ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്‍റെ 9-ാമത് ചീട്ടുകളി മത്സരം മാര്‍ച്ച് 26 ശനിയാഴ്ച ചിക്കാഗോ ക്നാനായ സെന്‍ററില്‍

sponsored advertisements

sponsored advertisements

sponsored advertisements

14 March 2022

ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്‍റെ 9-ാമത് ചീട്ടുകളി മത്സരം മാര്‍ച്ച് 26 ശനിയാഴ്ച ചിക്കാഗോ ക്നാനായ സെന്‍ററില്‍

മത്സരരംഗത്തും ചാരിറ്റിപരമായ കാര്യങ്ങളിലും വേറിട്ട ഒരു ശൈലിക്ക് രൂപം കൊടുക്കുന്ന പ്രസ്ഥാനമാണ് ചിക്കാഗോ സോഷ്യല്‍ ക്ലബ്ബ്. 2022 മാര്‍ച്ച് 26 ശനിയാഴ്ച രാവിലെ 9 മണി മുതല്‍ ചിക്കാഗോ ക്നാനായ സെന്‍ററില്‍ (1800 E., Oaktom Street, Deplaines IL 60018) വച്ചാണ് മത്സരം നടത്തുന്നത്.
ഈ വാശിയേറിയ മത്സരത്തില്‍ 28 ല്‍ ഒന്നാം സമ്മാനം  Curry Leaves Indian Grocery & Catering സ്പോണ്‍സര്‍ ചെയ്യുന്ന 1501 ഡോളറും എവര്‍റോളിംഗ് ട്രോഫിയും, രണ്ടാം സമ്മാനം സിറിയക്ക് കൂവക്കാട്ടില്‍ സ്പോണ്‍സര്‍ ചെയ്യുന്ന 751 ഡോളറും കെ.കെ. ചാണ്ടി കൂവക്കാട്ടില്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും, മൂന്നാം സമ്മാനം പീറ്റര്‍ കുളങ്ങര സ്പോണ്‍സര്‍ ചെയ്യുന്ന 501 ഡോളറും എവര്‍റോളിംഗ് ട്രോഫിയും, നാലം സമ്മാനം സൈമണ്‍ ചക്കാലപടവില്‍ സ്പോണ്‍സര്‍ ചെയ്യുന്ന 251 ഡോളറും ട്രോഫിയുമാണ്.
റമ്മി മത്സരത്തില്‍ ഒന്നാം സമ്മാനം ലിന്‍റോ ജോസഫ് ഒറവക്കുഴിയില്‍ സ്പോണ്‍സര്‍ ചെയ്യുന്ന 1501 ഡോളറും ഒ.ഇ. ജോസഫ് ഒറവക്കുഴിയില്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും, രണ്ടാം സമ്മാനം ജിബി കൊല്ലപ്പള്ളിയില്‍ സ്പോണ്‍സര്‍ ചെയ്യുന്ന 751 ഡോളറും തോമസ് കൊല്ലപ്പള്ളിയില്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും, മൂന്നാം സമ്മാനം Cleartax Consulting സ്പോണ്‍സര്‍ ചെയ്യുന്ന 501 ഡോളറും ട്രോഫിയും, നാലാം സമ്മാനം ജോയി നെല്ലാമറ്റം സ്പോണ്‍സര്‍ ചെയ്യുന്ന 251 ഡോളറും ട്രോഫിയുമാണ്.
ഈ വാശിയേറിയ മത്സരത്തിലേക്ക് നോര്‍ത്ത് അമേരിക്കയിലെ എല്ലാ മലയാളി ചീട്ടുകളി പ്രേമികളെയും ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്‍റെ ഭാരവാഹികളായ ബിനു കൈതക്കത്തൊട്ടി (പ്രസിഡന്‍റ്), ബൈജു ജോസ് പരുമല (വൈസ് പ്രസിഡന്‍റ്), മനോജ് വഞ്ചിയില്‍ (സെക്രട്ടറി), റോയി മുണ്ടയ്ക്കപ്പറമ്പില്‍ (ട്രഷറര്‍), സാജന്‍ മേലാണ്ടശ്ശേരിയില്‍ (ജോയിന്‍റ് സെക്രട്ടറി), മാത്യു തട്ടാമറ്റം (പി.ആര്‍.ഒ.), പ്രസാദ് വെള്ളിയാന്‍ (ടൂര്‍ണമെന്‍റ് ചെയര്‍മാന്‍) ഫിലിപ്പ് പെരികലം (ടൂര്‍ണമെന്‍റ് വൈസ് ചെയര്‍മാന്‍) എന്നിവരുടെയും ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്‍റെ മെമ്പേഴ്സിന്‍റെയും പേരില്‍ സ്വാഗതം ചെയ്യുന്നു.

Binu (President)
Byju (Vice President)
Prasad Velliyan (Chairman)
Manoj (Secretary)

———————————
മാത്യു തട്ടാമറ്റം
(പി.ആര്‍.ഒ.)