സാൻ ആൻറ്റോണിയോ സെൻറ് ജോർജ്ജ്  ഓർത്തോഡോക്സ് ദേവാലയ കൂദാശ 2022  ഏപ്രിൽ  29,30  മെയ് 1 തീയതികളില്‍

sponsored advertisements

sponsored advertisements

sponsored advertisements

23 April 2022

സാൻ ആൻറ്റോണിയോ സെൻറ് ജോർജ്ജ്  ഓർത്തോഡോക്സ് ദേവാലയ കൂദാശ 2022  ഏപ്രിൽ  29,30  മെയ് 1 തീയതികളില്‍


സാൻ ആൻറ്റോണിയോ: സാൻ ആൻറ്റോണിയോ സെൻറ് ജോർജ്ജ് ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തിന്റെ വിശുദ്ധ മൂറോന്‍  കൂദാശയും, ഗീവർഗ്ഗീസ് സഹദായുടെ പെരുന്നാളും 2022  ഏപ്രിൽ  29,30  മെയ് 1 (വെള്ളി, ശനി, ഞായർ )  തീയതികളില്‍ നടക്കും. മലങ്കര ഓര്‍ത്തോഡോക്‌സ്‌ സുറിയാനി സഭയുടെ ഡൽഹി ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ.യൂഹാനോൻ മാർ ദിമിത്രിയോസ് മെത്രാപ്പോലീത്താ ദേവാലയ കൂദാശക്ക്‌ മുഖ്യകാര്‍മികത്വം വഹിക്കും.  ഏപ്രിൽ  29 വെള്ളിയാഴ്ച  വൈകിട്ട്‌ 5-ന്‌ സ്വീകരണവും, കുരിശടി കൂദാശയും സന്ധ്യാനമസ്‌കാരവും, ദേവാലയ കൂദാശയുടെ ഒന്നാം ഘട്ടവും നടക്കും. ഏപ്രിൽ  30  ശനിയാഴ്ച  രാവിലെ 7.00-ന്‌ പ്രഭാത നമസ്‌കാരത്തോടെ കൂദാശയുടെ രണ്ടും മൂന്നും ഘട്ടങ്ങളും വി. കുർബാനയും, ആശീര്‍വാദവും സ്‌നേഹവിരുന്നും നടക്കും. മെയ് 1 – ഞായറാഴ്ച രാവിലെ 830 -ന്  പ്രഭാത നമസ്‌കാരത്തോടെ വിശുദ്ധ ഗീവർഗ്ഗീസ് സഹദായുടെ പെരുന്നാളും,  വിശുദ്ധ കുർബാനയും, ആശീര്‍വാദവും സ്‌നേഹവിരുന്നും നടക്കും

2003 ഡിസംബർ 3 -ന്  ഭാഗ്യ സ്മരണാർഹനായ അഭിവന്ദ്യ മാത്യൂസ് മാർ ബർണബാസ്‌ മെത്രാപ്പോലീത്തയുടെ അനുഗ്രഹ ആശിസുകളോട് കൂടി  ആരാധന ആരംഭിച്ച സെൻറ് ജോർജ്ജ് ഓർത്തോഡോക്സ് ദേവാലയം അതിൻറെ ചരിത്രനാഴിക കല്ലിൽ ഒരു പുതിയ അദ്ധ്യായം കൂടി വിരചിതമാകുകയാണ്.  സാൻ ആൻറ്റോണിയോ പട്ടണത്തിൻറെ  തിലകക്കുറിയായി പ്രശോഭിക്കത്തക്ക വിധത്തില്‍ 2.30 ഏക്കര്‍ സ്ഥലത്താണ്  പുതിയ ദേവാലയം ഒരുങ്ങിയിരിക്കുന്നത്.  വിശുദ്ധ മൂറോന്‍  കൂദാശയിലും , വിശുദ്ധ ഗീവർഗ്ഗീസ് സഹദായുടെ പെരുന്നാളിലും ഏവരുടെയും പ്രാര്‍ഥനാപൂര്‍വ്വമായ സാന്നിധ്യം സവിനയം ക്ഷണിക്കുന്നതായി ഇടവക വികാരി ഫാ.സുനോജ് ഉമ്മൻ മാലിയിൽ അറിയിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌
ഫാ.സുനോജ് ഉമ്മൻ മാലിയിൽ (വികാരി)248-688-2122
ശ്രി.എൽദോ ജേക്കബ്   (ട്രസ്‌റി) 214 -728 -7338
ശ്രി.ജിജോ ജോൺസൺ  (സെക്രട്ടറി)  786 -201 -7459
ശ്രി.മാത്യു പുഞ്ചമണ്ണിൽ  210-748-9740.(പെരുന്നാൾ കോ-ഓർഡിനേറ്റർ)

St. George Indian Orthodox Church
8645 Abe Lincoln, San Antonio, TX, 78240
http://www.stgeorgesanantonio.com