കേരളത്തിലെ ആദ്യ ചിത്രലേലം ഉത്ഘാടനം ജൂൺ 12 ന് രതിദേവി നിർവഹിക്കും

sponsored advertisements

sponsored advertisements

sponsored advertisements

11 June 2022

കേരളത്തിലെ ആദ്യ ചിത്രലേലം ഉത്ഘാടനം ജൂൺ 12 ന് രതിദേവി നിർവഹിക്കും

പി പി ചെറിയാൻ

ചിക്കാഗോ : കേരളത്തിലാദ്യമായി സംഘടിപ്പിച്ച ആലപ്പുഴയൂണിറ്റ് ചിത്രലേലം ഉത്ഘാടനം ജൂൺ 12 നു ഷിക്കാഗോയിൽ നിന്നും ദി ഗോസ്പൽ ഓഫ് മേരി മഗ്ദ ലീന ആൻഡ്‌ മീ എന്ന കൃതിയിലൂടെ പ്രസിദ്ധയായ എഴുത്തുകാരി രതീദേവി നിർവഹിക്കും

ഇതിനായി റസെലിയൻസ് എന്ന് പേരിട്ട് ചിത്രകലാ ‌ ക്യാമ്പ് സംഘടിപ്പിക്കുകയും , അതിൽ നിന്നും ഉണ്ടായ ശ്രദ്ധേയമായ 30 ചിത്രങ്ങളാണ് ലേലത്തിന് വയ്ക്കുന്നത് . ഈ ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചത് ഇന്ത്യൻ ചിത്രകല യിലെ നിറസാന്നിധ്യമായ ശ്രീ . സക്കീർ ഹുസ്സൈൻ ആണ്‌

ആർട്ട് ലേലത്തിന് കലാചരിത്രത്തിൽ വളരെ വലിയ പ്രാധാന്യമാണ് ഉള്ളത് . ആർട്ട് ലേലം ആരംഭിക്കുന്നത് 1595-ൽ ലണ്ടണിലെ കോഫീ ഹൗസുകളിലും പബ്ബുകളിൽ നിന്നുമാണ് .

ചിത്ര കലാപരിഷത്തിന്റെ പ്രാധാന ലക്ഷ്യങ്ങളിൽ ഒന്ന് ,ഒരു വീട്ടിൽ ഒരു ചിത്രം കൂടാതെ ചിത്ര – ശില്പ കലാകാരൻമാരുടെ
സ്വതന്ത്രമായ രചനയും കൂട്ടായ്മയും നിന്നും കുടിച്ചേരലിൽ നിന്നു ഉരുത്തിരിഞ്ഞു വരുന്ന നൂതനമായ കലാസൃഷ്‌ടികളെ കണ്ടെത്തി ദേശീയവും അന്തർദേശിയവുമായ തലത്തിൽ കലയെയും കലാകാരന്മാരെയും ഉയർന്ന സ്ഥാന ത്ത് എത്തിക്കുക എന്നതുമാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത് .

2022 ജൂൺ 12 തീയതി ഞായറാഴ്ച വൈകുന്നേരം 4 മണി മുതൽ കലവൂർ ക്രീം കോർണർ ഗാർഡൻ ഗാലറി( കയർ മ്യൂസിയത്തിന് പടിഞ്ഞാറ് വശം ) ഈ മഹത്തായ ചിത്രലേലം നടക്കുന്നത്

ലേലത്തിന് ശേഷം ചിത്രങ്ങളും ലളിത കലാ അക്കാദമിയുടെ ആലപ്പുഴ ഗാലറിയിൽ പ്രദര്ശിപ്പിക്കുമെന്ന് പ്രസിഡണ്ട് പാർഥസാരഥി വർമയും സെക്രട്ടറി അനിൽ ബി കൃഷ്‌ണനും അറിയിച്ചു .