വീണ്ടും കോവിഡ് വ്യാപനം, 2,067 പേര്‍ക്കു രോഗബാധ, 40 മരണം

sponsored advertisements

sponsored advertisements

sponsored advertisements

20 April 2022

വീണ്ടും കോവിഡ് വ്യാപനം, 2,067 പേര്‍ക്കു രോഗബാധ, 40 മരണം

ഡൽഹി: പല സംസ്ഥാനങ്ങളിലും കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് ഇന്നലെ സ്ഥിരീകരിച്ചത് 2,067 കേസുകൾ. 40 പേർ കൂടി കോവിഡ് ബാധിച്ചു മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവിൽ വൈറസ് ബാധിച്ച് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലുള്ളത് 12,340 പേരാണ്.ആക്ടിവ് കേസുകൾ ഇന്നലത്തേക്കാൾ 480 ആണ് ഉയർന്നിട്ടുള്ളത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.49 ശതമാനമാണ്.

ഇന്നലെ സ്ഥിരീകരിച്ച 40 മരണങ്ങളിൽ 34ഉം കേരളത്തിലാണ്. മഹാരാഷ്ട്രയിൽ മൂന്നു പേരും ഉത്തർപ്രേദശ്, മിസോറം, നാഗാലാൻഡ് എന്നിവിടങ്ങളിൽ ഓരോരുത്തരും മരിച്ചു.

ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചത് 5,22,006 പേരാണ്. ഇതിൽ 1,47,830 പേർ മഹാരാഷ്ട്രയിലാണ്. 68,649 പേർ കേരളത്തിലും 40,057 പേർ കർണാടകയിലുമാണ് മരിച്ചത്. തമിഴ്‌നാട്-38025, ഡൽഹി 26,160 യുപി- 23,502, എന്നിങ്ങനെയാണ് മരണ സംഖ്യ.