ജോര്‍ജ് തുമ്പയില്‍
ന്യൂയോര്‍ക്ക്: ഗ്ലെന്‍ ഓക്സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്രൂക്ക്ലിന്‍, ക്വീന്‍സ്, ലോങ് ഐലന്‍ഡ് ഏരിയായിലുള്ള കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചസ് ഇന്‍ കോര്‍പ്പറേറ്റ്സിന്‍റെ ഫാമിലി നൈറ്റ് നവംബര്‍ 6-ന് ഞായറാഴ്ച വൈകുന്നേരം 4.30 മുതല്‍ എട്ടു മണി വരെ നടത്തപ്പെടുന്നു.
ലെവി ടൗണിലുള്ള സെന്‍റ് തോമസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ (110 ടരവീീഹ ഒീൗലെ ഞീമറ, ഘല്ശീംിേേ, ചഥ11956) ഡാന്‍സും മറ്റ് കലാപരിപാടികളുമായി ഫാമിലി നൈറ്റ് നടത്തും. അഡ്മിഷന്‍ പാസ് മൂലമായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
കൗണ്‍സില്‍ ക്വയര്‍ ഗാനങ്ങള്‍ ആലപിക്കും. ഫാ. ജോണ്‍ തോമസ് ആലുമ്മൂട്ടില്‍ പ്രസിഡണ്ടായ കൗണ്‍സിലില്‍ ഷാബു മാമ്മന്‍ സെക്രട്ടറിയായും ഫിലിപ്പോസ് സാമുവല്‍ ട്രഷററായും പ്രവര്‍ത്തിക്കുന്നു. ക്വയര്‍ ഡയറക്ടര്‍ ഫാ. ദിലീപ് ചെറിയാന്‍, ക്വയര്‍ മാസ്റ്റര്‍ ജോസഫ് പാപ്പന്‍, ക്വയര്‍ കോ-ഓര്‍ഡിനേറ്റര്‍ മിനി കോശി, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍മാരായ സജി താമരവേലില്‍, ആലീസ് ഈപ്പന്‍, എല്‍സിക്കുട്ടി മാത്യു എന്നിവരും പ്രവര്‍ത്തിക്കുന്നു.
വൈസ് പ്രസിഡണ്ടുമാരായ റവ.ഡോ. വറുഗീസ് പ്ലാന്തോട്ടം കോര്‍ എപ്പിസ്കോപ്പ, ഫാ. ജോര്‍ജ് മാത്യു, റവ.ഡോ. സി.കെ. രാജന്‍, ഫാ. തോമസ് പോള്‍, ഫാ. ഗ്രിഗറി വറുഗീസ്, ഫാ. ജോര്‍ജ് ചെറിയാന്‍, ഫാ. ഏബ്രഹാം ഫിലിപ്പ്, ഫാ. എബി ജോര്‍ജ് എന്നിവരും സേവനമനുഷ്ഠിക്കുന്നു.