4,518 പേര്‍ക്ക് കോവിഡ് ;കേസുകള്‍ ഉയരുന്നു

sponsored advertisements

sponsored advertisements

sponsored advertisements

6 June 2022

4,518 പേര്‍ക്ക് കോവിഡ് ;കേസുകള്‍ ഉയരുന്നു

ഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. ഇന്നലെ കോവിഡ് ബാധിതര്‍ നാലായിരത്തിഞ്ഞൂറ് കടന്നു. 24 മണിക്കൂറിനിടെ 4,518 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ മണിക്കൂറുകളില്‍ 9 പേര്‍ വൈറസ് ബാധിച്ച് മരിച്ചതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

രാജ്യത്താകെ 25,782 സജീവകേസുകളാണുള്ളത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.62 ശതമാനമാണ്. ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 1,94,12,87,000 ആണ്

മഹാരാഷ്ട്ര, കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ ഉയരുന്നതാണ് മൊത്തത്തില്‍ പ്രതിഫലിച്ചത്. മഹാരാഷ്ട്രയിലും കേരളത്തിലും പ്രതിദിന കോവിഡ് ബാധിതര്‍ ആയിരത്തിന മുകളിലാണ്. ഇന്നലെ മുംബൈയില്‍ മാത്രം അയിരത്തോളം രോഗികളുണ്ട്.

കേരളം ഉള്‍പ്പെടെ അഞ്ചുസംസ്ഥാനങ്ങള്‍ക്ക് ആശങ്ക അറിയിച്ച് കേന്ദ്രം കഴിഞ്ഞദിവസം കത്തയച്ചിരുന്നു. കോവിഡ് പ്രതിരോധത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശിച്ച് കൊണ്ടായിരുന്നു കത്ത്.