പ്രതിദിന കോവിഡ് കേസുകളിൽ കുതിപ്പ്; രോഗികൾ രണ്ടായിരം കടന്നു

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

7 June 2022

പ്രതിദിന കോവിഡ് കേസുകളിൽ കുതിപ്പ്; രോഗികൾ രണ്ടായിരം കടന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്നു. ഒരിടവേളയ്ക്ക് ശേഷം പ്രതിദിന കോവിഡ് രോഗികൾ 2,000 കടന്നു. ഇന്ന് 2271 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രണ്ടുപേർ കൂടി വൈറസ് ബാധയെ തുടർന്ന് മരിച്ചതായി സംസ്ഥാന ആരോഗ്യവകുപ്പ് കണക്കുകൾ വ്യക്തമാക്കുന്നു.

ഇന്നും എറണാകുളത്ത് തന്നെയാണ് ഏറ്റവുമധികം രോഗികൾ. ജില്ലയിൽ 622 പേർക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. തിരുവനന്തപുരമാണ് തൊട്ടുപിന്നിൽ. 416 പേർക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. കഴിഞ്ഞ എട്ടുദിവസമായി ആയിരത്തിന് മുകളിലാണ് സംസ്ഥാനത്തെ പ്രതിദിന കോവിഡ് രോഗികൾ.