റോക്ക്‌ലാൻഡ് സെന്റ് മേരീസ് ക്നാനായ കാത്തലിക് ചർച്ച് ഹാവർസ്‌ട്രോയിൽ നോമ്പുകാല ധ്യാനവും ഓശാന ഞായർ ശുശ്രുഷകളും സമാപിച്ചു

sponsored advertisements

sponsored advertisements

sponsored advertisements

13 April 2022

റോക്ക്‌ലാൻഡ് സെന്റ് മേരീസ് ക്നാനായ കാത്തലിക് ചർച്ച് ഹാവർസ്‌ട്രോയിൽ നോമ്പുകാല ധ്യാനവും ഓശാന ഞായർ ശുശ്രുഷകളും സമാപിച്ചു

ജസ്റ്റിൻ ചാമക്കാല
ന്യൂയോർക്ക് റോക്ക്‌ലാൻഡ് സെന്റ് മേരീസ് ക്നാനായ കാത്തലിക് ചർച്ച് ഹാവർസ്‌ട്രോയിൽ നോമ്പുകാല ധ്യാനവും ഓശാന ഞായർ ശുശ്രുഷകളും ആത്‌മീയ ഉണർവോടെ സമാപിച്ചു .
ഇടവകയിലെ യുവജനങ്ങൾക്കും, സിസിഡി വിദ്യാർത്ഥികൾക്കുമായി ഇംഗ്ലീഷ് നോയമ്പ് ധ്യാനവും പ്രീത്യേയെകമായി ഉണ്ടായിരുന്നു. രണ്ട് നോയമ്പ് ധ്യാനങ്ങളും ഏപ്രിൽ 8,9,10 തീയതികളിലായി ഉയർന്നു ആത്‌മീയ ഉണർവോടെ സമാപിച്ചു . ഫാ.ബോബി എംബ്രയിൽ വി.സി മുതിർന്നവരുടെ ധ്യാനത്തിനും ടീം പാലോട്ടിൻ ഇംഗ്ലീഷ് റിട്രീറ്റിനും നേതൃത്വം നൽകി. ഏപ്രിൽ 10 ഞായറാഴ്ച, പാം സൺഡേ ആഘോഷത്തോടെ റിട്രീറ്റ് സമാപിച്ചു. വികാരി റവ.ഡോ.ബിപി തറയിൽ അധ്യക്ഷത വഹിച്ചു. വിശുദ്ധവാര ശുശ്രൂഷകൾ റോക്‌ലാൻഡ് ക്നാനയ ദേവാലയത്തിൽ ഇപ്രകാരമാണെന്നു വികാരി ഫാ ബിബി തറയിൽ അറിയിക്കുന്നു : കുമ്പസാരം: തിങ്കൾ-ചൊവ്വ 6-7 pm. വിശുദ്ധ വ്യാഴം, ദുഃഖവെള്ളി ശുശ്രൂഷകൾ വൈകിട്ട് 7.00. വിശുദ്ധ ശനി: രാവിലെ 10.00 മാമോദീസാ കുർബാന വൈകിട്ട് 7.00 ഈസ്റ്റർ വിജിൽ കുർബാന ഞായറാഴ്ച രാവിലെ 10.00 ഈസ്റ്റർ ഞായറാഴ്ച കുർബാന. കൊടുത്താൽ വിവരങ്ങൾക്ക്.

ഫാ .ബിബി തറയിൽ –

773 943 2290