ചിക്കാഗോ മലയാളി അസോസിയേഷന്‍ വിമന്‍സ് ഡേ ആഘോഷിച്ചു

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

16 March 2023

ചിക്കാഗോ മലയാളി അസോസിയേഷന്‍ വിമന്‍സ് ഡേ ആഘോഷിച്ചു

ജോഷി വള്ളിക്കളം
ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്‍റെ വിമന്‍സ് ഫോറത്തിന്‍റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് വിമന്‍സ് ഡേ ആഘോഷിച്ചു. പ്രസിഡണ്ട് ജോഷി വള്ളിക്കളത്തിന്‍റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പ്രസിദ്ധ എഴുത്തുകാരിയും സാഹിത്യ പ്രവര്‍ത്തകയുമായ അഡ്വ. രതീദേവി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. വിമന്‍സ് ഫോറം കോ-ഓര്‍ഡിനേറ്ററായ ഡോ. സ്വര്‍ണ്ണം ചിറമേല്‍ സ്വാഗതവും ഷൈനി തോമസ് കൃതജ്ഞതയും രേഖപ്പെടുത്തി. ജോ. സെക്രട്ടറി ഡോ. സിബിള്‍ ഫിലിപ്പ് മീറ്റിംഗിന്‍റെ എം.സി ആയിരുന്നു.
ഡോ. റോസ് വടകരയുടെ നേതൃത്വത്തില്‍ സ്വരരാഗസന്ധ്യ എന്ന പേരില്‍ വ്യത്യസ്തമായ രീതിയില്‍ സംഗീതമത്സരം നടത്തി. രണ്ടു പേരടങ്ങുന്ന ടീമുകളായി ആറ് ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു. വിവിധ ഘട്ടങ്ങളിലായി നടത്തിയ മത്സരത്തില്‍ ശാന്തി ജയ്സന്‍ ആന്‍ഡ് ലീന ജോസഫ് ടീം ഒന്നാംസ്ഥാനം നേടി മൈക്കിള്‍ മാണിപറമ്പില്‍ സ്പോണ്‍സര്‍ ചെയ്ത ക്യാഷ് അവാര്‍ഡും ട്രോഫിയും കരസ്ഥമാക്കി. രണ്ടാം സ്ഥാനം നേടിയത് അമ്പിളി ജോര്‍ജ് ആന്‍ഡ് ടിനു പുത്തന്‍വീട്ടില്‍ ടീമാണ്. ലീല ജോസഫ് സ്പോണ്‍സര്‍ ചെയ്ത ക്യാഷ് അവാര്‍ഡും ട്രോഫിയും ഇവര്‍ക്ക് ലഭിച്ചു. മൂന്നാം സ്ഥാനത്തിന് അര്‍ഹരായ ലക്ഷ്മി നായര്‍ ആന്‍ഡ് റോഷിണിക്ക് ഡോ. റോസ് വടകര സ്പോണ്‍സര്‍ ചെയ്ത ക്യാഷ് അവാര്‍ഡും ട്രോഫിയും നല്കി. ജസി തരിയത്തും ജയന്‍ മുളങ്ങാടും മത്സരത്തിന്‍റെ വിധികര്‍ത്താക്കളായിരുന്നു. ലൗലി വര്‍ഗീസ് ആന്‍ഡ് ടീം, ജൂഡി തോമസ് ആന്‍ഡ് ടീം, ജോര്‍ളി തരിയത്ത് ആന്‍ഡ് ഡയാന സ്കറിയ എന്നിവരുടെ ഡാന്‍സും പരിപാടികള്‍ക്ക് മോടി കൂട്ടി. സാറാ അനില്‍, ഡോ. സൂസന്‍ ചാക്കോ, ജൂബി വള്ളിക്കളം എന്നിവര്‍ മത്സരങ്ങള്‍ക്ക് നേതൃത്വം നല്കി.
സെക്രട്ടറി ലീല ജോസഫ്, ട്രഷറര്‍ ഷൈനി ഹരിദാസ്, വൈസ് പ്രസിഡണ്ട് മൈക്കിള്‍ മാണിപറമ്പില്‍, ജോ. ട്രഷറര്‍ വിവീഷ് ജേക്കബ്, ബോര്‍ഡ് അംഗങ്ങളായ ജോണ്‍സന്‍ കണ്ണൂക്കാടന്‍, ഫിലിപ്പ് പുത്തന്‍പുരയില്‍, തോമസ് പൂതക്കരി, മനോജ് കോട്ടപ്പുറം, സജി തോമസ്, സെബാസ്റ്റ്യന്‍ വാഴേപറമ്പില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി. ഫോമാ നാഷണല്‍ വൈസ് പ്രസിഡണ്ട് സണ്ണി വള്ളിക്കളം, ഫൊക്കാന നാഷണല്‍ വിമന്‍സ് ഫോറം ചെയര്‍പേഴ്സണ്‍ ബ്രിജിറ്റ് ജോര്‍ജ്, ഇല്ലിനോയി മലയാളി അസോസിയേഷന്‍ പ്രസിഡണ്ട് സുനൈന ചാക്കോ, ചിക്കാഗോ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡണ്ട് പി.ഒ. ഫിലിപ്പ് എന്നിവര്‍ സന്നിഹിതരായിരുന്നു.
ടോം ഈരൂരിക്കല്‍, ടോം ആന്‍ഡ് ജിനു ഫാമിലി, ഫിലിപ്പ് പുത്തന്‍പുര, ഡോ. സ്വര്‍ണ്ണം ചിറമേല്‍ ആന്‍ഡ് ടെറി ചിറമേല്‍, ഷൈനി തോമസ്, ജോര്‍ജ് ആന്‍ഡ് ഷേര്‍ളി അമ്പലത്തുങ്കല്‍, ഷിബു ആന്‍ഡ് സുഷ്മിത മുളയാനികുന്നേല്‍ എന്നിവരാണ് ഈ പരിപാടിക്ക് സ്പോണ്‍സേഴ്സായത്.