കൊവിഡ് നാലാം തരംഗം നിസാരമായി കാണരുതെന്ന് മുന്നറിയിപ്പ്

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

13 March 2022

കൊവിഡ് നാലാം തരംഗം നിസാരമായി കാണരുതെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കൊവിഡ് നാലാം തരംഗം നിസാരമായി കാണരുതെന്ന് മുന്നറിയിപ്പ്. എല്ലാവരും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ജൂണ്‍-ജൂലായ് മാസത്തില്‍ നാലാം തരംഗം എത്തുമെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.

കൊവിഡ് നാലാം തരംഗത്തില്‍ രോഗവ്യാപന നിരക്ക് കൂടുതലായിരിക്കുമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. രോഗം തീവ്രമാകാന്‍ സാദ്ധ്യതയില്ല. മരണനിരക്കും കുറവായിരിക്കും. എന്നാല്‍ ജാഗ്രത വേണം. മാസ്‌കും സാനിറ്റൈസറും ഉപയോഗിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.