസ്ട്രിബ്യൂട്ടര്‍, ഗോള്‍ഡന്‍ സ്പോണ്‍സേഴ്സ്- ഡോ. സൂസന്‍ ഇടുക്കുതറ, അലക്സ് ആന്‍ഡ് അച്ചാമ്മ മരുവത്തറ, ചിക്കാഗോ, സില്‍വര്‍ സ്പോണ്‍സേഴ്സ്-ടാക്സ്- ഔസേപ്പ് വടക്കുംചേരി, ഡോ. ബ്രിജിറ്റ് ജോര്‍ജ്, ഡോ. ആന്‍റണി ജോസഫ്, ജോസ് ആന്‍ഡ് സുമ ഐക്കര, അറ്റോര്‍ണി സ്റ്റീവ് ക്രിഫേസ്, സ്പോണ്‍സേഴ്സ്-റ്റോമി ഇടത്തില്‍, അച്ചന്‍കുഞ്ഞ് മാത്യു, സന്‍ജ് മാത്യു, ടേറന്‍സ് ചിറമേല്‍, അമേരിക്കന്‍ കാര്‍പ്പറ്റ്-രാജന്‍ തലവടി, അശോക് ലക്ഷ്മണന്‍, റ്റോം സണ്ണി, അഡ്വ. പോള്‍ ആന്‍ഡ് ഡോ. സുമ, അനാറ്റ ആന്‍ഡ് മാത്യു വിലങ്ങാട്ടുശ്ശേരി എന്നിവരായിരുന്നു. പരിപാടിയില്‍ പങ്കെടുത്തവര്‍ക്കെല്ലാം സെക്രട്ടറി ലീല ജോസഫ് നന്ദി രേഖപ്പെടുത്തി.
ഫോട്ടോഗ്രഫി: മോനു വര്‍ഗീസ്