കൗമാരക്കാര്‍ക്ക് കോവിഡ് വാക്സീന്‍ റജിസ്ട്രേഷന്‍ ജനുവരി ഒന്ന് മുതല്‍

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

27 December 2021

കൗമാരക്കാര്‍ക്ക് കോവിഡ് വാക്സീന്‍ റജിസ്ട്രേഷന്‍ ജനുവരി ഒന്ന് മുതല്‍

ന്യൂഡല്‍ഹി: രാജ്യത്ത് 15നും 18നും ഇടയിലുള്ള കൗമാരക്കാര്‍ക്കുള്ള കോവിഡ് വാക്സീന്‍ റജിസ്ട്രേഷന്‍ ജനുവരി ഒന്ന് മുതല്‍ ആരംഭിക്കുമെന്ന് കോവിന്‍ റജിസ്ട്രേഷന്‍ പോര്‍ട്ടല്‍ മേധാവി ഡോ. ആര്‍.എസ്.ശര്‍മ അറിയിച്ചു. വിദ്യാര്‍ഥികളുടെ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചു വാക്സീനായി റജിസ്ട്രേഷന്‍ നടത്താന്‍ സാധിക്കും.

കൗമാരക്കാരില്‍ ചിലര്‍ക്ക് ആധാര്‍ കാര്‍ഡ് ഇല്ലാത്ത പശ്ചാത്തലത്തിലാണ് ഈ നടപടി. 15നും 18നും ഇടയിലുള്ള കുട്ടികള്‍ക്ക് വാക്സീന്‍ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നു. ജനുവരി മൂന്ന് മുതലാണ് വാക്സീന്‍ നല്‍കി തുടങ്ങുന്നത്. ജനുവരി 10 മുതല്‍ കോവിഡ് മുന്നണി പോരാളികള്‍ക്കും 60 വയസ്സിന് മുകളിലുള്ള രോഗികള്‍ക്കും ബൂസ്റ്റര്‍ ഡോസ് വാക്സീന്‍ നല്‍കും.