തോമസ് മാത്യുവും ഷൈനി തോമസും സി.എം.എ ഓഫീസ് സെക്രട്ടറിമാര്‍

sponsored advertisements

sponsored advertisements

sponsored advertisements


11 August 2022

തോമസ് മാത്യുവും ഷൈനി തോമസും സി.എം.എ ഓഫീസ് സെക്രട്ടറിമാര്‍

ജോഷി വള്ളിക്കളം
ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്‍റെ ഓഫീസ് സെക്രട്ടറിമാരായി തോമസ് മാത്യുവിനെയും ഷൈനി തോമസിനെയും പ്രസിഡണ്ട് ജോഷി വള്ളിക്കളത്തിന്‍റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം തീരുമാനിച്ചു.
ചിക്കാഗോ മലയാളി അസോസിയേഷന്‍റെ ഓഫീസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങള്‍ക്കും ഇവരുമായി ബന്ധപ്പെടേണ്ടതാണ്. ഇനി മുതല്‍ ഓഫീസ് മറ്റുള്ളവര്‍ ഉപയോഗിക്കണമെങ്കില്‍ അതിനുവേണ്ട ഫോറം പൂരിപ്പിച്ച് ഒപ്പിട്ട് കൊടുത്തെങ്കില്‍ മാത്രമേ ലഭ്യമാകുകയുള്ളൂ.
ഓഫീസ് സെക്രട്ടറിയായി തോമസ് മാത്യു മൂവാറ്റുപുഴ കോളജ് യൂണിയന്‍ ചെയര്‍മാന്‍, എക്സിക്യൂട്ടീവ് കമ്മിറ്റി മെംബര്‍, കേരള യൂണിവേഴ്സിറ്റി കെ.എസ്.യു സെക്രട്ടറി, ഫൗണ്ടിംഗ് മെംബര്‍ ഓഫ് ഇന്ത്യന്‍ അമേരിക്കന്‍ ഫോറം, ഫൗണ്ടിംഗ് മെംബര്‍ ഓഫ് സീറോ മലബാര്‍ കാത്തലിക് മിഷന്‍, ഐഎന്‍ഒസി മുന്‍ പ്രസിഡണ്ട്, സെക്രട്ടറി എന്നീ നിലകളില്‍ സേവനം ചെയ്തിട്ടുണ്ട്. ഐഒസിയുടെ നിലവിലെ ചെയര്‍മാനും 2021-23 കാലഘട്ടത്തിലെ ചിക്കാഗോ മലയാളി അസോസിയേഷന്‍റെ ബോര്‍ഡംഗവുമാണ്. അസിസ്റ്റന്‍റ് ഓഫീസ് സെക്രട്ടറിയായ ഷൈനി തോമസ് മാര്‍ത്തോമ്മാ സേവികാ സംഘം പ്രസിഡണ്ട്, മറ്റ് നിരവധി സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്കുന്ന വ്യക്തിയുമാണ്. തോമസ് മാത്യു 773 509 1947, ഷൈനി തോമസ് 847 209 2266.