കോവിഡ് വ്യാപനം രൂക്ഷമെന്ന് മന്ത്രിസഭാ യോഗത്തില്‍ വിലയിരുത്തല്‍; നിയന്ത്രണങ്ങൾ നാളെ പ്രഖ്യാപിക്കും

sponsored advertisements

sponsored advertisements

sponsored advertisements

19 January 2022

കോവിഡ് വ്യാപനം രൂക്ഷമെന്ന് മന്ത്രിസഭാ യോഗത്തില്‍ വിലയിരുത്തല്‍; നിയന്ത്രണങ്ങൾ നാളെ പ്രഖ്യാപിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമെന്ന് മന്ത്രിസഭാ യോഗത്തില്‍ വിലയിരുത്തല്‍. ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കര്‍ശന നിയന്ത്രണങ്ങള്‍ വേണ്ടിവരുമെന്നാണ് യോഗത്തിലുണ്ടായ നിര്‍ദേശം. നാളെ നടക്കുന്ന അവലോകനയോഗത്തിലാണ് നിയന്ത്രണങ്ങള്‍ സംബന്ധിച്ച് തീരുമാനമുണ്ടാവുക.

പൂര്‍ണ അടച്ചിടലുണ്ടാവില്ലെന്നാണ് സൂചന. എന്നാല്‍ ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കാന്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. വ്യാപാരസ്ഥാപനങ്ങള്‍ക്കും നിയന്ത്രണമുണ്ടാവും. കോളജുകള്‍ അടയ്ക്കുന്ന കാര്യവും അവലോകനയോഗത്തില്‍ ചര്‍ച്ച ചെയ്യും.

അതേസമയം ആശുപത്രിയിലെത്തുന്ന രോഗികളുടെ എണ്ണം താരതമ്യേന കുറവാണ്. എങ്കിലും ആശുപത്രികളിലും ഓക്‌സിജന്‍ ബെഡുകളും വെന്റിലേറ്ററുകളും പരമാവധി സജ്ജമാക്കാന്‍ ആരോഗ്യവകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒന്നാം തരംഗത്തിലോ രണ്ടാം തരംഗത്തിലോ ഇല്ലാത്ത ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കാണ് ഇപ്പോള്‍ കാണുന്നത്. ഇത് കനത്ത ജാഗ്രത പുലര്‍ത്തേണ്ട സാഹചര്യമാണെന്നാണ് വിലയിരുത്തല്‍.