ചിന്നമ്മ ക്ലെമെന്റ് കുരിശിങ്കൽ (88 വയസ്സ്) ന്യൂ യോർക്കിലെ ന്യൂ ഹൈഡ് പാർക്കിൽ നിര്യാതയായി

sponsored advertisements

sponsored advertisements

sponsored advertisements

16 August 2022

ചിന്നമ്മ ക്ലെമെന്റ് കുരിശിങ്കൽ (88 വയസ്സ്) ന്യൂ യോർക്കിലെ ന്യൂ ഹൈഡ് പാർക്കിൽ നിര്യാതയായി

ചിന്നമ്മ ക്ലെമെന്റ് കുരിശിങ്കൽ (88 വയസ്സ്) ന്യൂ യോർക്കിലെ ന്യൂ ഹൈഡ് പാർക്കിൽ നിര്യാതയായി .  അന്തരിച്ച ജോസഫ് ക്ലെമെന്റ് കുരിശിങ്കലായിരുന്നു ഭർത്താവ്. അന്തരിച്ച ഫാദർ ലുക്ക് കരിപ്പറമ്പിലിന്റെ സഹോദരി. മക്കൾ ബീന സെബാസ്റ്റ്യൻ, ബിന്ദു വാരിയത്ത്, ബിജി ആന്റണീ ജോസെഫ്, ബീറ്റാ അജിത് ആന്റണി, തങ്കകുട്ടൻ ക്ലെമെന്റ്, ഓമനക്കുട്ടൻ ക്ലെമെൻറ്, ഉണ്ണിക്കുട്ടൻ ക്ലെമെന്റ് എന്നിവർ മക്കൾ. ജോസെഫ് സെബാസ്റ്റ്യൻ, ജോയ് വാരിയത്ത് , രാജിലാൽ മങ്കലത്ത്, ആന്റണി ജോസെഫ്, അജിത്കുമാർ തോമസ്, റോസിലിമോൾ ക്ലെമെന്റ്, സുനിത ഒമനക്കുട്ടന്, പ്രിയ മൈക്കൾ എന്നിവർ മരുമക്കൾ.

ആലപ്പുഴ ജില്ലയിലെ വെളിയനാട് ജനിച്ചു വളർന്നു കേരളാ ഗവണ്മെന്റ് ഹോസ്പിറ്റലിൽ നഴ്സിംഗ് സൂപ്രണ്ട് ആയി റിട്ടയർ ചെയ്തു മുപ്പത് വര്ഷങ്ങള്ക്കു മുമ്പാണ് ചിന്നമ്മ ന്യൂ യോർക്കിൽ എത്തിയത്. ക്നാനായ – ലാറ്റിൻ കത്തോലിക്ക കമ്മ്യൂണിറ്റികളിൽ അറിയപ്പെടുന്ന ഒരു വ്യക്തിയായിരുന്നു പരേത. ബ്രൂക്ലിൻ രൂപതയുടെ “ഷൈനിങ് സ്റ്റാർ ബഹുമതി നേടിയ ചിന്നമ്മ, ഔർ ലേഡി ഓഫ് ദി സ്‌നോസ് പള്ളിയിൽ മലയാളം കൊയറിലെ നല്ലൊരു ഗായികയായിരുന്നു.

സംസ്കാര ചടങ്ങുകൾ നിശ്ചയിച്ചു കൊണ്ടിരുക്കുന്നു.

Paul D Panakal

ചിന്നമ്മ ക്ലെമെന്റ് കുരിശിങ്കൽ