കൊവിഡ് കേസുകൾ വർധിക്കുന്നു, മാസ്ക് ഉപയോഗം കർശനമാക്കും: മുഖ്യമന്ത്രി

sponsored advertisements

sponsored advertisements

sponsored advertisements

9 June 2022

കൊവിഡ് കേസുകൾ വർധിക്കുന്നു, മാസ്ക് ഉപയോഗം കർശനമാക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രതിദിന കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . രണ്ടാം ഡോസ് വാക്സിനേഷൻ ഊർജ്ജിതമാക്കണം. 12 വയസ്സിന് മുകളിലുള്ള കുട്ടികളുടെ വാക്സിനേഷൻ വേഗത്തിൽ പൂർത്തീകരിക്കണം. 60 വയസ്സ് കഴിഞ്ഞവർക്കുള്ള ബൂസ്റ്റർഡോസ് കൂടുതൽ നൽകാനാകണം. ആൾക്കൂട്ടങ്ങളിലും സ്കൂളുകളിലും മാസ്ക് ഉപയോഗം കർശനമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചീഫ് സെക്രട്ടറിയുൾപ്പെടെയുള്ള ഉദ്യോഗസ്ഥരും ജില്ലാ കലക്ടർമാരും പങ്കെടുത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.