കുട്ടികള്‍ക്കുള്ള വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ഇന്ന് മുതല്‍; ഇഷ്ടമുള്ള വാക്‌സിന്‍ തെരഞ്ഞെടുക്കാം

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

1 January 2022

കുട്ടികള്‍ക്കുള്ള വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ഇന്ന് മുതല്‍; ഇഷ്ടമുള്ള വാക്‌സിന്‍ തെരഞ്ഞെടുക്കാം

ന്യൂഡല്‍ഹി: രാജ്യത്ത് കുട്ടികള്‍ക്കുള്ള വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ഇന്ന് ആരംഭിക്കും. കുട്ടികള്‍ക്ക് ഇഷ്ടമുള്ള വാക്‌സിന്‍ തെരഞ്ഞെടുക്കാന്‍ കോവിന്‍ പോര്‍ട്ടലില്‍ അവസരമുണ്ട്. നേരത്തെ ബുക്ക് ചെയ്യാത്ത കുട്ടികള്‍ക്ക് സ്‌പോട്ട് രജിസ്‌ട്രേഷന് സംവിധാനമൊരുക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുട്ടികള്‍ക്ക് വാക്‌സിന്‍ രജിസ്‌ട്രേഷനായി കാര്യമായ മാറ്റങ്ങളാണ് കോവിന്‍ പോര്‍ട്ടലില്‍ ആരോഗ്യമന്ത്രാലയം വരുത്തിയിട്ടുള്ളത്.

ആധാറിനും വോട്ടര്‍ ഐഡി കാര്‍ഡിനും പുറമെ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നല്‍കുന്ന തിരിച്ചറിയല്‍ രേഖകള്‍ രജിസ്‌ട്രേഷനായി ഉപയോഗിക്കാം. ഇഷ്ടമുള്ള വാക്‌സിന്‍ തെരഞ്ഞെടുക്കാനും അവസരമുണ്ട്. സൈഡസ് കാഡില വികസിപ്പിക്കുന്ന സൈകോവ്- ഡി വാക്‌സിനോ ഭാരത് ബയോടെകിന്റെ കോവാക്‌സിനോ വിദ്യാര്‍ഥികള്‍ക്ക് തെരഞ്ഞെടുക്കാം. 2007 അടിസ്ഥാനവര്‍ഷമാക്കിയാണ് വാക്‌സിനേഷനുള്ള പ്രായപരിധി നിശ്ചയിക്കുക. ഈ കണക്ക് പ്രകാരം 15 മുതല്‍ 18 വരെയുള്ള 7 കോടി കുട്ടികള്‍ക്ക് വാക്‌സിന്‍ ലഭിക്കും.

https://www.cowin.gov.in എന്ന വെബ്‌സൈറ്റിലാണ് വാക്‌സിനേഷനായി രജിസ്റ്റര്‍ ചെയ്യേണ്ടത്. മുതിര്‍ന്നവര്‍ക്കുള്ള വാക്‌സിനേഷന്‍ ക്യാമ്പിന് പുറമെ പ്രത്യേക ക്യാമ്പുകള്‍ സജ്ജീകരിക്കണമെന്നും സ്‌പോട്ട് ബുക്കിങ്ങിന് സൗകര്യമേര്‍പ്പെടുത്തണമെന്നും ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.