ഇന്ത്യയില്‍ പ്രതിദിന കോവിഡ് കേസുകള്‍ മൂന്നര ലക്ഷത്തിലേക്ക്

sponsored advertisements

sponsored advertisements

sponsored advertisements

21 January 2022

ഇന്ത്യയില്‍ പ്രതിദിന കോവിഡ് കേസുകള്‍ മൂന്നര ലക്ഷത്തിലേക്ക്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ പ്രതിദിന കോവിഡ് കേസുകള്‍ മൂന്നര ലക്ഷത്തിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,47,254 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ടി.പി.ആര്‍ 17.94 ശതമാനമായി. 703 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. രാജ്യത്തെ ആകെ ഒമിക്രോണ്‍ കേസുകള്‍ 9692 ആയി. 2,51,777 പേര്‍ രോഗമുക്തരായി. നിലവില്‍ 20,18,825 സജീവ കേസുകളാണ് രാജ്യത്തുള്ളത്. 93.50 ശതമാനമാണ് രോഗമുക്തി നിരക്ക്.

കോവിഡ് കേസുകള്‍ ഉയരുമ്പോഴും ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണം കുറവാണ് എന്നത് ആശ്വാസകരമാണ്. മരണ നിരക്കും കുറഞ്ഞു. എല്ലാ കോവിഡ് കേസുകളും ജീനോം പരിശോധനയ്ക്ക് വിധേയമാക്കാന്‍ കഴിയില്ല. എങ്കിലും ഒമിക്രോണ്‍ ആണ് നിലവില്‍ കോവിഡ് കേസുകള്‍ ഉയരാന്‍ കാരണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തല്‍.

മഹാരാഷ്ട്ര, കര്‍ണാടക, കേരളം എന്നീ സംസ്ഥാനങ്ങളിലാണ് കോവിഡ് കേസുകള്‍ കൂടുതല്‍. അതേസമയം ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ കുറഞ്ഞു.

2020 ആഗസ്ത് 7നാണ് കോവിഡ് കേസുകള്‍ 20 ലക്ഷം കടന്നത്. ആഗസ്ത് 23ന് 30 ലക്ഷവും സെപ്തംബര്‍ 5ന് 40 ലക്ഷവും സെപ്തംബര്‍ 16ന് 50 ലക്ഷവും പിന്നിട്ടു. സെപ്തംബര്‍ 28ന് 60 ലക്ഷവും ഒക്ടോബര്‍ 11ന് 70 ലക്ഷവും ഒക്ടോബര്‍ 29ന് 80 ലക്ഷവും നവംബര്‍ 20ന് 90 ലക്ഷവും ഡിസംബര്‍ 19ന് ഒരു കോടിയും പിന്നിട്ടു. 2021 മെയ് 4ന് രണ്ട് കോടിയും ജൂണ്‍ 23ന് മൂന്ന് കോടിയും പിന്നിട്ടു.