മുംബൈയില്‍ കണ്ടെത്തിയത് XE വകഭേദമല്ലെന്ന് വിദഗ്ധര്‍, സ്ഥിരീകരിക്കാതെ കേന്ദ്രം

sponsored advertisements

sponsored advertisements

sponsored advertisements

7 April 2022

മുംബൈയില്‍ കണ്ടെത്തിയത് XE വകഭേദമല്ലെന്ന് വിദഗ്ധര്‍, സ്ഥിരീകരിക്കാതെ കേന്ദ്രം

ന്യൂഡല്‍ഹി: മുംബൈയില്‍ സ്ഥിരീകരിച്ചത് കൊവിഡിന്റെ വകഭേദമായ എക്‌സ് ഇ (XE) അല്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍.
എന്നാല്‍ ആരോഗ്യമന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. വകഭേദങ്ങളെ കുറിച്ച് പഠിക്കുന്ന ഇന്ത്യന്‍ സാര്‍സ്-കൊവി-2 ജീനോമിക്‌സ് സീക്വന്‍സിങ് കണ്‍സോര്‍ഷ്യത്തിലെ (ഇന്‍സകോഗ്) വിദഗ്ധരാണ് എതിരഭിപ്രായം രേഖപ്പെടുത്തിയത്. ജിനോമിക് പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചതെന്നാണ് വിശദീകരണം.

ജീനോം സീക്വന്‍സ് പഠിച്ചപ്പോള്‍ അത് എക്‌സ് ഇ വകഭേദത്തിന്റെ രൂപത്തിലല്ലെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ പ്രതികരിക്കുന്നത്. വാര്‍ത്താ ഏജന്‍സിയാണ് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് വിവരം പുറത്ത് വിട്ടത്. മുംബൈ കോര്‍പ്പറേഷനാണ് ജിനോ സീക്വന്‍സില്‍ നടത്തിയതിന് ശേഷം എക്‌സ് ഇ വകഭേദം കണ്ടെത്തിയതായി പ്രസ്താവനയിറക്കിയത്. എക്‌സ് ഇ എന്ന് കണ്ടെത്തിയ ജീനോം സീക്വന്‍സിന്റെ ളമേെഝ ഫയലുകള്‍ വിശകലനം ചെയ്താണ് ഇന്ത്യന്‍ സാര്‍സ്-കൊവി-2 ജീനോമിക്‌സ് സീക്വന്‍സിങ് കണ്‍സോര്‍ഷ്യത്തിലെ വിദഗ്ധര്‍ എതിരഭിപ്രായം രേഖപ്പെടുത്തിയത്. കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണം നല്‍കിയേക്കും.

അതി തീവ്ര വ്യാപനശേഷിയുള്ള വകഭേദമാണിത് എക്‌സ് ഇ. ഒമിക്രോണിനെക്കാള്‍ 10 ശതമാനം പകര്‍ച്ചശേഷി കൂടുതലുള്ളതാണ് എക്‌സ് ഇ വകഭേദം.