നിശബ്ദത (കവിത -സിനി ജോൺ കാങ്കാലിൽ)

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements


8 June 2022

നിശബ്ദത (കവിത -സിനി ജോൺ കാങ്കാലിൽ)

സിനി ജോൺ കാങ്കാലിൽ

നിശബ്ദതയ്ക്കു ഒരു ഗന്ധമുണ്ട്:
പഴുത്തു അടരാറായ ഇലകളുടെ,
പൂമ്പാറ്റ മറന്ന പൂക്കളുടെ,
വറ്റിയുണങ്ങിയ നദികളുടെ
ചായം മങ്ങിയ ചിത്രങ്ങളുടെ,
നനുത്തു പിഞ്ഞിയ തുണിക്കെട്ടിന്റെ,
ഇപ്പോഴതു നീയില്ലായ്മയുടേതും !
അടച്ചിട്ട ഇരുണ്ട ജനാലയ്ക്കരികിൽ
കനമില്ലാതെയാകുന്ന മനസ്സു പോലെ,
കണക്കെടുക്കാനാകാത്ത ജീവിതം പോലെ,
തണുത്തുറഞ്ഞ കണ്ണീരു പോലെ,
അബോധമായ മനസ്സിലതു
ഒളിച്ചുകടത്തപ്പെട്ട നിന്റെ
ഓർമ്മകളാകുന്നു!
സങ്കടങ്ങളെ മഞ്ഞിൽ പൂഴ്ത്തി
ആരും കാണാതെ,
തിരികെ നടക്കുമ്പോൾ
തുരുമ്പുപിടിച്ച ഭൂതകാലം
എന്റെയുള്ളിൽ ചിറകുകൾ വിരിക്കുന്നു
നിശബ്ദമായ നിശബ്ദതയാൽ ഞാൻ
എന്നെ പുതയ്ക്കുന്നു!