നേതൃപാടവങ്ങളുടെ പരിചയസമ്പത്തുമായി സിജില്‍ പാലക്കലോടി;ഫോമാ വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി

sponsored advertisements

sponsored advertisements

sponsored advertisements

27 March 2022

നേതൃപാടവങ്ങളുടെ പരിചയസമ്പത്തുമായി സിജില്‍ പാലക്കലോടി;ഫോമാ വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി

കാലിഫോര്‍ണിയ: ഒരു പതിറ്റാണ്ടിലേറെയായി അമേരിക്കന്‍ മലയാളികളുടെ മുഖമുദ്രയായി നിലനില്‍ക്കുന്ന ഫോമായുടെ 2022-24 നേതൃസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ കാലിഫോര്‍ണിയയുടെ തലസ്ഥാനമായ സാക്രമെന്‍റോയില്‍ നിന്നും സിജില്‍ പാലക്കലോടി വൈസ് പ്രസിഡണ്ടായി മത്സരിക്കുന്നു.

അമേരിക്കയില്‍ ഉടനീളം സാമൂഹിക, സാംസ്കാരിക, കലാ, കായിക രംഗങ്ങളില്‍ സജീവസാന്നിദ്ധ്യമായ സിജില്‍ വിവിധ സാമൂഹിക, സാംസ്കാരിക, കലാ, കായിക സംഘടനകളുടെ നേതൃസ്ഥാനം വഹിച്ചിട്ടുള്ള അനുഭവസമ്പത്തുമായാണ് മത്സരംഗത്തേക്ക് കടന്നുവന്നിരിക്കുന്നത്.
കാലിഫോര്‍ണിയ സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്‍റില്‍ ഫൈനാന്‍സ് ഓഫീസറായി ജോലി നോക്കുന്ന സിജിലിന് സംഘാടനമികവും നേതൃപാടവവും ആവോളമുണ്ട്. ഫൈനാന്‍സില്‍ മാസ്റ്റേഴ്സ് ബിരുദധാരിയാണ്. ഫോമായുടെ ആരംഭം മുതല്‍ സജീവസാന്നിദ്ധ്യമായ സിജില്‍ ഫോമാ വെസ്റ്റേണ്‍ റീജിയന്‍ നാഷണല്‍ കമ്മിറ്റി മെംബറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

സൗത്ത് ഫ്ളോറിഡയില്‍ നിന്നും അമേരിക്കന്‍ ജീവിതം ആരംഭിച്ച സിജില്‍ പാലക്കലോടി കാലിഫോര്‍ണിയയുടെ തലസ്ഥാനമായ സാക്രമെന്‍റോയിലാണ് കഴിണ്‍ഞ്ഞ 14 വര്‍ഷമായി സ്ഥിരതാമസമാക്കിയിരിക്കുന്നത്. സാക്രമെന്‍റോ റീജിയണല്‍ മലയാളി അസോസിയേഷന്‍റെ അമരത്ത് സെക്രട്ടറി, പ്രസിഡണ്ട്, ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചതിനുശേഷം ട്രസ്റ്റി ബോര്‍ഡ് മെംബറായി പ്രവര്‍ത്തിക്കുന്നു. മലയാളി മനസ് എന്ന മലയാളി വാരികയുടെ പത്രാധിപര്‍ ആയിരുന്ന സിജില്‍ ഇന്ത്യാ പ്രസ്ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഫ്ളോറിഡ ചാപ്റ്റര്‍ പ്രഥമ പ്രസിഡണ്ടും നാഷണല്‍ ജോയിന്‍റ് ട്രഷററും ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് നാഷണല്‍ പ്രസിഡണ്ട്, ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് സാക്രമെന്‍റോ ട്രഷറര്‍, സൗത്ത് ഫ്ളോറിഡയിലെ നവകേരള അസോസിയേഷന്‍ ജോയിന്‍റ് സെക്രട്ടറി, സീറോ മലബാര്‍ ചിക്കാഗോ രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ മെംബര്‍ എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. അര്‍ഹതയ്ക്ക് അംഗീകാരമായി തേടിയെത്തിയ നേതൃസ്ഥാനങ്ങള്‍ ഇനിയും അനവധിയുണ്ട്.

കേരളത്തില്‍ കണ്ണൂര്‍ ജില്ലയില്‍ കേരള സ്കൂള്‍സ് സ്പോര്‍ട്സ് ഓര്‍ഗനൈസറും നാണ്‍ഷണല്‍, സ്റ്റേറ്റ് ടീച്ചേഴ്സ് അവാര്‍ഡ് ജേതാവുമായ പാലക്കലോടി ജോര്‍ജിന്‍റെയും ഹൈസ്കൂള്‍ അദ്ധ്യാപികയായ മണികൊമ്പേല്‍ ചിന്നമ്മയുടെയും മകനായി ജനനം. ചങ്ങനാശേരി കുറുമ്പനാടം സ്വദേശി പാലാക്കുന്നേല്‍ മുരിയന്‍കാവുങ്കല്‍ സോണിയയാണ് ഭാര്യ.
സമൂഹത്തിന്‍റെ പുരോഗതിക്കായി മുതിര്‍ന്ന നേതാക്കളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച അനുഭവസമ്പത്താണ് തന്‍റെ കൈമുതലെന്ന് സിജില്‍ പാലക്കലോടി പറയുന്നു. ഫോമായുടെ വൈസ് പ്രസിഡണ്ട് സ്ഥാനം ലഭിച്ചാല്‍ പ്രവര്‍ത്തനപഥത്തില്‍ അത് കൂടുതല്‍ ഉപകരിക്കുമെന്നാണ് വിശ്വാസം.
അമേരിക്കയിലുടനീളമുള്ള ഫോമാ കുടുംബാംഗങ്ങളുടെ പൂര്‍ണ്ണ മനസ്സോടെയുള്ള പിന്തുണയും സഹകരണവും തനിക്കും തന്‍റെകൂടെ ഫോമാ ഫാമിലി ടീമിനും നല്കണമെന്ന് സിജില്‍ പാലക്കലോടി അഭ്യര്‍ത്ഥിക്കുന്നു.
തനതായ വ്യക്തിത്വവും നേതൃപാടവവുമുള്ള ജെയിംസ് ഇല്ലിക്കന്‍റെ നേതൃത്വത്തിലുള്ള ഫോമാ ഫാമിലി ടീമിലാണ് സിജില്‍ വൈസ് പ്രസിഡണ്ടായി മത്സരിക്കുന്നത്.

ശക്തമായ നേതൃനിരയുമായാണ് ഫോമാ ഫാമിലി ടീം ഫോമായുടെ അമരത്തേക്ക് വരുന്നത്. ജെയിംസ് ഇല്ലിക്കല്‍ (പ്രസിഡണ്ട്), വിനോദ് കൊണ്ടൂര്‍ (സെക്രട്ടറി), ജോഫ്രിന്‍ ജോസ് (ട്രഷറര്‍), ബിജു ചാക്കോ (ജോ. സെക്രട്ടറി), ബബ്ലു ചാക്കോ (ജോ. ട്രഷറര്‍) എന്നിവരാണ് ഫോമാ ഫാമിലി ടീമില്‍ സിജിലിനോടൊപ്പം മത്സരിക്കുന്നത്.
പുത്തന്‍ ആശയങ്ങളും ഫോമായുടെ ഉന്നതിക്കായി പ്രവര്‍ത്തിക്കുന്ന വ്യക്തിത്വമായും പുതുതലമുറയുടെ പ്രതീക്ഷയുമായിട്ടാണ് സിജില്‍ പാലക്കലോടിയെ എല്ലാവരും നോക്കിക്കാണുന്നത്.

Cigil Palackalody George: PH (954) 552-4350 / Email: palackalody@yahoo.com