ചിക്കാഗോ എസ്ബി -അസ്സെംപ്ഷൻ അലുംനി കുടുംബസംഗമവും അവാർഡ് നൈറ്റും;മാർ ജോയ് ആലപ്പാട്ടും കെവിൻ ഓലിക്കലും മുഖ്യാതിഥികൾ

sponsored advertisements

sponsored advertisements

sponsored advertisements

21 February 2023

ചിക്കാഗോ എസ്ബി -അസ്സെംപ്ഷൻ അലുംനി കുടുംബസംഗമവും അവാർഡ് നൈറ്റും;മാർ ജോയ് ആലപ്പാട്ടും കെവിൻ ഓലിക്കലും മുഖ്യാതിഥികൾ

ജോയിച്ചന്‍ പുതുക്കുളം

ചിക്കാഗോ: ചിക്കാഗോ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന: ചങ്ങനാശേരി എസ്ബി-അസ്സെംപ്ഷൻ അലുംനി അസോസിയേഷന്റെ ചിക്കാഗോ ചാപ്റ്ററിന്റെ കുടുംബസംഗമവും അവാർഡ് നൈറ്റും മാർച്ച്5 നു വൈകുന്നേരം 5 മണിക്ക് നടക്കും. ഈ സമ്മേളനത്തിൽ 2022 ലെ ഹൈസ്കൂൾ വിദ്യാഭ്യാസ പ്രതിഭാപുരസ്കാര വിജയിയെ ആദരിക്കുന്നതും സമ്മാനദാനം നല്കുന്നതുമായിരിക്കും. സമ്മേളനത്തിനായുള്ള ഒരുക്കങ്ങളെല്ലാം സ്ട്രാറ്റജിയോടുകൂടി ചിട്ടയായും ക്രമമായും പുരോഗമിക്കുന്നു.ഇതൊരയിപ്പായി സ്വീകരിച്ചു എല്ലാ അലുംനി അംഗങ്ങളും കുടുംബസമേതം ആഘോഷങ്ങളിലും അവാർഡ്ദാനത്തിലും പങ്കെടുത്തു സമ്മേളനത്തെ വിജയിപ്പിക്കണമെന്ന് സംഘാടകരായ ഭാരവാഹികൾ അഭ്യർത്ഥിക്കുന്നു.

ജീവിതം അനുഭവിക്കേണ്ട ഒരു യാഥാർത്ഥ്യവും അതിനിടയിലുണ്ടാകുന്ന ബുദ്ധിമുട്ടുകൾ നമ്മെ മുന്നോട്ടു നയിക്കുന്നതിനുള്ള മാർഗദർശികളുമാണ്. നമ്മെ അത് കൂടുതൽ ആത്മവിശ്വാസത്തോടെ പ്രവർത്തിരംഗങ്ങളെ കൂടുതൽ കരുപ്പിടിപ്പിക്കുന്നതിനു സഹായിക്കുന്ന പ്രേരകശക്തിയായി എന്നും പ്രചോദനമായിനമുക്കൊപ്പം നിലകൊള്ളും. ഈയൊരു ആത്മവിശ്വാസത്തോടെ നമ്മുടെ അലുംനി പ്രവർത്തനമണ്ഡലങ്ങളെയെല്ലാം കൂടുതൽ ശക്തിപ്പെടുന്നതിനു ഇതുപോലെയുള്ള നമ്മുടെ സംഗമങ്ങളും കൂട്ടായ പ്രവർത്തനങ്ങളും നമുക്ക് കരുത്തും പ്രചോദനവും നല്കട്ടെയെന്ന ആശംസയോടുകൂടി പ്രസ്തുത സമ്മേളനത്തിലേക്ക്‌ എല്ലാ അലുംനി അംഗങ്ങളെയും കുടുംബാഗങ്ങളെയും അഭ്യുദയ കാംക്ഷികളെയും സ്നേഹപൂർവ്വം പ്രസിഡന്റ് ആന്റണി ഫ്രാൻസിസും എക്സിക്യൂട്ടീവ്സും ക്ഷണിക്കുന്നു.

സ്ഥലം :SONESTA Select, 3700 N Wilke Road,
Arlington Heights, IL 60004

തീയതി & സമയം:
March5,5:00PM

വിവരങ്ങൾക്ക്‌: ആന്റണി ഫ്രാൻസിസ് (പ്രസിഡന്റ്):847-219-4897, തോമസ് ഡിക്രൂസ്(സെക്രട്ടറി):224-305-3789, മാത്യു ഡാനിയേൽ(വൈസ് പ്രസിഡന്റ്): 847-373-9941