ചുരുളി സിനിമയിലെ ഭാഷാ പ്രയോഗങ്ങള്‍ ക്രിമിനല്‍ കുറ്റമായി കാണാനാകില്ലെന്ന് എഡിജിപി

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

14 January 2022

ചുരുളി സിനിമയിലെ ഭാഷാ പ്രയോഗങ്ങള്‍ ക്രിമിനല്‍ കുറ്റമായി കാണാനാകില്ലെന്ന് എഡിജിപി

തിരുവനന്തപുരം: ചുരുളി സിനിമയിലെ ഭാഷാ പ്രയോഗങ്ങള്‍ ക്രിമിനല്‍ കുറ്റമായി കാണാനാകില്ലെന്ന് എഡിജിപി പത്മകുമാറിന്റെ നേതൃത്വത്തിലുളള പ്രത്യേക അന്വേഷണ സംഘം. സിനിമയിലെ ഭാഷാപ്രയോഗം സന്ദര്‍ഭത്തിന് യോജിച്ചതെന്നാണ് വിലയിരുത്തല്‍. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് പരിഗണന നല്‍കാന്‍ പ്രത്യേക അന്വേഷണ സംഘത്തില്‍ ധാരണയായിട്ടുണ്ട്. എഡിജിപി പത്മകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു സിനിമയുടെ ഉള്ളടക്കം പരിശോധിച്ചത്.

ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് സര്‍ക്കാര്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളിയിലെ ഭാഷാപ്രയോഗത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സമിതിയെ നിയമിച്ചത്. സിനിമക്കെതിരെയുള്ള ഹര്‍ജി പരിഗണിക്കവെ ഏതെങ്കിലും തരത്തിലുള്ള നിയമ ലംഘനം നടന്നിട്ടുണ്ടോ എന്നറിയിക്കാന്‍ ഹൈക്കോടതി എഡിജിപിക്ക് നിര്‍ദേശം നല്‍കിയത്. എസ് പിമാരായ ദിവ്യ ഗോപിനാഥ്, എ നസീം എന്നിവരും സമിതിയിലുണ്ടായിരുന്നു.