ചിക്കാഗോ ഇന്‍റര്‍നാഷണല്‍ വടംവലി ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

sponsored advertisements

sponsored advertisements

sponsored advertisements


29 August 2022

ചിക്കാഗോ ഇന്‍റര്‍നാഷണല്‍ വടംവലി ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

മാത്യു തട്ടാമറ്റം
ചിക്കാഗോ : 2022 സെപ്റ്റംബര്‍ 5 തിങ്കളാഴ്ച രാവിലെ 11 മണി മുതല്‍ മൈതാനിയില്‍ ആരംഭിക്കുന്ന വടംവലി ടൂര്‍ണമെന്‍റോടുകൂടി സോഷ്യല്‍ ക്ലബ്ബിന്‍റെ എട്ടാമത് ഓണാഘോഷത്തിന് കൊടിയുയരുന്നു. ഇതിന്‍റെ എല്ലാ തരത്തിലുമുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രസിഡന്‍റ് ബിനു കൈതക്കത്തൊട്ടിയും ടൂര്‍ണമെന്‍റ് ചെയര്‍മാന്‍ ജോസ് മണക്കാട്ട്, വൈസ് പ്രസിഡന്‍റ് ബൈജു ജോസ് പരുമല, സെക്രട്ടറി മനോജ് വഞ്ചിയില്‍ ട്രഷറര്‍ റോയി മുണ്ടയ്ക്കപ്പറമ്പില്‍, ജോയിന്‍റ് സെക്രട്ടറി സാജന്‍ മേലാണ്ടശ്ശേരി, പി.ആര്‍.ഒ. മാത്യു തട്ടാമറ്റം എന്നിവര്‍ സംയുക്തമായി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഈ വര്‍ഷം കുവൈറ്റ്, ലണ്ടന്‍, കാനഡ എന്നീ രാജ്യങ്ങളില്‍ നിന്നും നോര്‍ത്ത് അമേരിക്കയിലെ ഇതര സംസ്ഥാനങ്ങളായ താമ്പ, ഹ്യൂസ്റ്റണ്‍, ന്യൂയോര്‍ക്ക് എന്നിവിടങ്ങളില്‍ നിന്നും കൂടാതെ ചിക്കാഗോയിലെ കരുത്തന്മാരായ 6 ടീമുകളും പങ്കെടുക്കുന്നു. ഏതാണ്ട് 16 ടീമുകള്‍ മാറ്റുരയ്ക്കുന്നതോടു കൂടി ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്‍റെ ഈ വര്‍ഷത്തെ ഓണാഘോഷം നോര്‍ത്ത് അമേരിക്കന്‍ മലയാളി കായിക ചരിത്രത്തില്‍ പുതിയൊരദ്ധ്യായം കുറിക്കുന്നു. ലോകത്തിലെ തന്നെ വടംവലി ചരിത്രത്തിലെ ഏറ്റവും വലിയ പ്രൈസ് മണിയോടു കൂടി നടത്തുന്ന ഈ വടംവലി മത്സരം നോര്‍ത്ത് അമേരിക്കന്‍ മലയാളി കായിക ചരിത്രത്തില്‍ പുതിയൊരദ്ധ്യായം എഴുതിച്ചേര്‍ക്കുമെന്നതില്‍ യാതൊരു സംശയവുമില്ലെന്ന് ടൂര്‍ണമെന്‍റ് ചെയര്‍മാന്‍ ജോസ് മണക്കാട്ട് അവകാശപ്പെട്ടും.
നോര്‍ത്ത് അമേരിക്കന്‍ മലയാളി ചരിത്രത്തില്‍ ഇദംപ്രഥമായി നടക്കുന്ന അന്തര്‍ദേശീയ വടംവലി ടൂര്‍ണമെന്‍റ് പടിവാതുക്കല്‍ എത്തി നില്‍ക്കുന്ന ഈ അവസരത്തില്‍ ഈ കായിക മാമാങ്കത്തെ വരവേല്‍ക്കാന്‍ സോഷ്യല്‍ ക്ലബ്ബിന്‍റെ മെമ്പേഴ്സും ചിക്കാഗോയിലെ കായികപ്രേമികളും ആവേശത്തിമിര്‍പ്പിലാണെന്ന് പ്രസിഡന്‍റ് ബിനു കൈതക്കത്തൊട്ടി പറഞ്ഞു. ഒന്നാം സ്ഥാനം ലഭിക്കുന്ന ടീമിന് ജോയി നെടിയകാലായില്‍ സ്പോണ്‍സര്‍ ചെയ്ത 10101 ഡോളറും മാണി നെടിയകാലായില്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും രണ്ടാം സ്ഥാനം ലഭിക്കുന്ന ടീമിന് ഫിലിപ്പ് മുണ്ടപ്ലാക്കല്‍ സ്പോണ്‍സര്‍ ചെയ്ത 5555 ഡോളറും ജോയി മുണ്ടപ്ലാക്കല്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും മൂന്നാം സ്ഥാനം ലഭിക്കുന്ന ടീമിന് സാബു പടിഞ്ഞാറേല്‍ സ്പോണ്‍സര്‍ ചെയ്യുന്ന 3333 ഡോളറും ജോര്‍ജ്ജ് പടിഞ്ഞാറേല്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും നാലാം സ്ഥാനം ലഭിക്കുന്ന ടീമിന് മംഗല്യ ജൂവല്ലറി സ്പോണ്‍സര്‍ ചെയ്ത 1111 ഡോളും എവര്‍റോളിംഗ് ട്രോഫിയും ലഭിക്കുന്നതാണ്. മികച്ച കോച്ചിന് സ്റ്റീഫന്‍ കിഴക്കേക്കുറ്റ് സ്പോര്‍സര്‍ ചെയ്ത ക്യാഷ് അവാര്‍ഡും ട്രോഫിയും, പെരികലം ഫാമിലി സ്പോണ്‍സര്‍ ചെയ്ത ക്യാഷ് അവാര്‍ഡും ട്രോഫിയും, ബെസ്റ്റ് ഫ്രണ്ടിന് എം.ഐ.ഡി. ഫ്രണ്ട്സ് ഗ്രൂപ്പ് സ്പോണ്‍സര്‍ ചെയ്ത ക്യാഷ് അവാര്‍ഡും ട്രോഫിയും, ബെസ്റ്റ് ബാക്കിന് കുളങ്ങര ഫാമിലി സ്പോണ്‍സര്‍ ചെയ്ത ക്യാഷ് അവാര്‍ഡും ട്രോഫിയും, ബെസ്റ്റ് ഓഡിയന്‍സിന് കറി ലീവ്സ് സ്പോണ്‍സര്‍ ചെയ്ത ക്യാഷ് അവാര്‍ഡും ട്രോഫിയും ഉണ്ടായിരിക്കുന്നതാണ്.
ഈ മഹാ ടൂര്‍ണമെന്‍റ് ഉദ്ഘാടനം ചെയ്യുന്നത് ബഹു. കേരള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനാണ്. ലോകപ്രശസ്ത സംഗീത കലാകാരനായ ശ്രീ. സ്റ്റീഫന്‍ ദേവസ്യയുടെ സാന്നിദ്ധ്യവും, പ്രശസ്ത സിനിമ, സീരിയല്‍ താരം അര്‍ച്ചന സുശീലന്‍റെ ഡാന്‍സും ഈ ടൂര്‍ണമെന്‍റിന് മികവേകുന്നു. ഓണക്കളികള്‍, നാടന്‍ പാട്ടുകള്‍, മാവേലി എഴുന്നള്ളിപ്പ്, വിഭവസമൃദ്ധമായ ഓണസദ്യ എന്നിവയാണ് മുഖ്യ സവിശേഷതകള്‍ എന്ന് ഓണാഘോഷ കമ്മിറ്റി അറിയിച്ചു. ഗൃഹാതുരത്വമായ ഓണസദ്യക്ക് നേതൃത്വം കൊടുക്കുന്നത് ബെന്നി മച്ചാനിക്കല്‍ ആണ്. ഫസ്റ്റ് എയ്ഡ് കമ്മിറ്റിക്ക് വര്‍ഷങ്ങളായി നേതൃത്വം കൊടുക്കുന്നത് അലക്സ് പടിഞ്ഞാറേല്‍, ജെയിംസ് തിരുനെല്ലിപ്പറമ്പില്‍, ജോജോ ആലപ്പാട്ട് ജോയ്സ് ആലപ്പാട്ട്, ബിജോയി നടുപ്പറമ്പില്‍, ബിജു എ.പി. എന്നിവരാണ്. ഇവരെ കൂടാതെ സോഷ്യല്‍ ക്ലബ്ബിന്‍റെ എല്ലാ മെമ്പേഴ്സും ടൂര്‍ണമെന്‍റിന്‍റെ നടത്തിപ്പിനുള്ള വിവിധ കമ്മിറ്റികള്‍ക്ക് നേതൃത്വം കൊടുക്കുന്നു. പ്രസിഡന്‍റ് ബിനു കൈതക്കത്തൊട്ടി, സെക്രട്ടറി മനോജ് വഞ്ചിയില്‍, വൈസ് പ്രസിഡന്‍റ് ബൈജു ജോസ് പരുമല, ട്രഷറര്‍ റോയി മുണ്ടയ്ക്കപ്പറമ്പില്‍, ജോയിന്‍റ് സെക്രട്ടറി സാജന്‍ മേലാണ്ടശ്ശേരി, ടൂര്‍ണമെന്‍റ് ചെയര്‍മാന്‍ ജോസ് മണക്കാട്ട്, പി.ആര്‍.ഒ. മാത്യു തട്ടാമറ്റം എന്നിവര്‍ ഈ കമ്മിറ്റികള്‍ക്കെല്ലാം ഊര്‍ജ്ജവും ആവേശവും നല്‍കിക്കൊണ്ട് നേതൃത്വം കൊടുക്കുന്നു. ഈ ഓണാഘോഷത്തിലേക്കും വടംവലി മത്സരത്തിലേക്കും എല്ലാ നല്ലവരായ ആളുകളെയും ചിക്കാഗോ സോഷ്യല്‍ ക്ലബ്ബ് സവിനയം സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബിനു കൈതക്കത്തൊട്ടി – , ജോസ് മണക്കാട്ട് – , മനോജ് വഞ്ചിയില്‍ –

Binu (President)
Jose Manakatte (Tournament Chairman)
Manoj (Secretary) 
Baiju Jose
Roy
Sajan
Mathew Thattamattom